ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
റോമർ 12: 14, 15 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മുടെ ഉള്ളിൽ ഒരിക്കലും നമ്മുടെ ശത്രുക്കൾക്കു വിരോധമായ ചിന്തകൾ ഉണ്ടാകരുത്.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമുക്ക് ദൈവം തന്ന രക്ഷയായ പരിച ശത്രുക്കളാൽ നിന്ദിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെ നാം കാത്തുസൂക്ഷിക്കണം എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 2 ശമൂവേൽ 2: 1-7 അനന്തരം ദാവീദ് യഹോവയോടു: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടു: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നു: ഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.
അങ്ങനെ ദാവീദ് യിസ്രെയേൽക്കാരത്തി അഹീനോവം, കർമ്മേല്യൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാർത്തു.
അപ്പോൾ യെഹൂദാപുരുഷന്മാർ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ്, ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങൾക്കു നന്മ ചെയ്യും.
ആകയാൽ നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ; നിങ്ങളുടെ യജമാനനായ ശൌൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന ആശയം എന്തെന്നാൽ നമ്മുടെ ശത്രുക്കളായവർ എന്ത് തിന്മ ചെയ്താലും നാം അവരെ ദ്രോഹിക്കാതെ ദൈവത്തെ ഭയപ്പെട്ട് ജീവിക്കണം എന്ന് കർത്താവ് നമുക്ക് കാണിച്ചുതരുന്ന ദൃഷ്ടാന്തം. ശൗൽ ദാവീദിനെ ഇത്രയധികം ഉപദ്രവിക്കുമ്പോഴും ശൗലിന്റെ മരണം ദാവീദിനെ വേദനിപ്പിക്കുന്നു എന്നതാണ് നാം ഏറെ ചിന്തിക്കേണ്ട ഒരു കാര്യം. അത് മാത്രമല്ല ശൗലിന്റെ ശരീരം അടക്കം ചെയ്ത യാബേശ് നിവാസികളെ ദാവീദ് അനുഗ്രഹിക്കുന്നത് നാം കാണുന്നു. എന്നാൽ നമ്മിൽ ദൈവത്തെ ആരാധിക്കുന്ന അനേകർ ശത്രുക്കൾ നശിച്ചുപോകണമെന്നു പ്രതീക്ഷിക്കുന്നു,അത് മാത്രമല്ല നമ്മുടെ ശത്രുക്കളെ ആരെങ്കിലും സഹായിച്ചു എന്ന് അറിഞ്ഞാൽ ഉടനെ അവരെയും വെറുക്കുന്നു, അത്തരക്കാരെ കർത്താവും വെറുക്കുന്നു. എന്നാൽ യാബേശ് നിവാസികൾ ശൗലിനു സഹായമായിരുന്നതിനാൽ ദാവീദ് യാബേശ് നിവാസികകളെ അനുഗ്രഹിക്കുന്നു. അങ്ങനെ അവൻ നമുക്ക് നൽവഴി കാണിക്കാൻ ദാവീദിനെ ദൃഷ്ടാന്തപ്പെടുത്തി, ക്രിസ്തു നമ്മിലുള്ള ദുഷിച്ച ചിന്തകളെ പൂർണ്ണമായും നീക്കം ചെയ്യുന്നു. തിന്മ ചെയ്യുന്നവർ ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെടുകയില്ല എന്നത് വ്യക്തമാണ്; അതിനെക്കുറിച്ചു മത്തായി 5:44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
മുകളിൽ പറഞ്ഞിരിക്കുന്ന വചനത്തിൽ നാം നമ്മുടെ ശത്രുക്കളുടെ മധ്യത്തിൽ എങ്ങനെ ആയിരിക്കണമെന്ന് പറയുന്നു. ഈ വിധത്തിൽ നമ്മുടെ ചിന്തകളെ ക്രിസ്തുവിന്റെ ചിന്തകളായി മാറാൻ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.