ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശ്യവാക്യങ്ങൾ 24: 17

നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു.

 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം മറ്റുള്ളവർക്ക് ദോഷം വരുമ്പോൾ സന്തോഷിക്കരുത്.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  കർത്താവിനുവേണ്ടി ജീവിക്കുന്നവരായിരിക്കണം എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 1: 1-17

ശൌൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ളാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്ത ശേഷം

 മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.

 ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽ പാളയത്തിൽനിന്നു ഓടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു.

 ദാവീദ് അവനോടു: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൌലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.

 വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൌലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു

 വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൌൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;

 അവൻ പിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.

 നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു.

 അവൻ എന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.

 അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.

 ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.

 അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.

 ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു.

 ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.

 പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.

 അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.

 അനന്തരം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി-

     പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, ശമുവേൽ പ്രവാചകനിലൂടെ കർത്താവ് ശൗലിനെയും അവന്റെ പുത്രന്മാരെയും കുറിച്ച് മുൻകൂട്ടിപ്പറഞ്ഞത് തീർച്ചയായും സംഭവിച്ചു എന്നതാണ് ഇവിടെ നാം കാണുന്നത്. ശൌൽ തന്റെ ദാസനായ ദാവീദിനോടു വിരോധമായി പ്രവർത്തിക്കുന്നതു യഹോവ കണ്ടു; അവന്റെ കയ്യിലുണ്ടായിരുന്ന വാൾ തന്നെ അവനെ കൊന്നുകളഞ്ഞു. എന്നാൽ  ശൗലിൽ നിന്ന്  എത്ര കഷ്ടം അനുഭവിച്ചിട്ടും  ശൗലിനെ കൊല്ലാൻ ദാവീദിന്റെ മനസ്സ്  ആഗ്രഹിച്ചില്ല. യഹോവയാൽ അഭിഷിക്തനായ ശൌൽ അഗ്രചർമ്മികളുടെ കയ്യാൽ കൊല്ലപ്പെടുന്നു  എന്നു മാത്രമല്ല, അവന്റെ തല ഫെലിസ്ത്യർ വെട്ടിക്കളഞ്ഞു; ഇതിന്റെ  കാരണം യിസ്രായേലിന്റെ അസൂയയും കർത്താവിനോടുള്ള അനുസരണക്കേടും മൂലമാണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം. അല്ലാതെ, നമ്മൾ മനസ്സിലാക്കേണ്ട കാര്യം, ശൗൽ മരിച്ചുവെന്ന് കേട്ടപ്പോൾ ദാവീദ് സന്തോഷിച്ചില്ല എന്നതാണ്; അവിടെ അവനും അവന്റെ ആളുകളും വിലപിക്കുന്നു. എന്നാൽ ഇക്കാലത്ത് നാം എങ്ങനെയുള്ളവരാണെന്ന് സ്വയം ശോധനചെയ്യണം. കർത്താവിനാൽ അഭിഷേകം ചെയ്യപ്പെട്ടവർക്കെതിരെ നാം പ്രവർത്തിച്ചാൽ അത് നമ്മുടെ മേലുള്ള ദൈവകോപമായിത്തീരും. ഇതിനെ ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ  ദൈവത്തെ അനുസരിക്കാതെ നമ്മുടെ ഹൃദയത്തിൽ ദുരാത്മാവിനു ഇടം കൊടുത്താൽ, നമ്മുടെ ഹൃദയത്തിലെ ഫെലിസ്ത്യരുടെ ദുഷ്ടത നിമിത്തം ദൈവീക അഭിഷേകം നഷ്ടപ്പെടും എന്നതാണ്. അപ്പോൾ നമുക്ക് ഫെലിസ്ത്യരുടെ ആത്മാവിനോട് പോരാടാനും ജയിക്കാനും കഴിയില്ല; എന്തെന്നാൽ, കർത്താവ് നമ്മിൽ നിന്ന് അകന്നു പോകും. അപ്പോൾ   നിൽക്കാനാവാതെ നശിച്ചുപോകും; സഹായിക്കുവാൻ ആരും കാണുകയും ഇല്ല. അങ്ങനെ നമ്മുടെ ആത്മാവിനു  പ്രാപിച്ച ജീവൻ നഷ്ടപ്പെടും; നാം ലജ്ജിതരാകും, അതിനാൽ നാം എപ്പോഴും ക്രിസ്തുവിന്റെ മക്കളായി മാനസാന്തരപ്പെട്ടു നമ്മെത്തന്നെ പുതുക്കുകയും, എപ്പോഴും കർത്താവിനെ അനുസരിക്കുകയും, അസൂയ കൂടാതെ, മറ്റുള്ളവർക്ക് തിന്മചെയ്യാതെ, തിന്മ ചെയ്യുന്നവർക്ക് നാം നന്മ ചെയ്യണം. ഇപ്രകാരം നാം ദൈവസന്നിധിയിൽ  നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                   തുടർച്ച നാളെ.