ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യെശയ്യാവ് 14:9

നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം  നമ്മുടെ ഹൃദയത്തിൽ ഉയരുന്ന മല്ലന്മാരുടെ ആത്മാവിനെ ദൈവത്താൽ നശിപ്പിക്കണം

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ഹൃദയം നുറുങ്ങി  ദേശത്തിനായി പ്രാർത്ഥിക്കാം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 21:15-22

ഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ്, തളർന്നുപോയി.

 അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരെക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബിബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.

 എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോടു: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.

 അതിന്റെശേഷം ഗോബിൽവെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.

 ഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ളേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.

 പിന്നെയും ഗത്തിൽ വെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീർഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.

 അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.

 ഈ നാലു പേരും ഗത്തിൽ രാഫെക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി.

     പ്രിയമുള്ളവരേ ദൈവം ഇവിടെ  നമുക്ക്  ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ  എല്ലാവരുടെയും ഉള്ളിൽ മല്ലന്മാരുടെ  ആത്മാക്കൾ ഉണ്ട്; ഇത് നമ്മെ തളർന്നുപോകുമാറാക്കും. അതുകൊണ്ടു  നാം സഭ കൂടുമ്പോൾ  നമ്മിലുള്ള മല്ലന്മാരുടെ  ആത്മാക്കളോട് കർത്താവ് യുദ്ധം ചെയ്യുകയും ജയിക്കുകയും ചെയ്യുന്നു. നാം അങ്ങനെ ചെയ്താൽ, യിസ്രായേലിന്റെ  വെളിച്ചം (ക്രിസ്തു)  അണയാതെ സംരക്ഷിക്കപ്പെടും. മല്ലന്മാരുടെ  ആത്മാക്കൾ അങ്ങനെ നശിപ്പിക്കപ്പെടുമ്പോൾ കർത്താവ് ദേശത്ത് സമാധാനം കൽപ്പിക്കും; അങ്ങനെ ജനങ്ങൾ വീണ്ടെടുക്കപ്പെടും.  അങ്ങനെയായാൽ  നമ്മുടെ ഹൃദയത്തിൽ ക്രിസ്തുവിനെ അവകാശമാക്കാൻ സാധിക്കും. ഇപ്രകാരം നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.