ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
യെശയ്യാ 26;2
വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിൻ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം എപ്പോഴും സത്യവചനം അനുസരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം നമ്മുടെ ആത്മാവിൽ കർത്താവിന്റെ സിംഹാസനത്തിന് വിരോധമായ ദുരൂപദേശത്തെ ദൈവാത്മാവിനാൽ നശിപ്പിക്കണം എന്ന് നാം ധ്യാനിച്ചു, കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 18: 22- 33
അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.
അവൻ പിന്നെയും: ഏതായാലും ഞാൻ ഓടും എന്നു പറഞ്ഞതിന്നു: എന്നാൽ ഓടിക്കൊൾക എന്നു അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി.
എന്നാൽ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവൽക്കാരൻ പടിവാതിലിന്നും മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുത്തൻ തനിച്ചു ഓടിവരുന്നതു കണ്ടു.
കാവൽക്കാരൻ രാജാവിനോടു വിളിച്ചു അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വർത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.
അവൻ നടന്നു അടുത്തു. പിന്നെ കാവൽക്കാരൻ മറ്റൊരുത്തൻ ഓടിവരുന്നതു കണ്ടു; കാവൽക്കാരൻ വാതിൽ കാക്കുന്നവനോടു: ഇതാ, പിന്നെയും ഒരു ആൾ തനിച്ചു ഓടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വർത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.
ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവൻ നല്ലവൻ; നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു.
അപ്പോൾ രാജാവു അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അതു എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു.
നീ അവിടെ മാറി നിൽക്ക എന്നു രാജാവു പറഞ്ഞു. അവൻ മാറിനിന്നു.
ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വർത്തമാനം; നിന്നോടു എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു.
അപ്പോൾ രാജാവു കൂശ്യനോടു: അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.
ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ നമുക്ക് എത്ര ദുരിതങ്ങൾ വന്നാലും, നമ്മിൽ നിന്ന് നീക്കം ചെയ്യാൻ നാം ചിന്തിക്കാത്ത ചില കാര്യങ്ങളുണ്ട്. ഇതിനെ ദൃഷ്ടാന്തപ്പെടുത്തി ആകുന്നു ദാവീദ് തന്റെ മകനിൽ നിന്ന് ഇത്രയധികം കഷ്ടങ്ങൾ അനുഭവിച്ചിട്ടും. തന്റെ മകനെന്നുള്ള ഒരു ചിന്ത അവന്റെ മനസ്സിൽ പതിച്ചിരിക്കുന്നതു. അതുപോലെ നമ്മുടെ ജീവിതത്തിൽ ജഡത്താൽ വന്ന ചില കാര്യങ്ങൾ മാറ്റാൻ നാം ചിന്തിക്കുകയില്ല. ഇതിന്റെ ആശയം എന്തെന്നാൽ നമ്മുടെ ഉള്ളിലിരിക്കുന്നതും കേൾക്കുന്നതും ചെയ്യുന്നതും ആയ ചില ദുരൂപദേശങ്ങൾ നമ്മിൽ നിന്ന് നീക്കംചെയ്യാതിരിക്കുന്നതിനാൽ, കർത്താവ് നമ്മിൽ നിന്ന് അകന്നുപോകുന്നു, അപ്പോൾ നാം പല പ്രയാസങ്ങളും അനുഭവിന്നു. എന്നിട്ടും ദുരൂപദേശത്തിൽ നിന്നും പിന്മാറുന്നില്ല, അപ്പോൾ കർത്താവ് നമ്മിൽ നിന്ന് യുദ്ധം ചെയ്തു അത് നീക്കം ചെയ്യുകയും ചെയ്യും. ക്രിസ്തുവിന്റെ സിംഹാസനത്തിന് വിരോധമായിരിക്കുന്ന തിന്മകളെ നശിപ്പിച്ചു കർത്താവിന്റെ സത്യ വചനങ്ങൾ അനുസരിക്കാൻ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.