ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശ്യവാക്യങ്ങൾ 12: 19

സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം   ക്രിസ്തുവിന്റെ ശരീരമായ സത്യ സഭയെ  പിൻഗമിക്കുന്നവരായിരിക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  നമുക്കുവിരോധമായി വരുന്നവരോട് അസൂയപ്പെടാതെ  നാം സമാധാനമായിരിക്കണം. എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്,

1 ശമൂവേൽ 25:1 – 12

ശമൂവേൽ മരിച്ചു; യിസ്രായേൽ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയിൽ അവന്റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാൻ മരുഭൂമിയിൽ പോയി പാർത്തു.

 കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.

 അവന്നു നാബാൽ എന്നും അവന്റെ ഭാര്യക്കു അബീഗയിൽഎന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.

 നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയിൽ കേട്ടു.

 ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്നു എന്റെ പേരിൽ അവന്നു വന്ദനം ചൊല്ലി:

 നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ.

 നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാർ ഞങ്ങളോടു കൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവർക്കു ഒന്നും കാണാതെ പോയതുമില്ല.

 നിന്റെ ബാല്യക്കാരോടു ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങൾ വന്നിരിക്കുന്നതു; നിന്റെ കയ്യിൽ വരുന്നതു അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിൻ.

 ദാവീദിന്റെ ബാല്യക്കാർ ചെന്നു നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ചു കാത്തുനിന്നു.

 നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു.

 ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവർക്കു കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.

 ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ   നമുക്ക് ദൃഷ്ടാന്തമായി ദൈവം കാണിച്ചുതരുന്നു. യിസ്രായേല്യരിൽ ഒരു വിഭാഗം നാബാലിന്റെ ആശയങ്ങളാൽ വേറെ സ്ഥലത്തു കർത്താവിനെ ആരാധിക്കുന്നുവെന്ന് അറിഞ്ഞു, ക്രിസ്തുവായ ഒരേസഭയിൽ, ഒരേആത്മാവിൽ ആരാധിക്കുവാൻ ദാവീദ് കർത്താവിന്റെ പത്ത് ദാസന്മാരെ അവിടേക്ക് അയച്ചു, വിവരമൊക്കെയും അവരോടു അറിയിച്ചു കാത്തുനിന്നു. എന്നാൽ നാബാൽ നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. അപ്രകാരം കർത്താവിന്റെ സഭയെ നടത്തിയാൽ  ദൈവാത്മാവ് അവരോടുകൂടെ ഉണ്ടാകുകയില്ല, അവർ കർത്താവിന്റെ സഭ നടത്തുകയാണെങ്കിൽ 

ഒരുപോലുള്ള  കർത്താവിന്റെ  ഉപദേശം അവർക്കു ഉണ്ടാകുകയില്ല എന്ന കാരണത്താൽ  ദാവീദ് തന്റെ ദാസന്മാരെ അവിടേക്ക് അയക്കുന്നത് നാം കാണുന്നു. എന്നാൽ നാബാലിന്റെ കൂടെയിരിക്കുന്നവർ വേലക്കാർ, എന്നാൽ   കർത്താവിന്റെ വേലചെയ്യുന്നവർ.  എന്നാൽ ദാവീദ് അയച്ചവർ കർത്താവിന്റെ ദാസന്മാരായിരുന്നു അവർ യഹോവയെ ആരാധിക്കുന്നവർ . അതിനാൽ അവൻ അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങൾ വന്നിരിക്കുന്നതു; നിന്റെ കയ്യിൽ വരുന്നതു അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു  പറഞ്ഞു അറിയിക്കുന്നു, പക്ഷേ അവൻ ദാവീദിനെ പരിഹസിക്കുകയും വന്നവരെ തിരിച്ചയക്കുകയും ചെയ്യുന്നു. അതുകൊണ്ട് പ്രിയമുള്ളവരെ, നമ്മുടെ ഹൃദയങ്ങൾ ക്രിസ്തുവിന്റെ സഭയെ മാത്രം സ്വീകരിക്കണം  നാബാലിനെപ്പോലുള്ളവരുടെ അടുത്തേക്ക് പോയ് അകപ്പെടാതെ തങ്ങളെ  സ്വയം സംരക്ഷിക്കാൻ  നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                   തുടർച്ച നാളെ.