ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
ഗലാത്യർ 4:6,7 നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നമ്മുടെ ജഡവും മനസ്സും ആഗ്രഹിക്കുന്നത് ചെയ്യാതെ ദൈവഹിതം ചെയ്യണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ഉള്ളിലെ ആത്മാവിൽ പുതുക്കം പ്രാപിച്ചു ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളണം കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 2 ശമൂവേൽ 13: 1-15 അതിന്റെ ശേഷം സംഭവിച്ചതു: ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൌന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു.
തന്റെ സഹോദരിയായ താമാർ നിമിത്തം മാൽ മുഴുത്തിട്ടു അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‍വാൻ അമ്നോന്നു പ്രയാസം തോന്നി.
എന്നാൽ അമ്നോന്നു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
അവൻ അവനോടു: നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോൻ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.
യോനാദാബ് അവനോടു: നീ രോഗം നടിച്ചു കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാണ്മാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോടു: എന്റെ സഹോദരിയായ താമാർ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യിൽ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു.
അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാൻ വന്നപ്പോൾ അമ്നോൻ രാജാവിനോടു: എന്റെ സഹോദരിയായ താമാർ വന്നു ഞാൻ അവളുടെ കയ്യിൽ നിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പിൽവെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.
താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പിൽവെച്ചു തന്നെ വടകളായി ചുട്ടു.
ഉരുളിയോടെ എടുത്തു അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി.
അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.
അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.
എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.
പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോൻ അവളോടു പറഞ്ഞു;
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, ഒരു മോഹവും നമ്മിൽ വരരുതെന്ന് നാം അറിയണം. മാത്രവുമല്ല, ഒരേ കുടുംബം എന്നാൽ ക്രിസ്തുവിന്റെ ശരീരമായ സഭ എന്നത് നാം അറിഞ്ഞു എപ്പോഴും ഭയത്തോടും ഭക്തിയോടും കൂടി കർത്താവിനെ സേവിക്കുകയും വേണം. കൂടാതെ ഒരേ കുടുംബമായ സഭയിൽ വരുന്നവരായാലും, അവിടെ സ്ഥിരമായി താമസിക്കുന്നവരായാലും, ഏല്ലാവർക്കും ഒരേ പിതാവ് എന്ന ബോദ്ധ്യം ഉണ്ടായിരിക്കണം, അവരെല്ലാം സഹോദരീസഹോദരന്മാരാണ്. ഇവിടെ നോക്കുമ്പോൾ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു; എന്നാൽ അവന്റെ സ്നേഹിതനായിരുന്ന യോനാദാബ് അവനെ വഴിതെറ്റിക്കുന്നു; അങ്ങനെ അമ്നോന്റെ ജീവിതത്തിൽ പാപം വളരുന്നു. അത്തരം ദുഷ്ട ഉപദേഷ്ടാക്കളുമായി സൗഹൃദം സ്ഥാപിക്കുകയാണെങ്കിൽ, നാമും പാപത്തിൽ വീഴും; അപ്പോൾ അത് നമ്മുടെ ആത്മാവിന് ദോഷകരവും നമ്മുടെ ജീവിതത്തിന് അപകടകരവുമാണ്. അതുകൊണ്ട് ക്രിസ്തുവിൽ പ്രിയമുള്ളവരേ നാം ഒരിക്കലും ദുഷ്ട സ്നേഹിതന്മാരോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കരുത്. നമ്മുടെ ഉറ്റസ്നേഹിതനായ ക്രിസ്തു, നമ്മുടെ മോഹങ്ങൾക്കും പാപങ്ങൾക്കും ശാപങ്ങൾക്കുമായി കാൽവറി കുരിശിൽ മരിച്ചു, മൂന്നാം ദിവസം നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഇന്നും നമ്മിൽ ജീവിക്കുന്നു. അതുകൊണ്ട് നമ്മുടെ ഹൃദയത്തിൽ വരുന്ന സാത്താനെ ജയിക്കുന്നതു ക്രിസ്തുവാണ്. ഏതുകാര്യത്തിലും അവൻ നമ്മുടെ സഹോദരനായും, സ്നേഹിതനായും, എല്ലാത്തിലും എല്ലാമായിരിക്കുന്നു. അതുകൊണ്ട് എല്ലാകാര്യത്തിലും നന്മയായാലും തിന്മയായാലും അവനോട് പറയണം. അപ്പോൾ അവൻ നമുക്ക് ആലോചന തരും ; ആ ആലോചന നമ്മെ ഒരിക്കലും തിന്മയിലേക്ക് നയിക്കാതെ നന്മ കണ്ടെത്താൻ പ്രേരിപ്പിക്കും. അതിനെക്കുറിച്ചു സങ്കീർത്തനം 32:8 ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.
മുകളിൽ പറഞ്ഞിരിക്കുന്ന വചനം നമുക്ക് നല്ല പാത കാണിച്ചുതരുന്നു. കൂടാതെ ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ എഫെസ്യർ 2: 1-5 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം
അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു —
മുകളിൽ പറഞ്ഞിരിക്കുന്ന ദൈവവചനങ്ങൾ നാം ഏറ്റെടുത്താൽ, നാം നമ്മുടെ ജഡത്തിന്റെയും മനസ്സിന്റെയും ഇഷ്ടം ചെയ്യാതെ ദൈവത്തിന്റെ ഇഷ്ടം ചെയ്തു അവനോടുകൂടെ ഉയിർത്തെഴുന്നേറ്റു അവനോടുകൂടെ ഉന്നതങ്ങളിൽ ഇരിക്കുകയും ചെയ്യും; അങ്ങനെ നാം കർത്താവിൽ അനുഗ്രഹിക്കപ്പെടും. ആകയാൽ അമ്നോന്റെ ജഡീകക്രിയയാൽ താമാരായ മനസ്സ് നശിച്ചുപോകുന്നു; ഈ രണ്ടുപേരും ഒരേ ശരീരത്തിലെ അവയവങ്ങൾ. ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു, അതിനാൽ, റോമർ 8: 13, 14 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനം അനുസരിച്ച്, നാം ദൈവമക്കളാകുവാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.