ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

എബ്രായർ 10:35 അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നമ്മുടെ ആത്മാവിലുള്ള ദുരൂപദേശം പൂർണ്ണമായും നീക്കം ചെയ്യണം.

    കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം   എപ്പോഴും കർത്താവിനുവേണ്ടി പ്രവർത്തിക്കാൻ ഉത്സാഹമുള്ളവരായി തീക്ഷ്ണതയോടെ സഭയോടൊപ്പം നിന്ന് പ്രവർത്തിക്കണം. എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു,  കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്, 1 ശമൂവേൽ 17:32  ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.

മേൽപ്പറഞ്ഞ വാക്യങ്ങൾ അനുസരിച്ച്, ശൗൽ  ദാവീദിനെ ഫെലിസ്ത്യരുമായി യുദ്ധം ചെയ്യാൻ വിളിച്ചപ്പോൾ,  ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു. അപ്പോൾ ശൗൽ  ദാവീദിനോട് പറഞ്ഞു, 1 ശമുവേൽ  17:33  ശൌൽ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.

 ഈ വാക്കുകൾ ശൌൽ   ദാവീദിനോടു പറഞ്ഞപ്പോൾ  1 ശമുവേൽ 17: 34-37  ദാവീദ് ശൌലിനോടു പറഞ്ഞതു: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻ കുട്ടിയെ പിടിച്ചു.

ഞാൻ പിന്തുടർന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻ കുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.

ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും.

ദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.  

     ദാവീദ് ഈ വാക്കുകളെല്ലാം ശൗലിനോട് പറഞ്ഞു തീർന്നപ്പോൾ ശൌൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രംവെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു. പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു. പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു. ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.

     പ്രിയമുള്ളവരേ  ഇത് നമുക്ക്  ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തിനെന്നാൽ ജഢീക  യുദ്ധമല്ല, മറിച്ച് ആത്മീയ  യുദ്ധമാണ് ചെയ്യേണ്ടത് എന്നതിനായി, ശൌൽ  ദാവീദിനെ ധരിപ്പിച്ച തന്റെ പടയങ്കിശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു വടിയായ ദൈവത്തിന്റെ സത്യവചനത്തെയും, അഭിഷേകത്തെയും കല്ലായ ക്രിസ്തുവിനോട് ചേർന്ന്, അന്യദുരൂപദേശത്തെ നമ്മെ വിട്ടു പൂർണ്ണമായി നീക്കുന്നു എന്നത് നമുക്ക് വെക്തമായി കാണിക്കുന്നു. അതിനെ ദൃഷ്ടാന്തത്തോടെ  വ്യക്തമാക്കാൻ ദാവീദ് ആടിനെ പിടിച്ച കരടിയെയും സിംഹത്തെയും കൊന്നതായി എഴുതിയിരിക്കുന്നു. മാത്രമല്ല, ശത്രു എപ്പോഴും ദൈവജനത്തെ നിന്ദിക്കുന്നതു  പതിവായിരിക്കും. എന്നാൽ ക്രിസ്തുവിന്റെ ആത്മാവിനാൽ ദൈവദൂഷണം ഒരിക്കലും നിലനിൽക്കില്ലെന്ന് നാം മനസ്സിലാക്കി, നാം ക്രിസ്തുവിന്റെ അഭിഷേകത്താൽ നിറഞ്ഞവാരായി  ഓരോരുത്തരിലും ഇരിക്കുന്ന ദുരൂപദേശങ്ങളെ നശിപ്പിക്കാൻ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.