ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സദൃശ്യവാക്യങ്ങൾ 11:19
നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ഒരു ദുഷ്ക്രിയക്കും നമ്മുടെ മനസ്സിൽ സ്ഥാനം കൊടുക്കാതെ നമ്മെ കാത്തു സൂക്ഷിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം നമ്മുടെ ജഡവും മനസ്സും ആഗ്രഹിക്കുന്നത് ചെയ്യാതെ ദൈവഹിതം ചെയ്യണം.
കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 13: 16-22
അവൾ അവനോടു: അങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന്നു അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല.
അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടെച്ചുകളക എന്നു പറഞ്ഞു.
അവൾ നിലയങ്കിധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടെച്ചുകളഞ്ഞു.
അപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.
അവളുടെ സഹോദരനായ അബ്ശാലോം അവളോടു: നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു.
ദാവീദ്രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ ദൈവം ക്രിസ്തുവിന്റെ സിംഹാസനം ഉള്ളിൽ സ്ഥാപിച്ചതിനുശേഷം നീതിയും ന്യായവുമാണ് സിംഹാസനത്തിന്റെ ആധാരം; എന്നാൽ യെഹൂദാരാജാവായ ദാവീദിന്റെ പുത്രനായ അമ്നോന്റെ ഹൃദയം താമാറിനെ മോഹിച്ചതിനാൽ രാജകുമാരനും, രാജകുമാരിയും വലിയ പാപത്തിൽ വീണു ഇതിനെ ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ. നാം ജഡത്തിന്റെ ഇഷ്ടം ചെയ്കയില്ല എങ്കിൽ നമ്മുടെ ഉള്ളിലുള്ള മനുഷ്യന്റെ വിശുദ്ധി കാത്തുകൊള്ളും എന്നു ആകുന്നു. എന്നാൽ നാം അമ്നോനെപ്പോലെ നിർബന്ധിക്കുകയും മനസ്സിനെ വഞ്ചിക്കുകയും മോഹത്തിൽ വീഴുകയും ചെയ്താൽ; പിശാച് നമ്മെ വഞ്ചിച്ചു മലിനമാക്കുകയും നമ്മുടെ വിശുദ്ധി നഷ്ടപ്പെടുന്നതിനു കാരണമാകുകയും ചെയ്യും. അല്ലാതെ ജഡിക ചിന്തകൾ കൊണ്ട് മനസ്സിനെ മലിനമാക്കിയാൽ ആ മനസ്സ് എപ്പോഴും ജഡിക ക്രിയകൾക്കു അടിമയാകും. ഇതാകുന്നു അമ്നോന്റെയും താമാറിന്റെയും ജീവിതത്തിൽ നടന്നത്. ആകയാൽ അമ്നോൻ വെറുക്കുകയും എഴുന്നേറ്റു പോക എന്നു അവളോടു പറഞ്ഞിട്ടും പോകാൻ മനസ്സില്ലാത്തതിനാൽ; ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടെച്ചുകളക എന്നു പറഞ്ഞു പുറത്താക്കുന്നു. ആ മനസ്സിൽ വന്ന ദുഷിച്ച ചിന്ത നമ്മളിൽ ആരുടേയും മനസ്സിൽ വരാതെ നാം നമ്മെത്തന്നെ സംരക്ഷിക്കണം. നമ്മുടെ ഹൃദയത്തിൽ ഒരു മോഹത്തിനും ഇടം കൊടുക്കരുത്. നമ്മുടെ ഉള്ളിൽ അത്തരം മോഹങ്ങൾ ഉണ്ടാകാൻ അനുവദിച്ചാൽ, നമ്മുടെ ജീവിതം ഒരു രാജകുമാരിയുടേതിൽ നിന്ന് ഒറ്റപ്പെട്ട ജീവിതത്തിലേക്ക് മാറി ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരും. കർത്താവ് നമ്മെ കൈവിടും. അതിനാൽ ഒരുവിധത്തിലും ലൗകിക സുഖങ്ങൾക്ക് വഴങ്ങാതെ നാം നമ്മുടെ ആത്മാവിനെ കാത്തുസൂക്ഷിക്കണം. അതിനാൽ നമ്മുടെ ആത്മാവ് എപ്പോഴും വിശുദ്ധമായി സൂക്ഷിക്കുവാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ. തുടർച്ച നാളെ.