ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശവാക്യങ്ങൾ 28:26 സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം   നമ്മുടെ വിശ്വാസ യാത്രയിൽ അമാലേക്യരുടെ  പ്രവൃത്തികളാൽ നിത്യജീവൻ നഷ്ടപ്പെട്ടുപോകാതെ നാം കാത്തുകൊള്ളണം.

      കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം   നമ്മുടെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിച്ചു  അവനെ അനുഗമിച്ചു ജീവിക്കുകയും വേണം. എന്നു നാം ധ്യാനിച്ചു,  കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്, 1 ശമൂവേൽ 15:32-35 അനന്തരം ശമൂവേൽ: അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കൽ വന്നു: മരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.

 നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.

 പിന്നെ ശമൂവേൽ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയിൽ അരമനയിലേക്കു പോയി.

 ശമൂവേൽ ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.   

      മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ അനുസരിച്ച്, ശൗൽ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു. അങ്ങനെ ശമൂവേൽ ശൌലിന്റെ പിന്നാലെ ചെന്നു; ശൌൽ യഹോവയെ നമസ്കരിച്ചു.  അനന്തരം ശമൂവേൽ: അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കൽ വന്നു: മരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു. പ്രിയമുള്ളവരേ നമ്മളിൽ പലരും ഇങ്ങനെയാകുന്നു  അമലേക്കിന്റെ പ്രവൃത്തികളുള്ളവർ   ആത്മ മരണത്തിന്നു കാരണമായ  പാപങ്ങൾ ചെയ്താലും, നാം നിർവിചാരമായി  ഒന്നും ഇല്ല എന്ന് വിചാരിക്കുന്നു. പിന്നെ ശമുവേൽ  പറഞ്ഞതു, നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. പിന്നെ ശമൂവേൽ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയിൽ അരമനയിലേക്കു പോയി. ശമൂവേൽ ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.

       പ്രിയമുള്ളവരേ  ശൗൽ ചെയ്യാത്തത്, യഹോവ ശാമുവേലിനെക്കൊണ്ട്  ചെയ്യുകയും അമാലേക് രാജാവായ ആഗാഗിനെ വെട്ടിക്കളയുകയും ചെയ്തതായി നാം കാണുന്നു. അതിനാൽ വിശ്വാസ യാത്രയിൽ അനുദിന  ചിന്തകളിൽ ആഹാഗിന്റെ പ്രവൃത്തികൾ (നമ്മുടെ ആത്മാവിന്റെ  രക്ഷയെ തടയുന്ന പ്രവൃത്തികൾ) നശിപ്പിക്കപ്പെടുകയാണെങ്കിൽ കർത്താവ് നമ്മിൽ പ്രിയമായിരിക്കും. അങ്ങനെ  എല്ലാ കാര്യങ്ങളും ദൈവഹിതത്തിന് സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.