ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
ആവർത്തനം 33: 28, 29 ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിർഭയമായും യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.
യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.
കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ,
ഹല്ലേലൂയ്യാ.
ദൈവാനുഗ്രഹം പ്രാപിക്കുന്നതു - ഒരു ദൃഷ്ടാന്തം
കർത്താവിൽ പ്രിയമുള്ളവരേ, ക്ഷാമം കാരണം കഷ്ടപ്പെടുന്ന ആളുകൾക്ക് യോസേഫ് ധാന്യം വിറ്റതായി നാം കാണുന്നു. ഇന്ന് നമ്മൾ എങ്ങനെയുള്ള വരായിരിക്കുന്നു ?
കാരണം സദൃശവാക്യങ്ങൾ 11: 26 ൽ ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
സദൃശവാക്യങ്ങൾ 11: 30 നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നു.
എങ്ങനെയാണ് നമ്മൾ ദിവസവും ധാന്യങ്ങൾ ശേഖരിക്കുന്നത്. മിസ്രയീമിൽ ക്ഷാമം വന്നപ്പോൾ യോസേഫ് ധാന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുകയും മറ്റു ദേശങ്ങളിൽ ധാന്യങ്ങൾ വിൽക്കാൻ കഴിയുകയും ചെയ്തു. ഈ രീതിയിൽ, നാം ആത്മാക്കളെ നേടുന്നതിന്നു ജോസഫിനെ ദൈവം ഒരു ദൃഷ്ടാന്തമായി കാണിക്കുന്നു.
ഹഗ്ഗായി 1: 5 - 11 ൽ ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.
നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അതു അല്പമായ്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്കു ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
അതുകൊണ്ടു നിങ്ങൾനിമിത്തം ആകാശം മഞ്ഞു പെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.
ഞാൻ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെ മേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.
മേൽപ്പറഞ്ഞ ഓരോ വാക്യങ്ങളും വ്യക്തമാക്കുന്നതു
നാം ദൈവത്തിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുകയും നമ്മുടെ സ്വന്തം ആവശ്യങ്ങൾക്കായി ദൈവത്തിന്റെ വേല ചെയ്യുകയും ചെയ്താൽ, ദൈവം നമ്മുടേതായ എല്ലാത്തിനും ക്ഷാമം (വറുതിയെ) വിളിച്ചു വരുത്തും എന്നു കാണുവാൻ സാധിക്കുന്നു.
ആവർത്തനപുസ്‌തകം 33: 13 - 17-ൽ മോശെയിലൂടെ ദൈവം യോസേഫിനെ (യിസ്രായേലിനെ ) അനുഗ്രഹിക്കുന്നുവെന്ന് നാം കാണുന്നു
യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും
സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും
പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.
ഈ വിധത്തിൽ, ദൈവം മോശയിലൂടെ ഇസ്രായേൽ പുത്രന്മാരെ അനുഗ്രഹിക്കുന്നുവെന്ന് നാം വായിക്കുന്നു. ദൈവം നൽകിയ അനുഗ്രഹം യോസേഫിന്റെ തലയിലായിരുന്നു.
അതിനാൽ, ഹഗ്ഗായി 2: 15 - 19 ൽ ദൈവം പറയുന്നു ആകയാൽ നിങ്ങൾ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കൽ കല്ലിന്മേൽ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊൾവിൻ.
ആ കാലത്തു ഒരുത്തൻ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോൾ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തൻ അമ്പതു പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപതു മാത്രമേ കാണുകയുള്ളു.
വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ടു ഞാൻ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവെക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതൽ, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നേ ദൃഷ്ടിവെക്കുവിൻ.
വിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായ്ക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.
ഇത് വായിക്കുന്ന എന്റെ പ്രിയപ്പെട്ട ദൈവജനമേ, ദൈവം കൊടുത്ത എല്ലാ അനുഗ്രഹങ്ങളും യോസേഫിനുണ്ടായിരുന്നു. എന്നാൽ യിസ്രായേൽ മക്കളിൽ യോസേഫിന്റെ തലമുറ എന്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടില്ല. നമ്മുടെ ജീവിതത്തിലെ മുൻ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. യോസേഫ് സത്യസന്ധനും അച്ചടക്കമുള്ളവനുമായിരുന്നു, കഷ്ടതയുടെ നടുവിൽ പോലും ദൈവത്തെ പ്രസാദിപ്പിക്കുന്ന പാതയിലൂടെ നടന്നു. അവനിൽ ക്ഷമയും ഉണ്ടായിരുന്നു. അവന്റെ ജീവിതത്തിൽ, ദൈവം അവനെ ഫറവോന്റെ കൊട്ടാരത്തിൽ ഉയർത്തിയപ്പോഴും അവനിൽ അഹങ്കാരം ഉണ്ടായിരുന്നില്ല. സഹോദരന്മാരെ കണ്ടപ്പോൾ അവൻ ഒരു പകയും കാണിച്ചില്ല. മുമ്പ് സംഭവിച്ചതെല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് അവന് മനസ്സിലായി. അവനിൽ താഴ്മ ഉണ്ടായിരുന്നു, അവനിൽ ദൈവത്തിന്റെ കരുണ ഉണ്ടായിരുന്നു, അവൻ അചഞ്ചലനായിരുന്നില്ല, അവനിൽ ദൈവജ്ഞാനം ഉണ്ടായിരുന്നു, അവനിൽ ദൈവസ്നേഹവും ഉണ്ടായിരുന്നു. അതിനാൽ, ദൈവം അവനെ അനുഗ്രഹിക്കുന്നു.
ആകയാൽ ദൈവമക്കളെ ദൈവം പറയുന്നു കഴിഞ്ഞനാളുകളിൽ നാം നടന്നതെ ഒന്നു ചിന്തിച്ചുനോക്കുവിൻ .എന്തെന്നാൽ കർത്താവായ യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട നാളിലിരുന്നു നമ്മളെ ദൈവം ആലയമായി പണിയുവാൻ അടിസ്ഥാനം ഇടുവാൻ തുടങ്ങുന്നു .എന്നാൽ ദൈവം കേൾക്കുന്നു വിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ?
ക്രിസ്തുവിലുള്ള എന്റെ പ്രിയ സഹോദരീസഹോദരന്മാരേ, ദൈവം നമുക്കു നൽകിയ വിത്തും ധാന്യവും നമ്മുടെ ആത്മാവിലില്ല, കാരണം നാം നമ്മുടെ ആത്മാവിനെ ജഡിക ചിന്തകൾക്കും ലൗകിക ചിന്തകൾക്കും, ലൗകിക പ്രവൃത്തികൾക്കും നമ്മുടെ സമയത്തെ പാഴായി ചിലവഴിച്ചു . കാരണം, നാം ആലയത്തിൽ ഇരുന്നു അവന്റെ മഹത്വം കാണാനായി അന്വേഷിക്കുന്നില്ല, എന്നുള്ളകാരണത്താലും നമ്മുടെ ചിന്തകൾ പല ദിശകളിലായി ചിതറിക്കിടക്കുന്നതിനാൽ ആകാശത്തിലെ പക്ഷികൾ അവയെ കൊത്തിക്കൊണ്ടുപോകുന്നു. മുന്തിരിവള്ളിയായ, ക്രിസ്തുവിന്റെ ഫലം അത്തിവൃക്ഷം, മാതളനാരകം, ഒലിവ് വൃക്ഷം എന്നിവ ഈ പഴങ്ങളും അവയുടെ പ്രവൃത്തികളും നമ്മിൽ ഇല്ലാത്തതിനാൽ ദൈവം നമ്മെയും നമ്മുടെ സഭയെയും നമ്മുടെ ദേശത്തെയും വെൺകതിരും വിഷമഞ്ഞു, കല്മഴയും, ബാധകൾ എന്നിവയാൽ ദണ്ഡിപ്പിക്കുന്നു നമ്മുടെ കൈകളുടെ അധ്വാനത്തെ.അതുകൊണ്ടു ദൈവത്തിന്റെ പ്രിയമക്കളെ ഈ ദിവസം നമ്മുടെ എല്ലാവരുടെയും ദൈവ ഹിതമല്ലാത്ത ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ നമ്മെത്തന്നെ ഉൾപ്പെടുത്താതെ അവയെ ശാസിച്ചു ,എല്ലാവിധ നിർജ്ജീവ ക്രിയകളെ വിട്ടു ആത്മാവിന്റെ ഫലങ്ങളായ സകല സൽക്രിയയിലും ,നീതിയിലും ,സത്യത്തിലും നാം നിലനിന്നാൽ ,നിശ്ചയമായി ദൈവം നമ്മെ ഇന്നുമുതൽ അനുഗ്രഹിക്കും .
കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം.
തുടർച്ച നാളെ.