ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശ്യവാക്യങ്ങൾ 11:17

ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം  ശത്രുക്കളെ ജയിക്കണമെങ്കിൽ ക്രിസ്തുവിന്റെ കൃപ പ്രാപിക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  കർത്താവിനാൽ അഭിഷേകം ചെയ്യപ്പെട്ടവർക്കെതിരെ ഒരിക്കലും തിന്മ ചിന്തിക്കരുത്. എന്ന് നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്,

1 ശമൂവേൽ 27:1 – 12 

അനന്തരം ദാവീദ്: ഞാൻ ഒരു ദിവസം ശൌലിന്റെ കയ്യാൽ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഓടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌൽ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാൻ അവന്റെ കയ്യിൽനിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സിൽ നിശ്ചയിച്ചു.

 അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറുപേരും ഗത്ത്‌രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു.

 യിസ്രെയേൽക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ പാർത്തു.

 ദാവീദ് ഗത്തിലേക്കു ഓടിപ്പോയി എന്നു ശൌലിന്നു അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല.

 ദാവീദ് ആഖീശിനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുപുറത്തു ഒരു ഊരിൽ എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാൻ പാർത്തുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടയിൻ പാർക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.

 ആഖീശ് അന്നുതന്നെ അവന്നു സിക്ളാഗ് കല്പിച്ചു കൊടുത്തു; അതുകൊണ്ടു സിക്ളാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്കുള്ളതായിരിക്കുന്നു.

 ദാവീദ് ഫെലിസ്ത്യദേശത്തു പാർത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.

 ദാവീദും അവന്റെ ആളുകളും ഗെശൂർയ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവർ ശൂർവരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂർവ്വ നിവാസികളായിരുന്നു.

 എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.

 നിങ്ങൾ ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നു: യെഹൂദെക്കു തെക്കും യെരപ്മേല്യർക്കു തെക്കും കേന്യർക്കു തെക്കും എന്നു ദാവീദ് പറഞ്ഞു.

 ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവൻ ഫെലിസ്ത്യരുടെ ദേശത്തു പാർത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവർ നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തിൽ വിവരം അറിയിപ്പാൻ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല.

 ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താൻ നാറ്റിച്ചതുകൊണ്ടു അവൻ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനിൽ വിശ്വാസംവെച്ചു.

    പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, ശൗൽ ദാവീദുമായി രണ്ടുതവണ അനുരഞ്ജനം നടത്തിയെങ്കിലും ദാവീദിനു  അവനിൽ വിശ്വാസമില്ലാതിരുന്നു; കാരണം, ശൗലിനുണ്ടായിരുന്ന കൃപ അവൻ  നഷ്ടപ്പെടുത്തി ദൈവസ്നേഹം പൂർണ്ണമായി അവനിൽ ഇല്ലാതിരുന്നു അതുകൊണ്ടു അവനു  ക്ഷമയില്ലാതിരുന്നു; അതുമാത്രമല്ല, ശൗലിന്റെ ഉള്ളിൽ ദുരാത്മാവ് ഉള്ളതിനാൽ അവൻ മാനസാന്തരപ്പെട്ടതുപോലെ സംസാരിച്ചിട്ടും ദാവീദ് വിശ്വസിച്ചില്ല. ഇപ്രകാരമാകുന്നു നമ്മളിൽ പലരും മാനസാന്തരപ്പെട്ടെന്നു  സ്വയം തൃപ്‌തിപ്പെടുത്തുന്നത്; അത്തരക്കാർ എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തും, കർത്താവിനാൽ അഭിഷേകം ചെയ്യപ്പെട്ടവരോട് അസൂയയും വഞ്ചനയും ഉള്ളവർ ആയിരിക്കും. അങ്ങനെ നമ്മളിൽ ആരും ശൗലിനെപ്പോലെ ആയിത്തീരാതെ; ദൈവസ്നേഹത്തിൽ തികഞ്ഞവരായിരിക്കണം. ശൗലിന്റെ പ്രവൃത്തികൾ ദുഷ്‌കരമായതിനാൽ ദാവീദ് അവനെ വിശ്വസിക്കാതെ തന്റെ  രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ  ഫെലിസ്ത്യരുടെ ദേശത്തേക്ക് പോയതായി നാം കാണുന്നു. എന്നാൽ  അവൻ പിന്മാറിപ്പോയെന്നു  നമുക്ക് തോന്നാം; എന്നാൽ അദ്ദേഹം ആഖീശ് രാജാവിന്റെ മുൻപിൽ  വിവേകത്തോടെ നടന്നതായി നാം കാണുന്നു. അവൻ ഫെലിസ്ത്യരുടെ ദേശത്തു ചെന്നു യഹോവെക്കു പ്രസാദമുള്ളതു ചെയ്തു. അതുപോലെ നാമും  ക്രിസ്തുവിന്റെ കൃപയിൽ ജ്ഞാനികളായിരുന്നാൽ  ശത്രുവിൽ നിന്ന് രക്ഷപ്പെടുക മാത്രമല്ല, ദൈവഹിതം ചെയ്യുന്നവരായിരുന്നു, കർത്താവ് നാം മുഖാന്തിരം  ദേശത്തിൽ മഹത്വപ്പെടും. ഇപ്രകാരം ജീവിക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                  തുടർച്ച നാളെ.