ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

2കൊരിന്ത്യർ 3:17

കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം നമ്മുടെ ആത്മാവിൽ കർത്താവിന്റെ സിംഹാസനത്തിന് വിരോധമായ ദുരൂപദേശത്തെ  ദൈവാത്മാവിനാൽ നശിപ്പിക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവ് താഴ്മ ധരിക്കണം. എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 18: 16-21

പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവർ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.

 അബ്ശാലോമിനെ അവർ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയോരു കൽക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഓടിപ്പോയി.

 അബ്ശാലോം ജീവനോടിരുന്ന സമയം: എന്റെ പേർ നിലനിർത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന്നു തന്റെ പേർ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.

 അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.

 യോവാബ് അവനോടു: നീ ഇന്നു സദ്വർത്തമാന ദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വർത്തമാന ദൂതനാകയില്ല എന്നു പറഞ്ഞു.

 പിന്നെ യോവാബ് കൂശ്യനോടു: നി കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടു: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, നാം അറിഞ്ഞിരിക്കേണ്ട കാര്യം എന്തെന്നാൽ  നമ്മുടെ കർത്താവായ യേശുക്രിസ്തുവിനു വിരോധമായി  പ്രവർത്തിക്കുന്ന അബ്ശാലോമിന്റെ ആത്മാവിൽ നിന്ന് നാം വിടുവിക്കപ്പെട്ടാൽ മാത്രമേ ദാവീദിന്റെ സിംഹാസനം നമ്മിൽ നിലനിൽക്കുകയുള്ളൂ. അതിനുവേണ്ടി  കർത്താവ് നമ്മിൽ നിന്ന് യുദ്ധം ചെയ്യുന്നു. കൂടാതെ ജാതികളുടെ  ക്രിയകളും (ദുഷ്ടത) നമ്മെ ഭരിക്കും. ഇങ്ങനെ  മനുഷ്യന്റെ ആത്മാവിൽ പല പോരാട്ടങ്ങൾ  ഉയർന്നുവരുന്നു; അതുകൊണ്ട് മനുഷ്യനു  ഒരു നാളും സമാധാനമില്ലാത്ത ഒരു ജീവിതമുണ്ടാകുന്നു.   കാരണം നാം ദുരൂപദേശങ്ങൾക്കു സ്ഥാനം നൽകുന്നതിനാൽ ദുരാത്മാവ് നമ്മെ വഞ്ചിക്കുന്നു, അപ്പോൾ ആ  ആത്മാവ് സഭയിൽ മുഴുവനും വ്യാപിക്കും; ഇത് ശരിയാക്കുവാൻ കർത്താവായ യേശുക്രിസ്തു നമ്മിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്നു. കൂടാതെ ദാവീദിന്റെ സിംഹാസനത്തിന്റെ ഭരണം  ദൈവം അവനു  നൽകുകയും പിന്നീട് നമ്മിൽ ഉയർന്നുവരുന്ന ദുരൂപദേശ പോരാട്ടങ്ങളെ,  നാം കർത്താവിന്റെ വചനം ഏറ്റെടുത്തു  അവനുവേണ്ടി നമ്മെ പൂർണ്ണമായി  സമർപ്പിക്കുമ്പോൾ അവൻ പോരാട്ടങ്ങൾ മാറ്റി അവനുമായി അനുരഞ്ജിപ്പിക്കുന്നു. ഇതിനെക്കുറിച്ച് 

എഫെസ്യർ 2: 13-16

മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.

 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു

 ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും

 ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

      മേൽപ്പറഞ്ഞിരിക്കുന്ന  വാക്യങ്ങൾ അനുസരിച്ച് അവൻ തന്റെ രക്തത്താൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിക്കുന്നു. എങ്ങനെയെന്നാൽ അതിനു ശേഷം   അബ്ശാലോമിന്റെ പ്രവൃത്തികൾ നമ്മിൽ സ്ഥാനം പിടിക്കാതെ ദൈവം കാക്കുന്നു. എന്തെന്നാൽ ദൈവവചനപ്രകാരം അബ്ശാലോം ജീവനോടിരുന്ന സമയം: എന്റെ പേർ നിലനിർത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന്നു തന്റെ പേർ വിളിച്ചിരുന്നു; ഈ  ആത്മാവ് നമ്മിൽ  പോരാടും (ദുരൂപദേശം) എന്നത് ദൃഷ്ടാന്തപ്പെടുത്തുന്നു . കൂടാതെ  നാം ആ ആത്മാവിനെ കർത്താവിന്റെ ആത്മാവിനാൽ സംസ്കരിക്കുകയാണെങ്കിൽ, ആ ശത്രുവിന്റെ കയ്യിൽ നിന്ന് നാം വിടുവിക്കപ്പെട്ടു  രക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതിനെക്കുറിച്ചു ദാവീദിന്റെ

  സങ്കീർത്തനം 3: 1-8

യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.

 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.

 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.

 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

 യഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.

 രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന  കർത്താവിന്റെ വചനത്താൽ, കർത്താവിന്റെ സിംഹാസനത്തിന് വിരോധമായി വരുന്ന ദുരൂപദേശത്തിൽ നിന്ന് നാം വിടുതൽ പ്രാപിച്ചു, ക്രിസ്തുവിന്റെ ആത്മാവിനാൽ നാം രക്ഷിക്കപ്പെടുകയും കർത്താവിനോട് ചേരാൻ നമ്മെ സമർപ്പിക്കാം,  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.