ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യെശയ്യാ 59:2 നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു. 

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം  വിശുദ്ധിയിൽ അതീവ ശ്രദ്ധയോടെ തിരുമേശയിൽ  പങ്കെടുക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ആരോടും  (സഭാ സഹോദരങ്ങൾ) വൈരാഗ്യമായിരിക്കരുത് എന്നു നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 2 ശമൂവേൽ 14: 24-33 എന്നാൽ രാജാവു: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.

 എന്നാൽ എല്ലായിസ്രായേലിലും സൌന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ളാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.

 അവൻ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചതു; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെൽ കാണും.

 അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൌന്ദര്യമുള്ള സ്ത്രീ ആയിരുന്നു.

 രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാർത്തു.

 ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയക്കേണ്ടതിന്നു അവനെ വിളിപ്പാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമതു പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.

 അതുകൊണ്ടു അവൻ തന്റെ ഭൃത്യന്മാരോടു: എന്റെ നിലത്തിന്നരികെ യോവാബിന്നു ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങൾ ചെന്നു അതു തീവെച്ചു ചുട്ടുകളവിൻ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.

 അപ്പോൾ യോവാബ് എഴുന്നേറ്റു അബ്ശാലോമിന്റെ വീട്ടിൽ ചെന്നു അവനോടു: നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞതു എന്തു എന്നു ചോദിച്ചു.

 അബ്ശാലോം യോവാബിനോടു: ഞാൻ ഗെശൂരിൽനിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നേ പാർത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാൻ നിന്നെ അവന്റെ അടുക്കൽ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.

 യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.

      പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ   ഇതെല്ലാം  ക്രിസ്തുവിന്റെ ശരീരമായ സഭയെയും  ആ സഭയ്ക്കുള്ളിൽ അനീതിപരമായ പ്രവൃത്തികൾ എങ്ങനെ ഉളവാകുന്നു എന്നും അതിനാൽ എന്തു സംഭവിക്കുന്നു എന്നും,  കർത്താവ് അതിനെ എങ്ങനെ കാണുന്നു എന്നും, അവന്റെ പ്രവൃത്തികളെയും, നമ്മുടെ മാനസാന്തരവും നവീകരണവും മുഖ്യമായി ദൃഷ്ടാന്തപ്പെടുത്തുന്നു. അതായത് ക്രിസ്തുവിന്റെ ഏക  ശരീരത്തിലെ ഒരംഗത്തെ അമ്നോന്റെ ഹൃദയം ആഗ്രഹിച്ചതിനാൽ  അവിടെ മനഃക്ലേശം സംഭവിക്കുന്നു; കൂടാതെ ആത്മാവ് കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാൽ ആത്മാവിനെ കൊല്ലാൻ കാരണക്കാരൻ അപ്രത്യക്ഷനായി അവിടെ രാജാവായ ക്രിസ്തുവിന്റെ മുമ്പാകെ നിൽക്കാൻ കഴിയാതെ കർത്താവിന്റെ സന്നിധിയിൽ നിന്ന് അകന്നു പോകുന്നു. എന്നാൽ തെറ്റ് തിരുത്തി, ദൈവം അവനെ  വിളിച്ചു വരുത്തി തന്റെ മുഖം മറച്ച് ആ ആത്മാവ് മാനസാന്തരപ്പെടേണ്ടതിന് യെരൂശലേമിൽ വസിക്കുമാറാക്കുന്നു.  രണ്ടു വർഷം യെരൂശലേമിൽ വസിച്ചപ്പോൾ  അവൻ തന്റെ പിതാവിനെ കാണാൻ ആഗ്രഹിക്കുന്നു.

        ആത്മാവിൽ ഇത്രയും ഭാരമുള്ള കാര്യം എന്തെന്നാൽ ദൈവത്തെ ദർശിക്കണം എന്നുള്ളതിന് ദൃഷ്ടാന്തം. അപ്പോൾ എങ്ങനെയെങ്കിലും അത് നിറവേറ്റണം എന്ന  ഉദ്ദേശം  ഇരിക്കുന്നതിനാൽ; ദൈവം ആ ഉദ്ദേശ്യം നിറവേറ്റുന്നു  കാരണം ദൈവസ്നേഹത്താൽ എന്ന് നാം നാം ഓർക്കണം. പ്രിയമുള്ളവരേ, കർത്താവ് ഇങ്ങനെ മുഖം മറയ്ക്കാൻ കാരണം, വക്രഹൃദയത്തോടെ  വിരുന്നിനു  ക്ഷണിച്ചു,  അവിടെവെച്ച് ആത്മാവ് കൊല്ലപ്പെടുന്നതിനാൽ   കർത്താവ് വളരെ ദുഃഖിതനാകുന്നു. അതുപോലെ അനേക ദൈവീക ശുശ്രൂഷകന്മാർ അബ്ശാലോമിനെപ്പോലെ, വക്രഹൃദയത്തോടെ തങ്ങളെ ശുദ്ധീകരിക്കാതെ പന്തി ഭോജനം ഒരുക്കിവെക്കുന്നതിനാൽ ലോകത്തിന്റെ മോഹങ്ങളിൽ ജീവിക്കുന്നവരും വന്നു  പങ്കുചേർന്നു  തങ്ങളുടെ  ആത്മാവിനെ നശിപ്പിക്കുന്നു. അതിനെക്കുറിച്ചുള്ള ദൈവവചനം  1 കൊരിന്ത്യർ 11:30 ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.

      ഈ വാക്യമനുസരിച്ച് കർത്താവ് നമ്മെ ന്യായം വിധിക്കുന്നു. എന്നാൽ തിരുവിരുന്നു  ഒരുക്കുന്നവരോട്, ആത്മാവ് കൊല്ലപ്പെടുന്നതിന് കരണമായിരിക്കുന്നതിനാൽ തന്റെ മുഖം മറയ്ക്കുന്നു എന്ന് മനസ്സിലാക്കി  പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചാൽ  കർത്താവ് നമ്മെ സ്വീകരിക്കുന്നു. ഈ രീതിയിൽ നാം നമ്മുടെ പാപങ്ങൾ കർത്താവിനോട് ഏറ്റുപറയുമ്പോൾ, ദൈവം നമ്മെ നോക്കി അവന്റെ സന്നിധിയിലേക്ക്  നമ്മെ  സ്വീകരിക്കുവാൻ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.