ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
2കൊരിന്ത്യർ 5:1
കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു..
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നിത്യഭവനമായി മാറുവാൻ ഫെലിസ്ത്യ ക്രിയകളെ നശിപ്പിക്കാം
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം സീയോൻ ആകേണ്ടതിന് കണ്ണുകൾ തുറന്നവരും കർത്താവിന്റെ വചനത്തിനു അനുസരിക്കുന്നവരും ആയിരിക്കണം. എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 5: 11-25
സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന്നു ഒരു അരമന പണിതു.
ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.
ഹെബ്രോനിൽനിന്നു വന്നശേഷം ദാവീദ് യെരൂശലേമിൽവെച്ചു അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,
യിബ്ഹാർ, എലിശൂവ, നേഫെഗ്, യാഫീയ,
എലീശാമാ, എല്യാദാവു, എലീഫേലെത്ത്,
എന്നാൽ ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ വന്നു; ദാവീദ് അതു കേട്ടിട്ടു ദുർഗ്ഗത്തിൽ കടന്നു പാർത്തു.
ഫെലിസ്ത്യർ വന്നു രെഫായീം താഴ്വരയിൽ പരന്നു.
അപ്പോൾ ദാവീദ് യഹോവയോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.
അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു.
അവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.
ഫെലിസ്ത്യർ പിന്നെയും വന്നു രെഫായീംതാഴ്വരിയിൽ പരന്നു.
ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ: നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങൾക്കു എതിരെവെച്ചു അവരെ നേരിടുക.
ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിനടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാൻ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി.
യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, കർത്താവ് നമ്മെ അവന്റെ ഭവനമായി മാറ്റുന്നതും അത് നിത്യഭവനമായ പുതിയ യെരുശലേമായി നാം അനുഗ്രഹിക്കപ്പെടുമ്പോൾ ആദ്യം ഫെലിസ്ത്യ ആത്മാക്കൾ നമ്മുടെ ആത്മീയ ഫലങ്ങളെ നശിപ്പിക്കാൻ നമ്മുടെ ആത്മാവിൽ പ്രവർത്തിച്ചു, പലവിധ ലൗകിക മോഹങ്ങൾ കൊണ്ടുവന്ന് നമ്മെ ക്രിസ്തുവിൽ നിന്ന് അകറ്റുന്നു. കൂടാതെ നാം എപ്പോഴെല്ലാം ലോകത്തെയും ലോകത്തിന്റെ മോഹങ്ങളെയും വിട്ടു ജയം പ്രാപിക്കുമോ അപ്പോൾ എല്ലാം പിന്നെയും പിന്നെയും മനസ്സിൽ ലൗകിക മോഹങ്ങൾ ഉയർന്നുവരും; അതാകുന്നു ഫെലിസ്ത്യർ ദാവീദിന്റെ ജീവിതത്തിൽ വീണ്ടും വീണ്ടും പാളയമിറങ്ങി എന്ന് എന്ന് എഴുതിയിരിക്കുന്നതു. ഇത് ദൃഷ്ടാന്തപ്പെടുത്തുവാൻ ദാവീദ് ജയം പ്രാപിച്ചു യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേരിടുകയും അവിടെയുള്ള വിഗ്രഹങ്ങൾ കത്തിക്കുകയും ചെയ്യുന്നു. അങ്ങനെ, പരിശുദ്ധ അഗ്നി നമ്മുടെ ഹൃദയത്തിലേക്ക് ഇറങ്ങി,നമ്മുടെ ഹൃദയത്തിലുള്ള വിഗ്രഹങ്ങളെ ദഹിപ്പിക്കുവാൻ പരിശുദ്ധ അഗ്നി നമ്മുടെ ഉള്ളിൽ ഇറങ്ങി അന്യ അഗ്നിയെ എരിച്ചു, നമ്മെ ശുദ്ധീകരിച്ചു പരിശുദ്ധമാക്കുകയും ചെയ്യും, അങ്ങനെ നാം വിശുദ്ധീകരിക്കപ്പെടുമ്പോൾ, കർത്താവ് നമ്മെ പുതിയ യെരൂശലേമായി അനുഗ്രഹിക്കുന്നു. പിന്നെ ഇപ്രകാരം ദൈവവചനം അനേക ഹൃദയങ്ങളിൽ പ്രവേശിച്ചു അവരെ രൂപാന്തരപ്പെടുത്തി അനേകം ആത്മീയ സന്തതിക്കു ക്രിസ്തു ജന്മം നൽകുന്നു ആകയാൽ നാം ഫെലിസ്ത്യരെ ജാഗ്രതയോടെ നമ്മുടെ ഉള്ളിൽനിന്നു അകറ്റണം.ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്തു ഫെലിസ്ത്യ ക്രിയകളെ നശിപ്പിക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ. തുടർച്ച നാളെ.