ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 9:9 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം കർത്താവിന്റെ ഇഷ്ടം ചെയ്‌താൽ, ശത്രുക്കളുടെ കൈകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം കർത്താവ് നമുക്ക് നൽകും.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മിൽ ദൈവം നീതി നടത്താനായി കാത്തിരിക്കാം. എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്, 1 ശമൂവേൽ 20:14- 23 ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;
എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തിൽ ഇറങ്ങിവന്നു ഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
അപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്നഭാവത്തിൽ മൂന്നു അമ്പു എയ്യും.
നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, അതായതു മൂന്ന് അമ്പുകൾ ത്രിയേക ദൈവത്തിന്റെ വചനങ്ങളും, ബാല്യക്കാരൻ രക്ഷിക്കപ്പെട്ട നമ്മുടെ ആത്മാവിനും ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നു. നമ്മുടെ ആത്മാവിൽ നാം രക്ഷപ്പെടുവാനുള്ള ചിന്തകൾ കടന്നുവരും. പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞ കാര്യങ്ങൾ എന്തെന്നാൽ എനിക്കും നിനക്കും മദ്ധ്യേ യഹോവ എന്നേക്കും സാക്ഷിയായിരിക്കും. പ്രിയമുള്ളവരേ ശത്രുക്കളാൽ നാം ഞെരുക്കപ്പെടുമ്പോൾ, നമ്മുടെ ആത്മാവിൽ സമാധാനത്തിന്റെ അഭാവം ഉണ്ടാകുന്നു; ആ സമാധാനക്കുറവ് നീക്കാൻ കർത്താവായ യേശുക്രിസ്തു നമ്മുടെ ആത്മാവിൽ തന്റെ ജീവൻ നൽകുകയും, നമ്മളെ ചിന്താഭാരങ്ങൾ ഞെരുക്കുമ്പോൾ നമ്മുടെ ആത്മാവിൽ ക്രിസ്തു ആശ്വാസവും സമാധാനവും നൽകിതരുന്നവൻ എന്ന വാക്കുകൾ ദൃഷ്ടാന്തമായി നമുക്ക് നൽകിയിരിക്കുന്നു. അതുമാത്രമല്ല ക്രിസ്തുവിൽക്കൂടെ നമ്മെ രക്ഷപ്പെടുത്തുന്നു എന്നതിന്റെ അടയാളങ്ങളും അവൻ നമുക്ക് നൽകുന്നു. കൂടാതെ നാം കർത്താവിന്റെ ഇഷ്ടം ചെയ്താൽ, കർത്താവ് നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കും. ഈ വിധത്തിൽ രക്ഷപ്പെടുവാനുള്ള മാർഗ്ഗം നാം പ്രാപിക്കാനായി നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.