ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 3:6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം  ദിവസവും രാവിലെയും വൈകുന്നേരവും ആർപ്പോടെ കർത്താവിനെ മഹത്വപ്പെടുത്തുകയും ശത്രുവിനെ പരാജയപ്പെടുത്തുകയും വേണം.

    കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  ഫെലിസ്ത്യന്റെ വാക്കുകൾക്ക് ഭയപ്പെടാതെ ദൈവീകബലം ധരിക്കണം. എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു,  കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്, 1 ശമൂവേൽ 17:12-21 എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.

യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു.

ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.

 ദാവിദ് ശൌലിന്റെ അടുക്കൽ നിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ത്ളേഹെമിൽ പോയിവരിക പതിവായിരുന്നു.

ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.

യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.

ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.

ശൌലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.

അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവൽക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.

യിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരെ അണിനിരന്നുനിന്നു.

     പ്രിയമുള്ളവരേ  മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, നമ്മുടെ ഉള്ളിലെ പോരാട്ടങ്ങളെ കർത്താവ് നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു. ഈ ഫെലിസ്ത്യ ക്രിയകൾ നമ്മുടെ ഹൃദയത്തെ  വഞ്ചിക്കാൻ രാവിലെയും വൈകുന്നേരവും    പോരാടുമെന്ന് എഴുതിയിരിക്കുന്നു. ഇതിനെ ജയിക്കാൻ  ക്രിസ്തുവിന്റെ സഭയായ  നാം രാവിലെയും വൈകുന്നേരവും സത്യത്താൽ നിറഞ്ഞു ദൈവാത്മാവിൽ ദൈവത്തെ ആരാധിക്കണം. ആരാധനയിൽ ആർപ്പോടെ കർത്താവിനെ മഹത്വപ്പെടുത്തുകയാണെങ്കിൽ, ശത്രു നമ്മെ വിട്ടു ഓടിപ്പോകും, നമ്മുടെ ഹൃദയം ശുദ്ധമാകും. ഇപ്രകാരം നാം കർത്താവിനെ ആരാധിക്കാൻ നാം നമ്മെ  സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം..

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.