ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
1പത്രൊസ് 2:4,5
മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നമ്മൾ ഓരോരുത്തരും ആത്മാവിനു പറ്റിയ മാളികയായി നിർമ്മിക്കപ്പെടണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ദൈവഹിതം ചെയ്യാത്തവരോട് ചേരരുത് കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 17: 24-29
പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നു.
അബ്ശാലോം യോവാബിന്നു പകരം അമാസയെ സേനാധിപതി ആക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യൻ ചെന്നിട്ടു ഉണ്ടായ മകൻ.
എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ് ദേശത്തു പാളയമിറങ്ങി.
ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്നു നാഹാശിന്റെ മകൻ ശോബി, ലോ-ദെബാരിൽനിന്നു അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്നു ഗിലെയാദ്യൻ ബർസില്ലായി എന്നിവർ
കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാൻ, കോതമ്പു, യവം, മാവു, മലർ, അമരക്ക, പയർ, പരിപ്പു, തേൻ, വെണ്ണ, ആടു, പശുവിൻ പാൽക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവർ പറഞ്ഞു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, രാജാവിന്റെ സ്ഥാനത്തിനായുള്ള പോരാട്ടം നടക്കുന്നതായി നാം കാണുന്നു. എന്നാൽ ആത്മീയ യുദ്ധത്തിന്നു ഇത് ദൃഷ്ടാന്തപ്പെടുത്തുന്നു. എന്തെന്നാൽ നമ്മിൽ കർത്താവായ യേശുക്രിസ്തുവിന്റെ നീതിയാലും ന്യായത്താലും സിംഹാസനം നിറഞ്ഞതായിരിക്കണം. എന്നാൽ അതിനു വിപരീതമായി അശുദ്ധാത്മാവ് നമ്മെ പാതാളത്തിൽ വീഴ്ത്തുവാൻ അനീതിയാലും, അതിക്രമത്താലും നിറയ്ക്കുവാൻ ഉള്ളിൽ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഈ കാര്യങ്ങളിൽ നാം കർത്താവിന്റെ കൃപയാൽ നിറയപ്പെടണമെങ്കിൽ; നമ്മുടെ ആന്തരിക മനുഷ്യനിൽ നാം വിശുദ്ധി പ്രാപിക്കണം. കൂടാതെ വിശുദ്ധ ജീവിതത്തിനായി ശുദ്ധമായ ഒരു ഹൃദയം ലഭിക്കുന്നതിന് കർത്താവിന്റെ നീതിയിലും ന്യായത്താലും നിറയപ്പെടണം. അതിനായി ദൈവം ദൃഷ്ടാന്തപ്പെടുത്തി യുദ്ധത്തിനായി ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അവിടെ ധാരാളം സാധനങ്ങൾ ലഭ്യമാകുന്നത് നാം കാണുന്നു. ഇത് ആത്മീയ നേട്ടങ്ങൾക്കു ദൃഷ്ടാന്തം. ആകയാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായ കൃപകൾ ദൈവം തന്നു ആത്മീയ മാളികകളാക്കി പണിയാൻ നീതി ന്യായത്തിൽ നിറഞ്ഞു ശത്രുവിനോട് പോരാടി ജയിക്കാൻ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.