ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 143:10
നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മുടെ ആത്മാവ് ഒരിക്കലും കോവർകഴുതയെപ്പോലെ ആയിരിക്കരുത്.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം നമ്മൾ ഓരോരുത്തരും ആത്മാവിനു പറ്റിയ മാളികയായി നിർമ്മിക്കപ്പെടണം. കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 18: 1-10
അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവർക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നിൽ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നിൽ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.
എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങൾ തോറ്റോടി എന്നു വരികിൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേർ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്കു തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങൾക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.
രാജാവു അവരോടു: നിങ്ങൾക്കു ഉത്തമം എന്നു തോന്നുന്നതു ഞാൻ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതിൽക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.
അബ്ശാലോംകുമാരനോടു എന്നെ ഓർത്തു കനിവോടെ പെരുമാറുവിൻ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി.
യിസ്രായേൽ ജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേർ പട്ടുപോയി.
പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീർന്നു.
അബ്ശാലോം ദാവീദിന്റെ ചേവകർക്കു എതിർപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്തു ഓടിച്ചുപോകുമ്പോൾ കോവർകഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്നു കോവർകഴുത ഓടിപ്പോയി.
ഒരുത്തൻ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, നാം സഭയായി ഒരു ആത്മീയ ഭവനമായി നിർമ്മിക്കപ്പെടുകയും കർത്താവിനെ ആരാധിക്കുകയും, ശത്രുവിനോട് എതിർത്തു നിന്ന് പോരാടുകയും, ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുമ്പോൾ ശത്രു പരാജയപ്പെടുന്നു. അപ്പോൾ നമുക്ക് ദൈവത്തിനായി എഴുന്നേറ്റു പ്രകാശിക്കാൻ സാധിക്കും. മാത്രമല്ല ഒരേ സത്യത്തിന്റെ അനുഭവത്തിൽ തനിക്കൊപ്പം നിന്നവരുടെ കൈക്കീഴിൽ ദാവീദ് സഭയെ മൂന്നു പങ്കായി യുദ്ധത്തിനയക്കുന്നതും അതിനുശേഷം ജനങ്ങൾക്കു ഉത്തമം എന്നു തോന്നുന്നതു ഞാൻ ചെയ്യാം എന്നു പറഞ്ഞു രാജാവു പടിവാതിൽക്കൽ നിൽക്കുന്നതും നമുക്ക് കാണാൻ കഴിയും. പടിവാതിൽക്കൽ നിൽക്കുന്നത് എന്നുള്ളതു വ്യക്തമാക്കുന്നത് പിതാവുമായുള്ള ഐക്യമാണ്. കൂടാതെ സഭ വിശ്വാസികളാൽ വളർന്നുവരുമ്പോൾ , കർത്താവിന്റെ വേല സ്വതന്ത്രമായി ചെയ്യാനും സഭയെ വളർത്താനും മൂപ്പന്മാർ മനസ്സോടെ പ്രാപ്തരായവർക്കു വിട്ടുകൊടുക്കണം. പക്ഷേ നമ്മളിൽ പലരും അങ്ങനെയൊന്നും കൊടുക്കാതെ എല്ലാവരെയും തങ്ങളുടെ നിയന്ത്രണത്തിലാക്കി പേരും, പ്രശസ്തിയും, വരുമാനവും വരണമെന്ന് വിചാരിക്കും. ദിവസങ്ങൾ കഴിയുന്തോറും ഇത്തരം സ്ഥലങ്ങളിൽ വലിയ പ്രശ്നങ്ങൾ ഉരുവായ്ക്കൊണ്ടിരിക്കും. പക്ഷേ അവർ അതൊന്നും ചിന്തിക്കാതെ ഏതോ പോരാട്ടമാണെന്നു പറയും. ഇത്തരം കാര്യങ്ങൾ വരുമ്പോൾ അത് ദൈവത്താൽ സംഭവിക്കുന്ന കാര്യമാണെന്ന് നാം മനസ്സിലാക്കണം. കൂടാതെ മകൻ അബ്ശാലോം ദാവീദ് രാജാവിനെ എത്ര ഉപദ്രവിച്ചിട്ടും, അബ്ശാലോംകുമാരനോടു എന്നെ ഓർത്തു കനിവോടെ പെരുമാറുവിൻ എന്നു രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിച്ചു. ഇവിടെ നാം നോക്കുമ്പോൾ ഇതിനെ ദൃഷ്ടാന്തപ്പെടുത്തുന്നത് യേശുക്രിസ്തുവിനെ നാം എത്രമാത്രം വാക്കിനാൽ വേദനപെടുത്തിയാലും, കർത്താവ് നമ്മോട് കനിവോടെ പെരുമാറുന്നതെന്നും പെട്ടെന്ന് നമ്മെ നശിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നില്ലെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ അബ്ശാലോമിനെപ്പോലെ അധികം അന്യായമായി നാം ദൈവത്തോട് എതിർത്താൽ കർത്താവിന്റെ ഉഗ്രകോപം നമുക്കെതിരെ പ്രവർത്തിക്കും. കൂടാതെ നാം ഒരിക്കലും കോവർകഴുതയെപ്പോലെ ആകരുത്; ഇതിനെക്കുറിച്ച്
സങ്കീർത്തനം 32:9
നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.
അബ്ശാലോം കോവർകഴുതപ്പുറത്തു ഓടിച്ചുപോകുമ്പോൾ കോവർകഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്നു കോവർകഴുത ഓടിപ്പോയി. അതുപോലെ നമ്മുടെ ആത്മാവ് വഴിതെറ്റിപ്പോകാതിരിക്കാൻ ജാഗ്രത പുലർത്തി, ആത്മീയ ജീവിതം സത്യത്തിന്റെ പാതയിൽ നയിച്ച് ദിവസവും ദൈവഹിത പ്രകാരം നടക്കാൻ പഠിക്കണം. മാത്രമല്ല അബ്ശാലോമിനൊപ്പം നിന്ന് ദാവീദിനെ എതിർത്തവരും സംഹരിക്കപ്പെടുന്നു. അതുകൊണ്ട് നന്മയുടെ വഴിയിൽ നടക്കാൻ നാം പഠിക്കണം; കർത്താവിന്റെ വഴിയിൽ നടക്കാൻ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.