ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 94:15
ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാർത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മിൽ ദൈവം നീതി നടത്താനായി കാത്തിരിക്കാം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം കർത്താവിനോടുകൂടെയിരുന്നാൽ കർത്താവ് നമ്മോടുകൂടെയിരിക്കും. എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു. കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്, 1 ശമൂവേൽ 20:1- 8 ദാവീദ് രാമയിലെ നയ്യോത്തിൽനിന്നു ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാൻ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
അവൻ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാൻ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.
ദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവൻ ഇതു ഗ്രഹിക്കരുതു എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.
അപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.
ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം.
നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ളേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
കൊള്ളാമെന്നു അവൻ പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
എന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം?
പ്രിയമുള്ളവരേ ഇപ്രകാരം യോനാഥാൻ ദാവീദിനോട് ആശ്വാസകരമായ വാക്കുകൾ പറയുന്നത് നാം കാണുന്നു. നാം ഇതിനെക്കുറിച്ചു ധ്യാനിക്കുമ്പോൾ, ദൈവം ദാവീദിനോടുകൂടെയിരുന്നിട്ടും ശൗൽ തന്നെ കൊല്ലുമെന്ന് ഭയപ്പെടുന്നു; അതുകൊണ്ടാണ് സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ച യോനാഥാന്റെ സഹായം തേടുന്നത്. അവരുടെ ആത്മാവ് പരസ്‌പരം പ്രിയമായിരുന്നതു കൊണ്ടാണ് തന്റെ വിഷമങ്ങൾ അവനോട് പങ്കുവെക്കുന്നത്. ഇത് എന്തിനു ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു എന്നാൽ നമ്മുടെ ആത്മാവിൽ ക്രിസ്തു വസിക്കുന്നതിനാൽ നമ്മുടെ ശത്രുക്കൾ നമ്മോടു എതിർക്കുമ്പോൾ നാം പറയേണ്ടത് ക്രിസ്തുവിനോട്, അവൻ നമ്മെ മരണഭയത്തിൽനിന്നു വിടുവിച്ചു രക്ഷിക്കും. അവൻ നമ്മുടെ ശത്രുക്കളോട് പ്രതികാരം ചെയ്യും. നാം ക്രിസ്തുവിനോടുകൂടെ വസിച്ചാൽ ഒന്നിനെയും ഭയപ്പെടേണ്ട. എല്ലാം അവൻ തന്നെ നോക്കിക്കൊള്ളും. കൂടാതെ നമ്മിൽ ഇരുന്നു നീതി നടത്തുന്നവൻ, അവനായി കാത്തിരിക്കാം, നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.