ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
യെശയ്യാ 63:14 താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം കർത്താവിനു നിത്യ പുകഴ്ചയുണ്ടാകുവാൻ ദൈവീകപാതയിൽ നടക്കാം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം എപ്പോഴും കർത്താവിനാൽ സംരക്ഷിക്കപ്പെടും എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 2 ശമൂവേൽ 8: 9-18 ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‌രാജാവായ തോയി കേട്ടപ്പോൾ
ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
ദാവീദ്‍രാജാവു ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകല ജാതികളുടെയും പക്കൽനിന്നും
രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടും കൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു.
അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.
അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
യഹോയാദയുടെ മകൻ ബെനായാവു ക്രേത്യർക്കും പ്ളേത്യർക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, നമ്മുടെ കർത്താവായ യേശുക്രിസ്തു ദാവീദിന്റെ സിംഹാസനത്തിൽ ഭൂമിയിലെ എല്ലാ രാജാക്കന്മാർക്കും മീതെ അത്യുന്നതനായി, എല്ലാ രാജാക്കന്മാരെയും ജയിച്ചവനായി നമ്മുടെ ഹൃദയങ്ങളിൽ പ്രത്യക്ഷപ്പെടും എന്നതും; കൂടാതെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരും യഹോവയുടെ മുൻപിൽ വന്നു നമസ്ക്കരിക്കും എന്നുള്ളത് ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ, നാം ഓരോരുത്തരുടെയും മനസ്സ് ഇപ്രകാരമുള്ള ജാതികളുടെ ചിന്തയാൽ ചിതറിയാൽ, നാം പൂർണ്ണഹൃദയത്തോടെ കർത്താവിനെ ആരാധിക്കുകയില്ല, മറിച്ച് നമ്മുടെ മനസ്സ് മറ്റ് ചിന്തകളിലേക്ക് പോകുകയും ലോകത്തോട് പറ്റിനിൽക്കുകയും ചെയ്യുമ്പോൾ കർത്താവിൽ നിന്ന് അകന്നുപോകും. അതുമാത്രമല്ല കർത്താവിൽ നിന്ന് നമുക്ക് ലഭിച്ച കൃപ നഷ്ടപ്പെടും. ആകയാൽ, കർത്താവിന്റെ മഹത്വം എന്നേക്കും നമ്മിൽ മഹത്വപ്പെടേണ്ടതിന്നു സകലജാതികളുടെയും ക്രിയകൾ കർത്താവ് നമ്മിൽ നിന്ന് നീക്കുവാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.