ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 66:16
സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ഹൃദയം നുറുങ്ങി ദേശത്തിനായി പ്രാർത്ഥിക്കാം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ കൈ ദൈവത്തിന് വിരോധമായ പ്രവൃത്തിയിൽ ഒരിക്കലും ഉയരരുത് എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 21:1-14
ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൌൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവൻ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യർ യിസ്രായേല്യരല്ല അമോർയ്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽ മക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൌൽ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു--
ദാവീദ് ഗിബെയോന്യരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
ഗിബെയോന്യർ അവനോടു: ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്നു അവൻ പറഞ്ഞു.
അവർ രാജാവിനോടു: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽ ദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം.
ഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയിൽ യഹോവെക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു.
എന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിച്ചു.
അയ്യാവിന്റെ മകൾ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.
അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.
അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്നു അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.
ശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തതു ദാവീദ് കേട്ടിട്ടു
ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവെച്ചു ശൌലിനെ കൊന്ന നാളിൽ ബേത്ത്-ശാൻ നഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്നു എടുത്തു.
അങ്ങനെ അവൻ ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു.
ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻ ദേശത്തു സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാർത്ഥനയെ കേട്ടരുളി.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ നമ്മുടെ ആത്മാവിൽ ഒരു പുതിയ മാറ്റം വരണം. എന്തെന്നാൽ ദാവീദ് ദൈവഹിതം ചെയ്തുകൊണ്ടിരുന്നു എന്നതും, എന്നാൽ അവൻ തന്റെ ജീവിതത്തിൽ ചെയ്ത തെറ്റിന് കർത്താവ് അവനെ ശിക്ഷിച്ചു , അപ്പോൾ അവൻ വീണ്ടും കർത്താവിന്റെ വഴിയിൽ നടക്കുന്നു. കൂടാതെ അവൻ നടത്തിയ യുദ്ധം എല്ലാം ജയമായിരുന്നു. എന്നാൽ നാം ഇവിടെ വായിക്കുമ്പോൾ, ദാവീദ് രാജാവായതിനുശേഷം മൂന്ന് വർഷത്തേക്ക് ക്ഷാമം തുടർച്ചയായി വന്നുകൊണ്ടിരുന്നു. ഇതിന്റെ കാരണം നമുക്കു ദൃഷ്ടാന്തപ്പെടുത്തപ്പെട്ടിരിക്കുന്നതു ശൗൽ രാജാവിന്റെ കാലത്ത് നടന്ന കുറ്റങ്ങൾ കർത്താവ് മറന്നില്ല എന്നത് നാമോരോരുത്തരും അറിയേണ്ടിയിരിക്കുന്നു. ഇതിന്റെ ആശയം എന്തെന്നാൽ കർത്താവിനാൽ അഭിഷിക്തരായ കർത്താവിന്റെ ശുശ്രൂഷക്കാരാൽ സഭയിൽ ആർക്കെങ്കിലും ഇടർച്ച ഉണ്ടായാൽ, അവരുടെ ആത്മാക്കൾ നശിക്കുന്നതിന് കാരണമായവരുടെ കുടുംബത്തോട് കർത്താവ് കോപമായിരുന്നു പ്രായശ്ചിത്തം (ക്രിസ്തുവിന്റെ രക്തത്താൽ ശുദ്ധീകരണം ) ചെയ്യാൻ പോകുന്നു. എന്തെന്നാൽ ഒരു ആത്മാവ് നശിക്കുന്നതിന് നാം കരണമായിരുന്നാൽ , അവൻ നമ്മെ രക്തദാഹികൾ എന്ന് വിളിക്കുന്നു. കൂടാതെ കർത്താവ് ജാതികളുടെ ശേഷിപ്പിനോട് കരുണയുള്ളവനാണെന്നും വഞ്ചകർക്കും നീതികെട്ടവർക്കും മദ്ധ്യേ ന്യായം വിധിക്കുമെന്നും നാം അറിയണം . ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്തെന്നാൽ ഇക്കാലത്ത് നമ്മുടെ ദേശം ക്രൂരതയും, മഹാമാരിയും, ബാധയും കാരണം എല്ലായിടത്തും ക്ഷാമം വന്നുകൊണ്ടിരിക്കുന്നു.
പ്രിയമുള്ളവരേ ആരാണ് ഇതിന് കാരണം? നമ്മുടെ ദേശത്തിലെ ദൈവകോപത്തിന് കാരണം ആരാണ്? എല്ലാവരും ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സമയം ആകുന്നു ഇത്. കൂടാതെ ശുശ്രൂഷകന്മാർ തെറ്റായ ഉപദേശങ്ങളാൽ സ്വർഗ്ഗീയമായ വചനങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ ലൗകിക അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങൾ കലരുന്നു, ക്രിസ്തുവിന്റെ സത്യ ഉപദേശം കർത്താവിന്റെ സഭകളിൽ കാണുന്നില്ല. കള്ള പിശാചിനാൽ നടത്തുന്ന അത്ഭുതങ്ങൾ, പണത്തിനുവേണ്ടിയുള്ള കള്ള പ്രവചനങ്ങൾ. പരസ്പരം സ്നേഹമില്ലായ്മ, മാറി മാറിയുള്ള വൈരാഗ്യം, വിശുദ്ധിയില്ലാത്ത ജീവിതം, നീതിമാനെ ദുഷ്ടനായും, ദുഷ്ടനെ നീതിമാനായും ജനങ്ങൾ വിധിക്കുന്നത്. ഇങ്ങനെ പറഞ്ഞാൽ അനേകം കാര്യങ്ങൾ ഉണ്ട്. ആകയാൽ ഈ നാളുകളിൽ ഇരിക്കുന്ന ദൈവക്രോധത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കണ്ണീർ മാത്രം ഒഴുക്കി പ്രാർത്ഥിച്ചിട്ടു കാര്യമില്ല അത് കർത്താവിനോടുള്ള വഞ്ചനയാണ്; ഇത് മായ കണ്ണുനീർ ആണ്. പ്രിയമുള്ളവരേ, നമ്മൾ ഓരോരുത്തരാലും എത്ര പേരുടെ ആത്മ മരണത്തിന് കാരണമായിരുന്നോ എന്ന് നാം ഉണർവ്വുള്ളവരായി, നമ്മുടെ ഹൃദയം തകർന്നും, നുറുങ്ങിയും , രക്തം വിയർപ്പായി വരത്തക്കവണ്ണം, എല്ലാവരും ഒരുപോലെ കർത്താവിന്റെ കാൽക്കൽ വീണാൽ, ചില വേള നമ്മുടെ ദൈവം ദേശത്തിനുവേണ്ടി മനസ്സലിഞ്ഞു പ്രാർത്ഥന കേൾക്കും എന്നതിൽ മാറ്റമില്ല ഇപ്രകാരം നാം എല്ലാവരും നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.