ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
യെശയ്യാ 53:10
എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം കർത്താവിൽ നിന്ന് മാറിപ്പോകാത്ത നിത്യകൃപ പ്രാപിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം യഹോവെക്കു ആർപ്പോടും കാഹളനാദത്തോടുംകൂടെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ആരാധന അർപ്പിക്കുകയും അവനിൽ നിന്ന് അനുഗ്രഹം പ്രാപിക്കുകയും വേണം. എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 7: 1-17
യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയിൽ വസിക്കുംകാലത്തു
ഒരിക്കൽ രാജാവു നാഥാൻ പ്രവാചകനോടു: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.
നാഥാൻ രാജാവിനോടു: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാടു നാഥാന്നു ഉണ്ടായതു എന്തെന്നാൽ:
എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?
ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.
എന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?
ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.
നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും.
ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.
ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.
നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.
നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
ഈ സകലവാക്കുകൾക്കും ദർശനത്തിന്നും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു.
പ്രിയമുള്ളവരേ നമുക്ക് മുകളിൽ പറഞ്ഞിരിക്കുന്ന കർത്താവിന്റെ വചനങ്ങൾ ശ്രദ്ധാപൂർവ്വം ധ്യാനിക്കാം; കാരണം ദാവീദിനെപ്പോലെ നമ്മുടെ ജീവിതത്തിലും പോരാട്ടങ്ങൾ ഉണ്ടാകും. എന്നാൽ അതിലെല്ലാം വിജയിക്കണമെങ്കിൽ നാം കർത്താവിനാൽ അഭിഷേകം ചെയ്യപ്പെടണം. അങ്ങനെ നാം ശത്രുക്കളോട് എതിർത്തു യുദ്ധം ചെയ്യുമ്പോൾ, യുദ്ധം ചെയ്യുന്നത് നമ്മളല്ല, നമ്മുടെ കർത്താവാണ് നമുക്കുവേണ്ടി യുദ്ധം ചെയ്യുന്നത്; എന്നാൽ നമ്മുടെ ഹൃദയം കർത്താവിന്റെ വചനത്താൽ നിറഞ്ഞിരിക്കണം. കൂടാതെ നാം നമ്മെത്തന്നെ പൂർണ്ണമായി കർത്താവിന് സമർപ്പിക്കുമ്പോൾ, കർത്താവ് നമ്മെ ശത്രുവിന്റെ കയ്യിൽ നിന്ന് വിടുവിക്കുകയും, യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി നമുക്ക് സ്വസ്ഥത നൽകുകയും ചെയ്യും.
പ്രിയമുള്ളവരേ അത്തരത്തിലുള്ള സ്വസ്ഥത നമുക്ക് ലഭിക്കുമ്പോൾ, ഈ ജീവിതം മതി എന്നുവിചാരിച്ചിരിക്കാതെ നമ്മുടെ ഹൃദയത്തിൽ കർത്താവിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം നൽകുന്നവരായിരിക്കണം നാം. അപ്പോൾ കർത്താവ് നമ്മെ അവന്റെ സന്നിധിയിലേക്കു നയിക്കും, അങ്ങനെ അധർമ്മികളുടെ കൂട്ടത്താൽ നാം നിന്ദിക്കപ്പെടുകയില്ല. അപ്പോൾ നമ്മുടെ ഹൃദയങ്ങൾ ദൈവത്തിന്റെ ആലയമായി കാണപ്പെടും. നിത്യഭവനം (ക്രിസ്തു) അതിനെ ദൃഷ്ടാന്തപ്പെടുത്തി യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ ദാവീദിനോട് നാഥാൻ പ്രവാചകനിൽക്കൂടെ അറിയിക്കുന്നു. കൂടാതെ നമ്മുടെ ആത്മാവിനെ ആലയമായി ഉയർത്തുവാൻ ദൈവം ദൃഷ്ടാന്തത്തോടെ വ്യക്തമാകുന്നത് എന്തെന്നാൽ, നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. എന്നത് എന്തെന്നാൽ നമ്മുടെ ആത്മാവ് ക്രിസ്തുവിന്റെ രാജ്യമായും, അതിലുള്ള ജീവൻ ക്രിസ്തുവായും ദൈവം നമുക്ക് നൽകുകയും ദൈവം നമ്മുടെ പിതാവായും നാം അവന്റെ പുത്രനായും വെളിപ്പെടുത്തുന്നു. നാം അക്രമം ചെയ്താൽ മനുഷ്യരാലും രക്ഷിക്കപ്പെട്ടവരാലും ഞെരുക്കം തന്നു ശിക്ഷിക്കുകയും ചെയ്യുമെന്ന് ദൈവം പറയുന്നു. എന്നാൽ ക്രിസ്തുവിന്റെ കൃപ ശാശ്വതമായ കൃപയാണെന്നും അവന്റെ ഭവനവും അവന്റെ രാജ്യവും ശാശ്വതമാണെന്നും അവന്റെ സിംഹാസനം എന്നേക്കും നിലനിൽക്കുന്നതാണെന്നും അവൻ പറയുന്നു. ആകയാൽ നീങ്ങാത്ത നിത്യകൃപ പ്രാപിക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ. തുടർച്ച നാളെ.