ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

റോമർ 12:11 ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം   എപ്പോഴും കർത്താവിനുവേണ്ടി പ്രവർത്തിക്കാൻ ഉത്സാഹമുള്ളവരായി തീക്ഷ്ണതയോടെ നിന്ന്   സഭയോടൊപ്പം പ്രവർത്തിക്കണം.

    കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  ദിവസവും രാവിലെയും വൈകുന്നേരവും ആർപ്പോടെ കർത്താവിനെ മഹത്വപ്പെടുത്തുകയും ശത്രുവിനെ പരാജയപ്പെടുത്തുകയും വേണം എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു,  കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്, 1 ശമൂവേൽ 17:22-24  ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.

അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു.

അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പിൽനിന്നു ഓടി.

     മേൽപ്പറഞ്ഞ വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, ദാവീദിന്റെ  സഹോദരന്മാർ  ഫെലിസ്ത്യരോട്  യുദ്ധം ചെയ്യാൻ തയ്യാറായിരിക്കുമ്പോൾ, ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു. അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു. അപ്പോൾ   1ശമുവേൽ 17:25 എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.

      മുകളിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ  ദാവീദ് കേട്ടപ്പോൾ, 1 ശമുവേൽ 17:26  അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോടു: ഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു.ഇപ്രകാരം ദാവീദ് പറഞ്ഞപ്പോൾ  ജനം ദാവീദിനോട് പറഞ്ഞതു, 1 ശമുവേൽ 17:27 അതിന്നു ജനം: അവനെ കൊല്ലുന്നവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.

     മേൽപ്പറഞ്ഞിരിക്കുന്ന വചനങ്ങൾ ജനം  ദാവീദിനോട് പറഞ്ഞു. ദാവീദ് ഈ കാര്യങ്ങൾ  അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ  അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു. അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു. അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു. ദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൌലിന്നും അറിവു കിട്ടി; അവൻ അവനെ വിളിച്ചുവരുത്തി. 

     പ്രിയമുള്ളവരേ കർത്താവിനാൽ അഭിഷേകം ചെയ്യപ്പെട്ട ദാവീദ് എന്നത്,  നമ്മുടെ ആത്മാവിനെപ്പറ്റി  ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നു. കൂടാതെ നാം ഏതൊരു വേലയിൽ ഇരുന്നാലും  ദൈവസഭയുമായി അടുത്ത ബന്ധം പുലർത്തുന്നവരായി നാം കാണണം. കൂടാതെ സഭാരാധനയിൽ  നാം ആത്മാവിനാൽ നിറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ ദൈവം ശത്രുക്കളോട് യുദ്ധം ചെയ്യുന്നു. ആകയാൽ  കർത്താവിനാൽ അഭിഷേകം ചെയ്യപ്പെടുന്ന ആത്മാവ്, കർത്താവിനോട് യോജിച്ച് ദൈവീകവേല ചെയ്യാൻ എപ്പോഴും ആത്മാവിൽ ഉത്സാഹമുള്ളവരായി കാണപ്പെടും ; ഒരിക്കലും നിസ്സാരമായി ഇരിക്കുകയില്ല. അങ്ങനെയാകുന്നു ദാവീദ് ഇരുന്നതെന്നു നമുക്ക് മനസിലാകും. അങ്ങനെ ഈ ഉൾക്കരുത്തുകൾ വായിക്കുന്ന നമ്മൾ ഓരോരുത്തരും കർത്താവിന്റെ വേലയിൽ എരിവുള്ളവരായിരുന്നു, ഒരു സാഹചര്യത്തിലും ശത്രുവിനെ ഭയപ്പെടാതെ, ശത്രുക്കളോട് യുദ്ധം ചെയ്ത് ശത്രുവിനെ ജയിക്കണം. അങ്ങനെ കർത്താവിന്റെ വേല ചെയ്യാൻ നാം നമ്മെത്തന്നെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.