ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 69:18 എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമുക്ക് ദൈവം തന്ന രക്ഷയായ പരിച ശത്രുക്കളാൽ നിന്ദിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെ നാം കാത്തുസൂക്ഷിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം മറ്റുള്ളവർക്ക് ദോഷം വരുമ്പോൾ സന്തോഷിക്കരുത്. എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 2 ശമൂവേൽ 1: 18-27 അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-
യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയതു എങ്ങനെ!
ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.
ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെ മേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.
നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൌലിന്റെ വാൾ വൃഥാ പോന്നതുമില്ല.
ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ.
യിസ്രായേൽപുത്രിമാരേ, ശൌലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.
യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലൻ ആയിരുന്നു; നിൻ പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു.
വീരന്മാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ ശൌലിന്റെ മരണത്തിലും അതിവത്സലൻ ആയിരുന്ന യോനാഥാന്റെ മരണത്തിലും ദുഃഖിക്കുന്ന ദാവീദ് ആലപിച്ച ഗാനമാണിത്. ഇതിനെ ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ, നമ്മുടെ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടു, സീയോൻ ഗിരികളിൽ നിന്ന് ആർപ്പിട്ട നാം ദുഷ്ട ജാതികളുടെ പ്രവൃത്തികളാൽ കഷ്ടപ്പെടുകയും, പിന്നെ അവരാൽ നിഹതന്മാരായി; താഴെ വീഴുകയും ചെയ്യുന്ന നാം നമ്മുടെ ജീവൻ നഷ്ടപ്പെടുത്തുന്നു. നമ്മുടെ പരാക്രമം നമ്മിൽ നിന്ന് മാറ്റപ്പെടുന്നു. യുദ്ധത്തിനുള്ള കവചമായി കർത്താവ് നമുക്ക് നൽകിയ അഭിഷേകം നിന്ദിക്കപ്പെടുന്നു; അതിനുള്ള കാരണം, നമ്മുടെ ദുഷ്പ്രവൃത്തികൾ നിമിത്തം കർത്താവിന്റെ നാമം ദുഷിക്കപ്പെടുകയും ചെയ്യുന്നു എന്ന് ദൈവം ശൗലിൽക്കൂടെ ദൃഷ്ടാന്തപ്പെടുത്തുന്നു. ആകയാൽ പ്രിയമുള്ളവരേ നാം ദൈവത്തിന്നു ചെയ്യുന്ന ദ്രോഹം നിമിത്തം ദൈവം നമ്മെ നോക്കി വേദനപ്പെടുന്നു. അതു നിമിത്തം ദൈവം കർത്താവായ യേശുവിനെ നമ്മിൽ അഭിഷിക്തനായി കുരിശിൽ ജയം പ്രാപിപ്പിക്കുന്നു . അതിനാൽ അവനിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നവർ എല്ലാവിധ ശത്രുക്കളുടെ പോരാട്ടത്തിലും വിജയിക്കുകയും അതിന്റെ ഫലമായ നിത്യ ജീവൻ അവകാശമാക്കുകയും ചെയ്യും. അങ്ങനെ നാം ക്രിസ്തുവിൽ സമ്പൂർണ്ണ വിശ്വാസമുള്ളവരായി നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.