ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 18:50 അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.   

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം കർത്താവിൽ നിന്ന് പ്രാപിച്ച   അനുഗ്രഹം നമ്മിൽ നിന്ന് നഷ്ടപ്പെടാതിരിക്കാൻ നാം ജാഗ്രതയായിരിക്കണം

      കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടു  അഭിഷേകം പ്രാപിക്കുന്നവരായിരിക്കണം എന്നതിനെക്കുറിച്ചു നാം ധ്യാനിച്ചു,  കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്, 1 ശമൂവേൽ 16:14-17 എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.

അപ്പോൾ ശൌലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.

ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽ നിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.

ശൌൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു.

     മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, കർത്താവ് ദാവീദിനെ ശാമുവേലിനെക്കൊണ്ട് അഭിഷേകം ചെയ്തു, തുടർന്ന് കർത്താവിന്റെ ആത്മാവ് ദാവീദിന്റെ മേൽ ഇറങ്ങി എന്ന വസ്തുത നാം ധ്യാനിക്കുന്നു. അതിന്റെ ശേഷം യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുപോയി. പ്രിയമുള്ളവരേ, നാം കർത്താവിന്റെ ഇഷ്ടം ചെയ്യുന്നില്ലെങ്കിൽ, കർത്താവ് നമ്മുടെമേൽ വസിക്കുന്നില്ലെന്ന് നാം ഓർക്കണം. എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.

അപ്പോൾ ശൌലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ. ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽ നിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു. ശൌൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു. അതിനു ശേഷം  1 ശമുവേൽ 16:18 ബാല്യക്കാരിൽ ഒരുത്തൻ: ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ടു; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

    മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളിൽ ദാവീദിനെക്കുറിച്ചു  ശൌലിന്റെ ഭൃത്യൻ ശൗലിനോട് പറഞ്ഞപ്പോൾ 1 ശമുവേൽ 16:19  എന്നാറെ ശൌൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു.    അപ്പോൾ യിശ്ശായി 1 ശമുവേൽ 16:20  യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിൻ കുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ്‌വശം ശൌലിന്നു കൊടുത്തയച്ചു.  

    ദാവീദ് ശൌലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീർന്നു. ആകയാൽ ശൌൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു. ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൌലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.

     പ്രിയമുള്ളവരേ നാം ഇത് ധ്യാനിക്കുമ്പോൾ, അനുസരണക്കേട് കാണിക്കുന്നവരുടെ മേൽ കർത്താവ് ദുരാത്മാക്കളെ അയയ്ക്കുന്നു. ആ ദുരാത്മാവ് നമ്മുടെ ജീവിതത്തെ അസ്വസ്ഥമാക്കും. മാത്രവുമല്ല നമുക്കുള്ള അനുഗ്രഹം വേറെ  ഒരാൾക്ക് നൽകുന്നു. ശൗലിനെയും ദാവീദിനെയും കുറിച്ച് കർത്താവ് ഇത് നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു. ഈ  ശൗലിനു   സൗഖ്യം വരാനുള്ള വഴി കർത്താവ് ദാവീദിൽക്കൂടെ ഒരുക്കുന്നത് നമുക്ക് കാണാൻ കഴിയും. കാരണം  ആദ്യം ശൗലിനെ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നു, അത് ശരിയായി കാത്തുസൂക്ഷിക്കാത്തതിനാൽ,  അപ്പോൾ  കർത്താവ് ദാവീദിനെ ശാമുവേലിൽക്കൂടെ അഭിഷേകം ചെയ്യുന്നു, തുടർന്ന് ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകുന്നു. അതുപോലെ നാം കർത്താവിന്റെ മുമ്പാകെ വിശ്വസ്തരല്ലെങ്കിൽ നമ്മിലുള്ള അഭിഷേകം മാറുകയും വേറെ ഒരാൾക്ക് നൽകുകയും ചെയ്യും. അതുകൊണ്ട് നാം എല്ലാവരും ജാഗ്രതയോടിരുന്നു ദൈവം തന്ന  ആശീർവാദങ്ങൾ  നഷ്ടമായിപ്പോകാതെ  കാത്തുസൂക്ഷിക്കാൻ  നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.