ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശ്യവാക്യങ്ങൾ 25:5

രാജസന്നിധിയിൽനിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മിലുള്ള കർത്താവിന്റെ സിംഹാസനം സ്ഥിരമായിരിക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവിൽ ക്രിസ്തു മാത്രം രാജാവായിരിക്കണം എന്നു നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 2 ശമൂവേൽ 15: 22-25

ദാവീദ് ഇത്ഥായിയോടു: നീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.

 ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻ തോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.

 സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാ ലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മല കയറി ചെന്നു.

 രാജാവു സാദോക്കിനോടു: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും.

        മേൽപ്പറഞ്ഞവയുടെ വ്യാഖ്യാനം എന്തെന്നാൽ; ദൃഷ്ടാന്തമായി യഹോവയുടെ  ഉടമ്പടി പെട്ടകം കർത്താവിന്റെ വചനമാണ്; കർത്താവായ യേശു ക്രിസ്തുവിന്റെ  സിംഹാസനം  മറ്റൊരു ദുഷ്ടനും വഞ്ചിച്ചു എടുക്കാനും, കൂടാതെ തന്റെ സ്തുതി മറ്റാർക്കും നൽകാനും അനുവദിക്കുകയില്ല  നിശ്ചയം. ആകയാൽ അബ്ശാലോം ഹെബ്രോനിൽ  രാജാവാകാൻ താൻ ജനങ്ങളെ തന്റെ വശമാക്കിയത് അറിഞ്ഞ ഉടൻ, തന്റെ ജനവും സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാ ലേവ്യരും വന്നതു കാണുവാൻ സാധിക്കുന്നു. കർത്താവിന്റെ സിംഹാസനം നമ്മിൽ സ്ഥിരമായിരിക്കണമെങ്കിൽ നാം എപ്പോഴും ജാഗ്രതയോടിരുന്നു അത് പ്രാപിക്കണം. നാം നിർവ്വിചാരികളായിരുന്നാൽ  ശപിക്കപ്പെട്ട സാത്താൻ നമ്മെ വഞ്ചിക്കും. ആകയാൽ  കർത്താവിന്റെ സിംഹാസനം നമ്മിൽ സ്ഥിരമായിരിക്കാൻ നമ്മെ സമർപ്പിക്കാം,  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.