ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 87:2

സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു. 

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം  സീയോൻ ആകേണ്ടതിന് കണ്ണുകൾ തുറന്നവരും    കർത്താവിന്റെ വചനത്തിനു  അനുസരിക്കുന്നവരും ആയിരിക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ക്രിസ്തുവിന്റെ സത്യവചനത്തിനു  സാക്ഷികളായി ജീവിക്കണം. എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 5: 1-10 

അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.

 മുമ്പു ശൌൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.

 ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ്‌രാജാവു ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.

 ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു.

 അവൻ ഹെബ്രോനിൽ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലായിസ്രായേലിന്നും യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.

 രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാൻ കഴികയില്ലെന്നുവെച്ചു അവർ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.

 എന്നിട്ടും ദാവീദ് സീയോൻ കോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം.

 അന്നു ദാവീദ്: ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽകൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതു കൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുതു എന്നൊരു ചൊല്ലു നടപ്പായി.

 ദാവീദ് കോട്ടയിൽ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.

സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു. 

      പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങളിൽ ശൗലിന്റെ ആത്മാവിലുള്ള  എല്ലാ ദുഷ്ടതയും മാറി, ദാവീദിന്റെ സിംഹാസനമായ  ക്രിസ്തുവിന്റെ ശരീരമായ  സഭ രൂപപ്പെടുന്നു. ഇങ്ങനെ വരുന്ന അഭിഷേകം ദൈവം നമുക്ക് തരുന്ന അഭിഷേകമാണ്. ഈ സ്ഥലം ഹെബ്രോൻ  ആണെന്ന് കർത്താവ് നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു. ഈ ശരീരമായ  സഭയിൽ ഒരു യെബൂസ്യനും പ്രവേശിക്കാൻ കഴിയാത്തവിധം കർത്താവ് യുദ്ധം ചെയ്യുന്നു. എങ്ങനെയെന്നാൽ യെബൂസ്യൻ എന്നാൽ  കണ്ണുതുറക്കാത്തവരും, കുരുടരും മുടന്തരും ആയിരിക്കും; കർത്താവിന്റെ വചനം അനുസരിക്കാതെ അവർ അന്ധരായിരിക്കും. ഇവയെ ജയിക്കുന്നവൻ കർത്താവായ യേശുക്രിസ്തു,

മത്തായി 15:29-31

യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.

വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി;

ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.

മേൽപ്പറഞ്ഞിരിക്കുന്ന വചനങ്ങൾ  ക്രിസ്തുവിന്റെ ആത്മാവിൽ നമുക്കോരോരുത്തർക്കും ലഭിക്കുന്ന വിടുതലാണ്; അങ്ങനെ ലഭിക്കുമ്പോൾ ദൈവനാമം മഹത്വപ്പെടുന്നു. അപ്പോൾ ക്രിസ്തുവാണ് നമ്മുടെ തല. അവൻ എല്ലാറ്റിന്റെയും തലവനാണ്; അവൻ  ആദ്യജാതനായി നമ്മിൽ ഉയിർത്തെഴുന്നേൽക്കുന്നു. കൂടാതെ ക്രിസ്തു നമ്മുടെ ഉള്ളിൽ   മറ്റ് ജാതികളെയും  തന്റെ കാൽക്കീഴിൽ ചവിട്ടിമെതിക്കുകയും, മരണത്തെയും പാതാളത്തെയും ജയിച്ചവനായി  ഉയിർത്തെഴുന്നേൽക്കുകയാണെങ്കിൽ, നാം തന്നെയാണ് സീയോൻ; നമ്മുടെ ആന്തരിക മനുഷ്യൻ സീയോൻ നഗരമാണ്. ഇതിനെ ദൃഷ്ടാന്തപ്പെടുത്തി അത്രേ  ദാവീദ് സീയോൻ കോട്ട പിടിച്ചടക്കിയത് ; അത് ദാവീദിന്റെ നഗരമായി മാറിയെന്നും,  അതിനുശേഷം കണ്ണുതുറക്കാത്തവരും, മുടന്തുള്ളവരും    (ദൈവവചനത്തെ അനുസറിക്കാത്തവർ) അവിടെ ഇല്ലെന്നു മനസ്സിലാകുന്നു. അങ്ങനെ നമ്മുടെ ഹൃദയങ്ങളിൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് പ്രാപിക്കുകയാണെങ്കിൽ, നാം  നീതിയുടെ വിളവ്  വർദ്ധിപ്പിച്ചു അനുദിനം ആത്മീയ വളർച്ച പ്രാപിക്കാനും നമുക്ക് കഴിയും. അങ്ങനെ ആത്മീയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കാൻ നാം നമ്മെത്തന്നെ സമർപ്പിക്കാം,നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                  തുടർച്ച നാളെ.