ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

1തെസ്സലൊനീക്യർ 3 : 7

സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നാം അനുദിനം  കർത്താവിനെ  ആരാധിക്കുന്നവർ  ആയിരിക്കേണം; ഒരുവിധത്തിലും  ലൗകിക ഇമ്പങ്ങളിൽ  വീണുപോകാതെ  നാം ജാഗ്രതയോടെ നമ്മെ  ശുദ്ധീകരിക്കണം

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ മനസ്സിൽ   ജാതികളുടെ പ്രവൃത്തികൾക്ക് പൂർണ്ണ സ്ഥാനം നൽകാതെ,  ക്രിസ്തുവിന്റെ ആത്മാവിനാൽ മാത്രം നിറയണം എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 11: 1-12

പിറ്റെ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.

 ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.

 ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.

 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.

 ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു.

 അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു.

 ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.

 പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.

 ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറിങ്ങി.

 ഊരീയാവു വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോടു: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.

 ഊരീയാവു ദാവീദിനോടു: പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിൻ പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു.

 അപ്പോൾ ദാവീദ് ഊരീയാവിനോടു: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമിൽ താമസിച്ചു.   

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, ദാവീദ് യിസ്രായേലിനെയും  യഹൂദയെയും ഭരണം നടത്തുമ്പോൾ  കർത്താവ് എല്ലാ കാര്യങ്ങളിലും അവനോടുകൂടെ ഇരുന്നു സംരക്ഷിക്കുന്നു എന്ന് വായിക്കുന്നു. കൂടാതെ അവനു വിരോധമായി വരുന്നവർ   സന്ധിചെയ്തു അവരെ സേവിച്ചു. അങ്ങനെ യഹോവ അവനു ഭവനം  പണിതു അവനെ അനുഗ്രഹിക്കുമ്പോൾ, യുദ്ധത്തിന്  ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു. ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു;  എന്നാൽ ഉടനെ അവനു അവളോട് ജഡികമായ  മോഹമുണ്ടായി എന്ന്   നാം വായിക്കുന്നു. അവൻ ലജ്ജാകരമായ തിന്മ ചെയ്യാൻ ധൈര്യപ്പെടുന്നു. അങ്ങനെ അവൻ തന്റെ വിശുദ്ധ ജീവിതം നശിപ്പിക്കുന്നു. ഇത് നോക്കുമ്പോൾ കർത്താവ് ദാവീദിന്റെ വിശുദ്ധിയെ പരീക്ഷിക്കുന്നതായി നമുക്ക് മനസ്സിലാകും. അങ്ങനെ അനേകം ദൈവദാസന്മാർ തങ്ങളുടെ ജീവിതത്തിൽ ഉയർച്ച വരുമ്പോൾ പലതരം മോഹങ്ങളിൽ വീഴും. ഇപ്രകാരമുള്ള ജീവിതം മനുഷ്യരിൽ  സംഭവിക്കുന്നതിനാലാണ് ദൈവംതന്നെ  ആ സിംഹാസനം ഏറ്റെടുക്കുന്നത് . കൂടാതെ ഒരു മനുഷ്യനും ദൈവത്തിന്റെ സിംഹാസനത്തിനു സമമായി വരാൻ കഴിയില്ലെന്ന് വ്യക്തമാണ്. അതിനാൽ

മത്തായി 4: 1-11 

അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.

 അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.

 അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.

 അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

 പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:

 നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.

 പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:

 വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.

 യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; 'നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു' എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.

 അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.

          മേൽപ്പറഞ്ഞ വാക്യങ്ങളിൽ  പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.  പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി. കൂടാതെ പിശാച്  മൂന്ന് തവണ ഓരോ സ്ഥലത്തും നിർത്തി അവനെ തള്ളിയിടുവാൻ  ശ്രമിക്കുന്നു. എന്നാൽ ഒരു കാരണവശാലും യേശു ലൗകിക സുഖങ്ങളിൽ വീണില്ല. ആകയാൽ പ്രിയമുള്ളവരേ  ഒരുവിധത്തിലും ലൗകിക ഇമ്പങ്ങളിൽ  അകപ്പെടാതെ  നമ്മെത്തന്നെ കാത്തുസൂക്ഷിച്ച് ദൈവത്തെ  മാത്രം ആരാധിക്കണം. നാം ആരാധനയിൽ പങ്കെടുത്തില്ലെങ്കിൽ ദാവീദിനെപ്പോലെ പാപത്തിൽ വീഴും. കർത്താവിനെ ആരാധിക്കുന്നതു നാം അന്യ ജാതിയോടു യുദ്ധം ചെയ്തു   നമ്മുടെ ഹൃദയത്തിലെ മ്ളേച്ഛതകൾ മാറ്റി നമ്മൾ  ദൈവത്തെ മാത്രം ആരാധിക്കുന്നു എന്നത്  കർത്താവ് ദൃഷ്ടാന്തപ്പെടുത്തുന്നു. ദാവീദ്  യുദ്ധത്തിന് പോകാത്തതിനാൽ  സ്വയം നശിപ്പിച്ചു. അതിനാൽ ഇത് വായിക്കുന്ന പ്രിയമുള്ളവരെ  നമ്മൾ ഓരോരുത്തരും പാതാളത്തിൽ വീണുപോകാതെ, രാവിലെയും വൈകിട്ടും ദൈവസഭയിൽ ദൈവത്തെ ആരാധിക്കണം. അപ്പോൾ ദൈവം നമ്മെ വിശുദ്ധമാക്കി നമ്മെ അനുഗ്രഹിക്കും ഇപ്രകാരം നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                   തുടർച്ച നാളെ.