ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

ഹോശേയ 6:1,2

വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൌഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും.

 രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം  ദൈവഹിതം ചെയ്തുകൊണ്ട് സമ്പൂർണ്ണ വിശ്വാസത്തിൽ വളരാം .

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  ഒരിക്കലും ഒരു കാരണവശാലും ശൗലിനെപ്പോലെ  വെളിച്ചപ്പാടന്മാർക്കും  മന്ത്രവാദികൾക്കും  നമ്മുടെ `ഹൃദയത്തിൽ സ്ഥാനം  കൊടുക്കരുത് എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

1 ശമൂവേൽ 28:15–25 

ശമൂവേൽ ശൌലിനോടു: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.

 അതിന്നു ശമൂവേൽ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീർന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?

 യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.

 നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ ഈ കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.

 യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും.

 പെട്ടെന്നു ശൌൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.

 അപ്പോൾ ആ സ്ത്രീ ശൌലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടു: അടിയൻ നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.

 ആകയാൽ അടിയന്റെ വാക്കു നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.

 അതിന്നു അവൻ: വേണ്ടാ, ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്നു എഴുന്നേറ്റു മെത്തമേൽ ഇരുന്നു.

 സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്തു മാവും എടുത്തുകുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു.

 അവൾ അതു ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ തിന്നു എഴുന്നേറ്റു രാത്രിയിൽ തന്നേ പോയി.

     പ്രിയമുള്ളവരേ  മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ  ശമുവേൽ ഒരു പ്രവാചകനായിരുന്നെന്നു  നമുക്ക് കാണുവാൻ സാധിക്കും. യിസ്രായേലിനെതിരായ ഫെലിസ്ത്യരുടെ ആക്രമണവും പാളയമിറങ്ങലും വെളിപ്പെടുത്തുന്നത്, നമ്മുടെ ഉള്ളിലുള്ള  ലൗകികമായ  ആകുലചിന്തകളും,  ദ്രവ്യാഗ്രഹവും  ജഡമോഹങ്ങളും എല്ലാം നമ്മിലേക്ക് ധാരാളം  വരും എന്നും ; അങ്ങനെവന്നാൽ  യിസ്രായേലിന്റെ രാജാവിനു  ആ ചിന്തകളെ ഉന്മൂലനം ചെയ്യാനും വിജയിക്കാനും കഴിയും, എന്നുള്ളതിന് ദൃഷ്ടാന്തമായി, ശൌൽ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു,  എന്നാൽ കർത്താവ് നൽകിയ കൃപ അവൻ  നഷ്ടപ്പെടുത്തി. പിന്നെ യഹോവ ദാവീദിനെ അവിടെ രാജാവായി അഭിഷേകം ചെയ്യുന്നു. ശൗലിന്റെ പീഡനം നിമിത്തം അവനും ഫെലിസ്ത്യരുടെ ദേശത്തേക്കു പോകുന്നു. ഇപ്പോൾ  ഒരു മനുഷ്യനും ഇത് ചെയ്യാൻ കഴിയില്ലെന്നും കർത്താവ് തെളിയിച്ചു,  യേശുക്രിസ്തു  രാജാവായി ദാവീദിന്റെ സിംഹാസനത്തിൽ എല്ലാറ്റിന്റെയും എല്ലാമായി  വരുമെന്നും. എന്നാൽ അവൻ വരുന്നതിനുമുമ്പ്, കർത്താവ് ശമുവേൽ  പ്രവാചകനിൽക്കൂടെ  ഫെലിസ്ത്യരുമായി യുദ്ധം നടത്തുകയും ചെയ്യുന്നു. ഈ സമയത്താണ് ശമുവേലിന്റെ  മരണം സംഭവിച്ചത്.

      ശമുവേൽ  ഇപ്പോൾ ഭൂമിക്കുള്ളിലാണ്. ശൌൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം നൽകാത്തതിനാൽ മരിച്ചുപോയ ശാമുവേലിനെ ശൗൽ അന്വേഷിക്കുന്നു. എന്നാൽ ശമുവേൽ  മരിച്ചാലും എഴുന്നേറ്റുവരുമ്പോൾ ശൗലിനോട്  പ്രവചിക്കുന്നത് നാം കാണുന്നു. അത് ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ദൃഷ്ടാന്തം, എന്തെന്നാൽ അവർ എങ്ങനെയുള്ളവരായിരുന്നാലും പ്രത്യേകിച്ചു അജ്ഞാനികളായിരുന്നാലും യേശുവിനെ വിശ്വാസത്തോടെ വിളിച്ചാൽ തീർച്ചയായും യേശു കടന്നുവരുമെന്നുള്ളത് നിശ്ചയം, നമുക്ക് കാണിച്ച തെളിവാണിത്,  എന്നാൽ കർത്താവായ യേശുക്രിസ്തു മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമ്പോൾ, പഴയനിയമ വിശുദ്ധന്മാർ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം,  തന്നിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പുനരുത്ഥാനം നമ്മുടെ ഹൃദയങ്ങളിൽ കൽപ്പിക്കുന്നു.  അപ്പോൾ ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ ഉയിർത്തെഴുന്നേൽക്കും, ഫെലിസ്ത്യരുടെ ദുഷ്പ്രവൃത്തികളെ നശിപ്പിക്കുക മാത്രമല്ല, നമ്മിൽ നിന്ന് പ്രവചിക്കുകയും ചെയ്യും.  ക്രിസ്തു ആകുന്നു എല്ലാ കാര്യങ്ങളും ചെയ്യുന്നവൻ എന്ന് നാം  മനസ്സിലാക്കി കർത്താവിനെ പ്രസാദിപ്പിക്കുന്ന രീതിയിൽ ജീവിച്ചാൽ കർത്താവ് നമ്മെ അവനോടൊപ്പം ഉയിർപ്പിച്ചു  എഴുന്നേൽപ്പിക്കുന്നു. അങ്ങനെ അവനിലുള്ള പൂർണ്ണ  വിശ്വാസത്തിൽ വളരാൻ നാമെല്ലാവരും  നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                   തുടർച്ച നാളെ.