ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 147:19

അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം  ജനങ്ങളെ തെറ്റായ വഴിയിൽ നടത്തി ദൈവത്തിന്നു ദ്രോഹം ചെയ്യാതെ നമ്മെ കാത്തുകൊള്ളണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  വിശുദ്ധിയിൽ അതീവ ശ്രദ്ധയോടെ തിരുമേശയിൽ  പങ്കെടുക്കണം. എന്നു നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 15: 1-6

അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.

 അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതിൽക്കൽ വഴിയരികെ നില്ക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കൽ വിസ്താരത്തിന്നായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ചു: നീ ഏതു പട്ടണക്കാരൻ എന്നു ചോദിക്കും; അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ എന്നു അവൻ പറയുമ്പോൾ

 അബ്ശാലോം അവനോടു: നിന്റെ കാര്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാര്യം കേൾപ്പാൻ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.

 ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ടു ഞാൻ അവർക്കു ന്യായം തീർപ്പാൻ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.

 ആരെങ്കിലും അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.

 രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.

      പ്രിയമുള്ളവരേ അബ്ശാലോം ദാവീദ് രാജാവിനു ദ്രോഹം ചെയ്തപ്പോഴും രാജാവ് പുത്രനെ സ്നേഹിച്ചതിനാൽ രാജാവ് അബ്ശാലോമിനെ ചുംബനം ചെയ്യുന്നു. എന്നാൽ അബ്ശാലോമിന്റെ മനസ്സിലുള്ളത്  വക്രത ആകുന്നു. ആ വക്രതയാൽ  തന്റെ പിതാവ് തന്നെ ചുംബനം ചെയ്തത്  ചിന്തിക്കാതെ അവനു വിരോധമായി ദ്രോഹം ചെയ്യുന്നത് നാം വചനത്തിൽ   വായിക്കുന്നു. ഇങ്ങനെയാണ് നമ്മിൽ പലരും, കർത്താവ് നമ്മുടെ തെറ്റുകൾ പലപ്രാവശ്യം ക്ഷമിക്കുകയും നമ്മെ  ചേർത്തുകൊളളുകയും ചെയ്താലും,  അബ്ശാലോമിനെപ്പോലെ നാമും തിന്മ ചെയ്യുകയും കർത്താവിനു വിരോധമായി  പ്രവർത്തിക്കുകയും ചെയ്യുന്നു. അതിനുള്ള കാരണം എന്തെന്നാൽ, ഉള്ളിൽ വേശ്യയുടെ പ്രവൃത്തികളാൽ നിറഞ്ഞിരിക്കുന്നതിനാൽ, മറ്റുള്ളവരുടെ ആത്മാവ് കൊല്ലപ്പെടുന്നതിനും, നമ്മുടെ രാജാവായ ക്രിസ്തുവിനു വിരോധമായി പ്രവർത്തിച്ചു ജനങ്ങളെ തന്റെ വശം ആക്കുന്നതിനാൽ ജനങ്ങൾ സത്യം എന്ത് എന്ന് അറിയാതെ, കണ്ണുകൾ അടഞ്ഞവരായി ജീവിതത്തിൽ നഗ്നരായിരിക്കുന്നു  അതുകൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ വേശ്യയുടെ ആത്മാവിനെ അനുവദിക്കാതിരിക്കാൻ നാം കർത്താവിന്റെ ആത്മാവിനാൽ പൂർണ്ണമായി നിറയണം. ഇപ്രകാരം നാം  അബ്ശാലോമിനെപ്പോലെ  ജനങ്ങളെ തന്റെ വശമാക്കി  നശിച്ചുപോകാതിരിക്കാനും, കർത്താവിന്റെ സത്യ വചനങ്ങളെ ഉപദേശിച്ചു കർത്താവിന്റെ കൃപയാൽ എല്ലാവരും നിറയുവാൻ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.