ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
1പത്രൊസ് 4:14
ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മുടെ ആത്മാവ് വിശുദ്ധിയിലും സത്യത്തിലും നീതിയിലും പ്രകാശിതമായിരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മിലുള്ള കർത്താവിന്റെ സിംഹാസനം നീതിയും, ന്യായവും നിറഞ്ഞതായിരിക്കണം എന്നു നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 16: 1-8
ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടുകഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു.
രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകൾ രാജാവിന്റെ കുടുംബക്കാർക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാർക്കു തിന്മാനും വീഞ്ഞു മരുഭൂമിയിൽ ക്ഷീണിച്ചവർക്കു കുടിപ്പാനും തന്നേ എന്നു പറഞ്ഞു.
നിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടു: അവൻ യെരൂശലേമിൽ പാർക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവൻ പറയുന്നു എന്നു പറഞ്ഞു.
രാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബാ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
ദാവീദ്രാജാവു ബഹൂരീമിൽ എത്തിയപ്പോൾ ശൌലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശീമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.
അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
ശിമെയി ശപിച്ചുംകൊണ്ടു ഇവ്വണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ.
ശൌൽ ഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, കർത്താവിനാൽ അഭിഷേകം പ്രാപിക്കുന്നവർക്കു വിരോധമായി ധാരാളം അസൂയകൾ ഉയരുകയും, അസൂയ എന്നത് പിശാച് ആകുന്നു, ആ അസൂയ എപ്പോഴും ദൈവമക്കൾക്കു വിരോധമായി പ്രവർത്തിച്ചുകൊണ്ടിരിക്കും, കൂടാതെ നമ്മുടെ ശത്രുക്കൾ നമ്മുടെ വീട്ടുകാർ തന്നെ, കൂടാതെ ആർക്കു നന്മ ചെയ്തോ അവർ തന്നെ ദൈവമക്കൾക്കു വിരോധമായി മനഃപൂർവമായി തിന്മ ചെയ്യും എന്നതും, കൂടാതെ അവരാൽ നിന്ദയും ദുഷിയും വരും എന്നതും വ്യക്തമായി മനസ്സിലാകും. അതുമാത്രമല്ല ദാവീദ് രാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു ഏൽപ്പിക്കുന്നു. എന്നാൽ അതേ മെഫീബോശെത്ത് ദാവീദിനെതിരെ യിസ്രായേൽ രാജ്യം ആഗ്രഹിക്കുന്നു. അങ്ങനെ ഇരുവശത്തും ദാവീദ് ഞെരുക്കം അനുഭവിക്കുകയും നിന്ദ അനുഭവിക്കുകയും ചെയ്യുന്നു. ഇപ്രകാരമാകുന്നു നമ്മിലുള്ള ക്രിസ്തുവിന്റെ സിംഹാസനം മറിക്കാൻ ശത്രു തന്ത്രപരമായി പ്രവർത്തിക്കും. അതുകൊണ്ട് വിശുദ്ധിയിലും സത്യത്തിലും നീതിയിലും മാറ്റമില്ലാതെ എപ്പോഴും നമ്മുടെ ആത്മാവിനെ കാത്തുസൂക്ഷിക്കാൻ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.