ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
എബ്രായർ 7:25
അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മെ അവസാനത്തോളം രക്ഷിക്കാൻ കർത്താവ് സർവ്വശക്തൻ
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം നമുക്ക് വരുന്ന എല്ലാ കഷ്ടപ്പാടുകളും പീഡനങ്ങളും സഹിച്ചു നന്മയെ (രക്ഷയെ) അവകാശമാക്കാം. എന്നു നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 17: 1- 14
അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞതു: ഞാൻ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ.
ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും.
പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും.
ഈ വാക്കു അബ്ശാലോമിന്നും യിസ്രായേൽമൂപ്പന്മാർക്കൊക്കെയും വളരെ ബോധിച്ചു.
എന്നാൽ അബ്ശാലോം: അർഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ എന്നു പറഞ്ഞു.
ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോടു: ഇന്നിന്നപ്രാകരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.
ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാൽ: അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികൾ കവർന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാപാർക്കയില്ല.
അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കൽ തന്നേ ഇവരിൽ ചിലർ പട്ടുപോയാൽ അതു കേൾക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി എന്നു പറയും.
അപ്പോൾ സീംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടെയുള്ളവർ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
ആകയാൽ ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻമുതൽ ബേർ-ശേബവരെ കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ചു കൂടുകയും തിരുമേനി തന്നേ യുദ്ധത്തിന്നു എഴുന്നെള്ളുകയും വേണം.
അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തൻ പോലും ആകട്ടെ ശേഷിക്കയില്ല.
അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന്നു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയിൽ വലിച്ചിട്ടുകളയും.
അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനർത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യർത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ കർത്താവ് നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ; ദാവീദ് കൊട്ടാരത്തിൽ വെൺമാടിത്തിന്മേൽ കയറി സാത്താന്റെ വഞ്ചകത്തിൽ വഞ്ചിക്കപ്പെട്ട് അവന്റെ ജീവിതത്തിൽ അവൻ വീണുപോകുന്നു. കൂടാതെ അവന്റെ മകൻ അബ്ശാലോമും വെൺമാടിത്തിന്മേൽ കയറുന്നതും അഹിത്തോഫെലിന്റെ ആത്മാവിനാൽ വഞ്ചിക്കപ്പെടുന്നതും നാം കാണുന്നു. അതിനാൽ ഇതിന് പരിഹാരമായി, കർത്താവായ യേശുക്രിസ്തുവിനെ ദേവാലയത്തിന്റെ അഗ്രത്തിൽ വെച്ചും, മുകളിൽ അതായതു ഉയർന്നസ്ഥലത്തും പിശാചിനാൽ പലവിധത്തിൽ പരീക്ഷിക്കപ്പെട്ടിട്ടും വഞ്ചിക്കപ്പെടാതെ ജയം പ്രാപിക്കുന്നു. കൂടാതെ സാത്താനെ എന്നെ വിട്ടുപോ എന്ന് പറയുന്നു. ആകയാൽ കർത്താവായ യേശുക്രിസ്തുവിനു മാത്രമേ സാത്താനെ ജയിക്കുവാൻ സാധിക്കുകയുള്ളൂ. എന്നത് വ്യക്തമാക്കുവാൻ നമ്മുടെ ആത്മാവ് ക്രിസ്തുവിന്റെ ആത്മാവിൽ, ആത്മാവിനാൽ ഉയിർത്തെഴുന്നേറ്റു, അവന്റെ രാജ്യം നമ്മിൽ വന്നാൽ മാത്രമേ നമുക്ക് വിശുദ്ധിയിൽ വളരാൻ കഴിയൂ. ഇപ്രകാരമുള്ള വിശുദ്ധ ജീവിതത്തിന് ദൈവം ഇത് ദൃഷ്ടാന്തപ്പെടുത്തുന്നു. കൂടാതെ ക്രിസ്തുവിന്റെ ആത്മാവില്ലാതെ നാം വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ സാധ്യമല്ല. എങ്ങനെയെങ്കിലും പിശാച് നമ്മളെ പല മോഹങ്ങളും, ആഗ്രഹങ്ങളും കാണിച്ച് വീഴ്ത്തും. അതുകൊണ്ട് നാം എപ്പോഴും കർത്താവിനെ ഭയപ്പെടുകയും വിശുദ്ധ ജീവിതം നയിക്കുകയും വേണം. അപ്പോൾ നമുക്കെതിരെ വരുന്ന ചതിയെ കർത്താവ് പരാജയപ്പെടുത്തും. കൂടാതെ നമുക്കെതിരെ ഉയരുന്ന എല്ലാ ആലോചനയും ദൈവം അബദ്ധമാക്കി നമ്മെ മുറ്റിലും രക്ഷിക്കാൻ സർവ്വശക്തിയുള്ള ദൈവമാകുന്നു നമ്മുടെ ദൈവം, ആകയാൽ വിശുദ്ധിയോടെ ജീവിക്കാൻ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.