ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

റോമർ 14:5,6

ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.

 ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നാമെല്ലാവരും ഏകഹൃദയത്തോടെ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  എല്ലാവരുടെയും ഹൃദയത്തെയും കർത്താവ് ഒരു മനുഷ്യന്റെ ഹൃദയമാക്കുന്നു എന്ന് നാം ധ്യാനിച്ചു, കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 19: 14-23

ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു.

 അങ്ങനെ രാജാവു മടങ്ങി യോർദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റു യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു.

 ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ്രാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു.

 അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവു കാൺകെ യോർദ്ദാൻ കടന്നു ചെന്നു.

 രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു:

 എന്റെ യജമാനൻ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവു മനസ്സിൽ വെക്കയും ഓർക്കയും അരുതേ.

 അടിയൻ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതു കൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേൽക്കേണ്ടതിന്നു ഇറങ്ങി വരുവാൻ യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു അടിയൻ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.

 എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.

 അതിന്നു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങൾ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാൻ യിസ്രായേലിന്നു രാജാവെന്നു ഞാൻ അറിയുന്നില്ലയോ എന്നു പറഞ്ഞു.

 പിന്നെ ശിമെയിയോടു: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു.

       പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു: എന്റെ യജമാനൻ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; എന്ന് പറഞ്ഞു  ക്ഷമ ചോദിക്കുന്നതിനാൽ ദാവീദ് ക്ഷമിച്ചു എന്നുള്ളത് ദൃഷ്ടാന്തപ്പെടുത്തുന്നു. നാം കർത്താവിനെതിരെ എത്ര ദ്രോഹകരമായ പ്രവൃത്തികൾ ചെയ്താലും നാം അത് മനസ്സിലാക്കി മനവേദനയോടെ  ക്ഷമചോദിച്ചാൽ, അവൻ  കരുണയുള്ളവനായതിനാൽ തീർച്ചയായും നമ്മുടെ പാപങ്ങൾ ക്ഷമിച്ചു നമ്മെ ചേർത്തുകൊള്ളും എന്നത് വ്യക്തമാകുന്നു. 

            കൂടാതെ പ്രിയമുള്ളവരേ     നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കുന്നതിനു ദൃഷ്ടാന്തപ്പെടുത്തി യിസ്രായേൽ മക്കൾ രാജാവിനെ എതിരേൽക്കുകയും യോർദ്ദാൻ കടന്നു ഗിൽഗാൽ വരെ വന്നു എന്നതും, നാം ദൈവത്തോട്  അനുരഞ്ജനം പ്രാപിക്കുവാൻ അന്നുവരെ ചെയ്തിട്ടുള്ള പാപവും എല്ലാ അകൃത്യങ്ങളും ക്ഷമ ചോദിച്ചു, ദൈവവചനപ്രകാരം ശുദ്ധീകരിക്കപ്പെട്ടു  ജലത്തിൽ  സ്നാനം  ഏൽക്കുമ്പോൾ, നാം അവനോടുകൂടെ പാപം സംബന്ധമായി മരിച്ചു  അവനോടുകൂടെ നീതിയിൽ ജീവിക്കുന്നു; ആ ദിനം നമ്മുടെ ഉള്ളിൽ വെളിപ്പെടുന്ന സ്ഥലം ആകുന്നു ഗിൽഗാൽ, മിസ്രയീമിന്റെ നിന്ദ ഉരുട്ടിക്കളഞ്ഞ  സ്ഥലമാണ് ഗിൽഗാൽ. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്ങനെയെന്നാൽ  യിസ്രായേൽമക്കളെ ഒക്കെയും പരിച്ഛേദന ചെയ്തശേഷം മിസ്രയീമിന്റെ നിന്ദ എല്ലാം ഉരുട്ടിക്കളഞ്ഞു എന്നുള്ളത്. ഇതിന്റെ അടയാളമായി കർത്താവായ യേശുക്രിസ്തു യോർദ്ദാനിൽ ഇറങ്ങി യോഹന്നാനാൽ സ്നാനം സ്വീകരിക്കുന്നു എന്നുള്ളത് ദൈവം നമുക്ക് തന്ന മാതൃക. അങ്ങനെ നാം സ്നാനമേറ്റു, ആത്മാവിൽ ഉയിർത്തെഴുന്നേറ്റു ദൈവത്തെ ആരാധിക്കുന്നതു ആകുന്നു കർത്താവായ യേശുക്രിസ്തു മുഖാന്തരം ഉള്ള ഹൃദയത്തിന്റെ പരിച്ഛേദന. അപ്പോൾ നമുക്ക്  എല്ലാവർക്കും ഒരേ ഹൃദയമുണ്ടാകും; അപ്പോൾ നാമെല്ലാവരും ഒരേ മനസ്സോടെ ആരാധിക്കും. ഇപ്രകാരം കൃപയ്ക്കായി നാമെല്ലാവരും നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.