ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശ്യവാക്യങ്ങൾ 26:27

കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.

 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം  ദൈവഹിതം ചെയ്യാത്തവരോട് ചേരരുത്

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മെ അവസാനത്തോളം രക്ഷിക്കാൻ കർത്താവ് സർവ്വശക്തൻ എന്നു നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 17: 15-23

അനന്തരം ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടു: ഇന്നിന്നപ്രാകരം അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.

 ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ചു: ഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കൽ പാർക്കരുതു; രാജാവിന്നും കൂടെയുള്ള സകലജനത്തിന്നും നാശം വരാതിരിക്കേണ്ടതിന്നു ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിൻ എന്നു പറഞ്ഞു.

 എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്നു തങ്ങളെത്തന്നേ കാണിപ്പാൻ പാടില്ലാതിരുന്നതുകൊണ്ടു ഏൻ-രോഗെലിന്നരികെ കാത്തുനില്ക്കും; ഒരു വേലക്കാരത്തി ചെന്നു അവരെ അറിയിക്കയും അവർ ചെന്നു ദാവീദ്രാജാവിനെ അറിയിക്കയും ചെയ്യും;

 എന്നാൽ ഒരു ബാല്യക്കാരൻ അവരെ കണ്ടിട്ടു അബ്ശാലോമിന്നു അറിവു കൊടുത്തു. ആകയാൽ അവർ ഇരുവരും വേഗം പോയി ബഹുരീമിൽ ഒരു ആളുടെ വീട്ടിൽ കയറി; അവന്റെ മുറ്റത്തു ഒരു കിണറുണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.

 വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്റെ വായിന്മേൽ വിരിച്ചു അതിൽ കോതമ്പുതരി ചിക്കി; ഇങ്ങനെ കാര്യം അറിവാൻ ഇടയായില്ല.

 അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നു: അഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നു: അവർ നീർതോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവർ അന്വേഷിച്ചിട്ടു കാണായ്കയാൽ യെരൂശലേമിലേക്കു മടങ്ങിപ്പോയി.

അവർ പോയശേഷം അവർ കിണറ്റിൽ നിന്നു കയറിച്ചെന്നു ദാവീദ്രാജാവിനെ അറിയിച്ചു: നിങ്ങൾ എഴുന്നേറ്റു വേഗം നദികടന്നു പോകുവിൻ; ഇന്നിന്നപ്രാകരം അഹീഥോഫെൽ നിങ്ങൾക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

 ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോർദ്ദാൻ കടന്നു; നേരം വെളുക്കുമ്പോഴെക്കു യോർദ്ദാൻ കടക്കാതെ ഒരുത്തൻ പോലും ശേഷിച്ചില്ല.

 എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടി ഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ ദൈവത്തിന്റെ ദാസനായ ദാവീദ് തന്റെ കാര്യങ്ങളെക്കുറിച്ചു എപ്രകാരം ആലോചിച്ചു  സാദോക്കിനെയും  അഹീമാസിനേയും   ഹൂശായിയെയും   യെരൂശലേമിലേക്ക് അയച്ചതോ അതുപോലെ  തന്നെ  കർത്താവു കാര്യം നടത്തിക്കൊടുക്കുന്നു. കൂടാതെ കർത്താവ് തന്റെ ദൂതന്മാരെ അയച്ച് തന്റെ മക്കളെ സംരക്ഷിക്കുന്ന വിധം ദൃഷ്ടാന്തപ്പെടുത്തുന്നു. കൂടാതെ തന്റെ മക്കൾക്കെതിരെ പ്രവർത്തിക്കുന്നവരെ കർത്താവ് ശിക്ഷയോടുകൂടെ  നശിപ്പിക്കുന്നത് എങ്ങനെയെന്ന് നമുക്ക് വായിക്കുവാൻ സാധിക്കും. അതുകൊണ്ടു പ്രിയമുള്ളവരേ നാം ദൈവഹിതം ചെയ്യാത്തവരോട്  ഒരു  സംബന്ധവും വെക്കാതെ നമ്മെ കാത്തുസൂക്ഷിക്കണം, അങ്ങനെയിരുന്നാൽ  നമുക്ക് നമ്മുടെ ആത്മാവിനെ സംരക്ഷിക്കാൻ സാധിക്കും ഇപ്രകാരം നമ്മെ സമർപ്പിക്കാം,  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.