ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
1 കൊരിന്ത്യർ 2: 12
നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ദൈവകൃപയിൽ അനുദിനം വളർന്നു ശത്രുവിനെ ജയിച്ചു വിശുദ്ധിയെ കാത്തുസൂക്ഷിക്കാം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ദൈവഹിതം ചെയ്തുകൊണ്ട് സമ്പൂർണ്ണ വിശ്വാസത്തിൽ വളരാം എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
1 ശമൂവേൽ 29:1–11
എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു.
ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കി അയക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?
ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു.
എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്കു നിന്നെ ഇഷ്ടമല്ല.
ആകയാൽ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാർക്കു അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക എന്നു പറഞ്ഞു.
ദാവീദ് ആഖീശിനോടു: എന്നാൽ ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
ആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.
ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളുടെ അർത്ഥം എന്തെന്നാൽ ഇതെല്ലം ദൈവം ദൃഷ്ടാന്തപ്പെടുത്തിയിരിക്കുന്നു കാരണം, നാം ആത്മീയമായി വളരണമെങ്കിൽ നമ്മുടെ ചിന്തകൾ നല്ലതും ശുദ്ധവും ദൈവികവുമായിരിക്കണം. ആകയാൽ ഫെലിസ്ത്യരുടെ ചിന്തകൾ എന്നാൽ അവർ ദുഷ്ടരും, ലോകത്തിന്റേതുമാകുന്നു. ലൗകികമായ ജഡിക വസ്‌തുക്കളെ നശിപ്പിച്ചാൽ മാത്രമേ ആത്മീയ കാര്യങ്ങൾ ധരിക്കാൻ കഴിയൂ. അതിനാൽ ഇത് രണ്ടും ആത്മാവിൽ ശക്തമായി പോരാടും. അങ്ങനെയെങ്കിൽ, ക്രിസ്തുവിന്റെ കൃപയാൽ മാത്രമേ നമുക്ക് ലോകത്തെ കീഴടക്കാൻ കഴിയൂ. നമ്മുടെ കർത്താവായ യേശുക്രിസ്തു ലോകത്തെ ജയിക്കുകയും ചെയ്യുന്നു. അങ്ങനെ ലോകത്തെ ജയിക്കുമ്പോൾ പാതാളം മരണം ഇതു രണ്ടിൽ നിന്നും ജയിച്ചെഴുന്നേൽക്കുന്നു. ജലസ്നാനത്തിൽക്കൂടെ മാത്രമേ ഇവയെ ജയിക്കാൻകഴിയൂ. ഇതിനെക്കുറിച്ച്
യോഹന്നാൻ 16:33.
നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
പിന്നെയും നാം ധ്യാനിക്കുമ്പോൾ, ദാവീദും അവന്റെ ആളുകളും ആഖീശുമായി യുദ്ധത്തിന് പോകുമ്പോൾ, ഫെലിസ്ത്യ പ്രഭുക്കന്മാർ അവനെ സ്വീകരിക്കാൻ വിസമ്മതിക്കുകയും ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കി അയക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്ന് പറയുകയും ചെയ്യുന്നത് നാം കാണുന്നു. കാരണം ദാവീദ് ഒരു എബ്രായനായതിനാൽ, യിസ്രായേലിനുവേണ്ടി ഫെലിസ്ത്യരെ എതിർത്താൽ ഫെലിസ്ത്യൻ വീഴുമെന്ന് കരുതി അവർ അവനെ സ്വീകരിക്കാൻ വിസമ്മതിച്ചു. എന്തെന്നാൽ അവൻ കർത്താവിന്റെ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവൻ. മുൻപ് ഫെലിസ്ത്യരെ തോൽപ്പിച്ചവൻ അതുകൊണ്ടു അവരോടൊപ്പം നിൽക്കാൻ അവർ സമ്മതിച്ചില്ല. എന്തെന്നാൽ, ആഖീഷിന് അറിയാത്തകാര്യം ഫിലിസ്ത്യരുടെ മനസ്സിലിരിക്കുന്നു. ഇപ്രകാരമാകുന്നു ഫെലിസ്ത്യ ക്രിയ നമ്മുടെ ഹൃദയത്തിൽ പല രൂപങ്ങളിൽ ഉദിക്കുന്നത്. തങ്ങൾ ചെയ്യുന്നതാകുന്നു ശരിയെന്ന് അവർ സ്വയം ബോധ്യപ്പെടുത്തും. അങ്ങനെയുള്ളവർ ദൈവകൃപയ്ക്ക് ഹൃദയത്തിൽ ഇടം നൽകില്ല. എന്തെന്നാൽ ദൈവകൃപയാൽ ശത്രു നശിപ്പിക്കപ്പെടും. അതിനാൽ പ്രിയമുള്ളവരേ ദൈവത്തിന്റെ കൃപ നഷ്ടപ്പെട്ടാൽ ശത്രുവിനെ നശിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് നാമെല്ലാവരും ദൈവ കൃപ പ്രാപിച്ചു ശത്രുക്കളെ ജയിക്കാൻ. നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ. തുടർച്ച നാളെ.