ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

ഗലാത്യർ 3:27 

 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.  

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

നമ്മുടെ ആത്മാവ്  ക്രിസ്തുവിനെ ധരിക്കണം, അപ്പോൾ കർത്താവ് നമ്മെ ശത്രുവിന്റെ കൈയിൽ ഏല്പിക്കുകയില്ല.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം, നമ്മിൽ   എദോമ്യപ്രവൃത്തികൾ വരാതെ  നമ്മെ വിശുദ്ധീകരിക്കണം. എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്, 1 ശമൂവേൽ 23 :1-14 അനന്തരം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന്നു അറിവു കിട്ടി.

 ദാവീദ് യഹോവയോടു; ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടു: ചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു.

 എന്നാൽ ദാവീദിന്റെ ആളുകൾ അവനോടു: നാം ഇവിടെ യെഹൂദയിൽ തന്നേ ഭയപ്പെട്ടു പാർക്കുന്നുവല്ലോ; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും എന്നു പറഞ്ഞു.

 ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടു: എഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.

 അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതു അവരുടെ ആടുമാടുകളെ അപഹരിച്ചു അവരെ കഠനിമായി തോല്പിച്ചു കെയീലാനിവാസികളെ രക്ഷിച്ചു.

 അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.

 ദാവീദ് കെയീലയിൽ വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ടു അവൻ കുടുങ്ങിയിരിക്കുന്നു എന്നു ശൌൽ പറഞ്ഞു.

 പിന്നെ ശൌൽ ദാവീദിനേയും അവന്റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാൻ സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി.

 ശൌൽ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.

പിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൌൽ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.

കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൌൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്നു യഹോവ അരുളിച്ചെയ്തു.

ദാവീദ് പിന്നെയും: കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.

അപ്പോൾ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തുസഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൌൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവെച്ചു.

ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൌൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.

       പ്രിയമുള്ളവരേ  മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, നമ്മൾ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ട ഒരു കാര്യം എന്തെന്നാൽ,  സാത്താൻ ദൈവസഭയിൽ ഭിന്നതകൾ കൊണ്ടുവരുമെന്നതിന് ശൗലും ദാവീദും നമുക്ക് ദൃഷ്ടാന്തം. ഇതിന് കാരണം ദൈവ  വചനമനുസരിക്കാത്തതും, ഹൃദയത്തിൽ ഉദിക്കുന്ന പിശാചിന്റെ പ്രവൃത്തിയായ അസൂയയുമാണ്  എന്ന് നം മനസ്സിലാക്കണം. എന്നാൽ ഒരു കാരണവശാലും ദൈവത്തോട് ചോദിക്കാതെ  ഒരു കാര്യത്തിനും മുൻപിൽ വരരുത്. കാരണം ശത്രു നമ്മെ എപ്പോൾ  വിഴുങ്ങാം  എന്ന് തക്കം നോക്കുന്നു. അങ്ങനെ ശൗൽ ദാവീദിനെ പിന്തുടർന്നു. മാത്രമല്ല, കെയീലാനിവാസികളെ  രക്ഷിക്കാൻ യഹോവ ദാവീദിനെ ഉപയോഗിക്കുന്നു. എന്തെന്നാൽ   ഫെലിസ്ത്യാത്മാവ് സത്യത്തിൽ ജീവിക്കുന്നവരെ വഞ്ചിച്ചു സത്യത്തിൽ നിന്ന് അവരെ മാറ്റി പാതാളത്തിൽ തള്ളിയിടുവാൻ സഭയ്ക്കുള്ളിൽ വരുന്ന  ഭിന്നതകൾ ഉപയോഗിച്ചു സത്യത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്നവരെ വൈരാഗ്യമുള്ളവരാക്കി പാതാളത്തിൽ തള്ളിയിടുന്നു. അങ്ങനെ പലരും വീഴുന്നു. 

         അങ്ങനെ കെയീല ഒരു രക്ഷയുടെ സ്ഥലമായതിനാൽ, അവിടെയുള്ള കളപ്പുരകൾ കൊള്ളയടിക്കാൻ ഫെലിസ്ത്യർ ആലോചിക്കുന്നു. എന്നാൽ കെയീലയെ ദാവീദ്  മുഖാന്തിരം രക്ഷിച്ചു ആ സഭയെ ദൈവസന്നിധിയിൽ കൊണ്ടുവരുന്നു. ദാവീദ് പിന്നെയും: കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.  അപ്പോൾ  ദാവീദ് കെയീല വിട്ടു ഓടിപ്പോയിസീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; സീഫ് മരുഭൂമി എന്നത്  ക്രിസ്തുവിന്റെ ശരീരമായ  സഭക്കു ദൃഷ്ടാന്തം. അങ്ങനെ ശൌൽ ദിനംപ്രതി ദാവീദിനെ അന്വേഷിച്ചു; എന്നാൽ  യഹോവ അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല. നാം ക്രിസ്തുവിനെ അങ്ങനെ ധരിച്ചാൽ കർത്താവ് നമ്മെ ഒരു ശത്രുവിന്റെയും കൈകളിൽ ഏല്പിക്കുകയില്ല. ക്രിസ്തുവിനെ ധരിക്കുക  എന്നാൽ സ്നാനം സ്വീകരിക്കുക എന്നതാണ്. അങ്ങനെ നാം ക്രിസ്തുവിനെ ധരിക്കാൻ  നമ്മെത്തന്നെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                     തുടർച്ച നാളെ.