ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
വെളിപ്പാടു21: 8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ഫെലിസ്ത്യന്റെ വാക്കുകൾക്ക് ഭയപ്പെടാതെ ദൈവീകബലം ധരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം കർത്താവിൽ നിന്ന് പ്രാപിച്ച അനുഗ്രഹം നമ്മിൽ നിന്ന് നഷ്ടപ്പെടാതിരിക്കാൻ നാം ജാഗ്രതയായിരിക്കണം എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു, കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്, 1 ശമൂവേൽ 17:1-11 അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവൻ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;
ഫെലിസ്ത്യർ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു.
അവന്നു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
അവന്നു താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.
അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
അവൻ നിന്നു യിസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽ നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിൻ എന്നു പറഞ്ഞു.
ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളിൽക്കൂടെ ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നതിന്റെ കാരണം എന്തെന്നാൽ ഫെലിസ്ത്യൻ യിസ്രായേല്യരായ വീണ്ടെടുക്കപ്പെട്ട ആത്മാവിനു വിരോധമായി ദുഷ്ക്രിയകൾ ചെയ്യാൻ രാവിലെയും വൈകുന്നേരവും നമ്മുടെ മനസ്സിനെ മാറ്റിമറിക്കുന്ന ചിന്തകളാൽ വന്നു നിൽക്കും എന്നതു, എല്ലാവരുടെയും ജീവിതത്തിലും നടന്നുകൊണ്ടിരിക്കും എന്നതിനെക്കുറിച്ചു ആകുന്നു അവൻ രാവിലെയും വൈകുന്നേരവും വന്നു നിൽക്കും എന്ന് എഴുതിയിരിക്കുന്നത്.
അതുമാത്രമല്ല ഒരു മനുഷ്യൻ ധരിക്കുന്ന ആയുധത്തെപ്പറ്റി എഴുതിയിരിക്കുന്നത് എന്തെന്നാൽ ഫെലിസ്ത്യൻ എന്നാൽ അവനും കർത്താവിന്റെ ഉടമ്പടി പെട്ടകം ഇഷ്ടപ്പെടുന്നവനാണ്. കാരണം ഫെലിസ്ത്യർ ഇരു വഴികളിൽ നടക്കുന്നവരാണ് എങ്ങനെയെന്നാൽ കർത്താവിന്റെ വചനങ്ങളും,കൂടാതെ അവർ ജീവിതത്തിൽ വിഗ്രഹാരാധനയും ചെയ്യുന്നു. അതുമാത്രമല്ല പൂർണ്ണമായും കർത്താവിന്റെ വഴികളിൽ നടക്കുന്നവരെ പരാജയപ്പെടുത്തുക എന്ന ആശയം അവനിൽ പ്രത്യക്ഷപ്പെടും. എന്നാൽ തന്റെ മക്കൾ ഫെലിസ്ത്യരുടെ ക്രിയകളാൽ വീണുപോകാതെ ആ സമയത്ത് ദൈവീക ബലം ധരിച്ചുകൊണ്ട് നിന്ന് ജയിക്കാനും കർത്താവ് കൃപ പകരുന്നു. ഇപ്രകാരം എല്ലാ ദിവസവും യിസ്രായേൽമക്കൾ ഫെലിസ്ത്യരുടെ വാക്കുകളെ ഭയപ്പെട്ടുവെന്ന് എഴുതിയിരിക്കുന്നു. നാം ഒരിക്കലും ഫെലിസ്ത്യന്റെ വാക്കുകളെ ഭയപ്പെടാതെ, കർത്താവിന്റെ വചനത്തെ ഭയപ്പെട്ടാൽ കർത്താവ് എപ്പോഴും നമ്മോടുകൂടെ ഉണ്ടായിരിക്കും. ഇപ്രകാരം നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.