ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

1തെസ്സലൊനീക്യർ 4:4-6

ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,

 വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.

 ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നാം  ജഡമോഹങ്ങളിൽ   വീണുപോകാതെ   ജാഗ്രതയോടെ നമ്മുടെ വിശുദ്ധ ജീവിതം  കാത്തുസൂക്ഷിക്കണം

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം അനുദിനം  കർത്താവിനെ  ആരാധിക്കുന്നവർ  ആയിരിക്കേണം; ഒരുവിധത്തിലും  ലൗകിക ഇമ്പങ്ങളിൽ  വീണുപോകാതെ  നാം ജാഗ്രതയോടെ നമ്മെ  ശുദ്ധീകരിക്കണം എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 11: 13- 27 

പിറ്റെന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യെക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു.

 രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.

 എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻമാറുവിൻ എന്നു എഴുതിയിരുന്നു.

 അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാർ നില്ക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിർത്തി.

 പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.

 പിന്നെ യോവാബ് ആ യുദ്ധവർത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാൻ ആളയച്ചു.

 അവൻ ദൂതനോടു കല്പിച്ചതു എന്തെന്നാൽ: നീ യുദ്ധവർത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്ലിച്ചു:

 നിങ്ങൾ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേൽ നിന്നു അവർ എയ്യുമെന്നു നിങ്ങൾക്കു അറിഞ്ഞുകൂടയോ?

 യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൽപിള്ള അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു? നിങ്ങൾ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.

 ദൂതൻ ചെന്നു യോവാബ് പറഞ്ഞയച്ച വർത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.

 ദൂതൻ ദാവീദിനോടു പറഞ്ഞതു എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിൻ പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതിൽക്കലോളം അവരെ പിന്തുടർന്നടുത്തുപോയി.

 അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.

 അതിന്നു ദാവീദ് ദൂതനോടു: ഈ കാര്യത്തിൽ വ്യസനം തോന്നരുതു; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചു കളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.

 ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ചു വിലപിച്ചു.

 വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.

       പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, ഒരു ആത്മാവ് പാപത്തിന്റെ പാതാളത്തിലേക്ക് വീഴുമ്പോൾ; താൻ എവിടെയാണെന്ന് അറിയാതിരിക്കാൻ കർത്താവ് ആത്മീയ കണ്ണുകൾ അടയ്ക്കുകയും ജഡീക കണ്ണ് തുറക്കുകയും ചെയ്യുന്നു. അതു നിമിത്തം അവൻ ദൈവഭയമില്ലാതെ തെറ്റായ വഴിയിൽ ആവർത്തിച്ച് നടക്കുന്നു; ഇത് ദൈവത്തിന്റെ ഒരു ന്യായവിധിയാണെന്ന് നാം അറിയണം. നാം ഇതിൽ അകപ്പെട്ടാൽ, പാപം നമ്മെ പിടികൂടുകയും നമ്മുടെ ആത്മാവ് മരിക്കുകയും ചെയ്യും. പിന്നെ നാം ഇതിൽനിന്നു വിടുതൽ പ്രാപിക്കണമെങ്കിൽ ദൈവശബ്ദം കേട്ട്, നാം ഹൃദയം തകർന്ന് കർത്താവിനോട് ക്ഷമ  ചോദിച്ചാൽ  മാത്രം, നമ്മുടെ മനസ്സിന്റെ പ്രവൃത്തികൾക്കനുസരിച്ച് ദൈവം  ചിലപ്പോൾ ക്ഷമിക്കും. ഇതാകുന്നു ദൈവം ദാവീദ് മുഖാന്തിരം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നത്. കൂടാതെ  നമ്മുടെ വിശുദ്ധ ജീവിതത്തിന് ഒരു പരീക്ഷണമുണ്ടെന്ന് നാം അറിഞ്ഞിരിക്കണം. അതുകൊണ്ടു കർത്താവിനെ  ആരാധിക്കുന്നതിൽ നാം അതീവ ശ്രദ്ധ പുലർത്തണം. കൂടാതെ ഒരു കപട ജീവിതവും നമ്മോടൊപ്പമുണ്ടാകരുത്. അങ്ങനെയുണ്ടായാൽ  നാം കർത്താവിന്റെ സന്നിധിയിൽ തിന്മ ചെയ്യുന്നു; അതുമാത്രമല്ല, നമ്മുടെ ആത്മാവ് ഒരു അന്യ പരസ്ത്രീയുടെ കുഞ്ഞായി  കാണപ്പെടും. ആകയാൽ നാം നമ്മുടെ ആത്മാവ് ദൈവാനുരൂപമായി മാറി നാം അനുദിനം ദൈവത്തിന്നു ആരാധന യാഗം അർപ്പിച്ചു നിത്യജീവൻ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനും,   കർത്താവിന്റെ ദൃഷ്ടിയിൽ തിന്മ ചെയ്യാതിരിക്കാനും വിശുദ്ധി കാത്തുസൂക്ഷിക്കാനും, നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                     തുടർച്ച നാളെ.