ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശ്യവാക്യങ്ങൾ14:30 ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നമുക്കു ഹൃദയത്തിൽ  അസൂയ വരാതെ  സൂക്ഷിക്കണം.

    കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം കർത്താവിനാൽ അഭിഷേകം ചെയ്യപ്പെടുകയും അവന്റെ വചനത്താൽ ശത്രുവിനെ ജയിക്കുകയും വേണം എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു. അങ്ങനെയാണ് ദാവീദ് ഫെലിസ്ത്യനായ ഗോലിയാത്തിനെ പരാജയപ്പെടുത്തിയത് എന്ന് നാം കാണുന്നു. മാത്രമല്ല  ദാവീദ് ഗോലിയാത്തിനെ കീഴടക്കിയ ശേഷം, ദാവീദ് ആരുടെ മകനാണെന്ന് ശൗൽ അന്വേഷിച്ചപ്പോൾ  ദാവീദ് ശൗലിനോട് സംസാരിക്കുന്നു.  കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്, 1 ശമൂവേൽ 18:1 -9 അവൻ ശൌലിനോടു സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.

ശൌൽ അന്നു അവനെ ചേർത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.

 യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.

 യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.

 ശൌൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൌൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സർവ്വജനത്തിന്നും ശൌലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു.

 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌൽരാജാവിനെ എതിരേറ്റുചെന്നു.

 സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.

 അപ്പോൾ ശൌൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു.

 അന്നുമുതൽ ശൌലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.

     പ്രിയമുള്ളവരേ  മുകളിൽ സൂചിപ്പിച്ച ദൈവവചനങ്ങളെ നാം ധ്യാനിക്കുമ്പോൾ, നമ്മുടെ ആത്മാവ്  ദൈവവചനങ്ങളാൽ ദൈവത്തോട് ഐക്യമായിരിക്കുമ്പോൾ  നമ്മുടെ ഹൃദയത്തിൽ അന്യ ക്രിയകൾ  വളരാതെ കാത്തുകൊള്ളും.  അപ്രകാരം ദൈവം നമ്മെ   അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യണമെങ്കിൽ, വിവേകത്തോടെ നടന്നാൽ  മാത്രമേ അപ്രകാരം  സംഭവിക്കൂ. ഇപ്രകാരം നടന്നാൽ  കർത്താവ് തന്റെ രാജ്യത്തിൽ നമ്മെ ഉയർത്തും. മാത്രവുമല്ല നാം ദൈവത്തിന്റെ  ദൃഷ്ടിയിലും   ജനങ്ങളുടെ ദൃഷ്ടിയിലും    പ്രിയമായിരിക്കും. കൂടാതെ നാം ശ്രദ്ധിക്കേണ്ട കാര്യം, കർത്താവ് തന്റെ കൃപകളാൽ നമ്മെ അനുഗ്രഹിക്കുമ്പോൾ, കർത്താവിനാൽ അയക്കപ്പെട്ട ദുരാത്മാക്കൾ ഉള്ളവർ  നല്ല ആത്മാവ്  ഉള്ളവരോട് ശൗലിനെപ്പോലെ അസൂയപ്പെടുന്നു. മാത്രവുമല്ല കണ്ണുകടിയോടുകൂടി നോക്കുകയും ചെയ്യും. എന്നാൽ ദൈവവചനം സദൃശവാക്യങ്ങൾ 24:1,2 ൽ പറയുന്നത് . ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു.

 അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.

    മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം വ്യക്തമായി ധ്യാനിക്കുമ്പോൾ ദുരാത്മാക്കൾ ഉള്ളവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു അവരുടെ അധരം വേണ്ടാതനം പറയുന്നു. പ്രിയമുള്ളവരേ, ഒരു തരത്തിലും അവരോടൊപ്പം ഇരിക്കാൻ നാം ആഗ്രഹിക്കരുത്. കാരണം അവരിലുള്ള ദുരാത്മാവ് നമ്മെ സ്പർശിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. അത്തരക്കാരോട് അസൂയപ്പെടാതിരിക്കാൻ നാം നമ്മുടെ ആത്മാവിനെ സൂക്ഷിക്കണം. അപ്രകാരം നമ്മെ സമർപ്പിക്കാം, നമുക്ക്  പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.