ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 71:16 ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.    

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നാം  ദൈവവചനത്താൽ ഫെലിസ്ത്യരുടെ ക്രിയകളെ  നശിപ്പിക്കണം.

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം കർത്താവായ യേശുക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും  പൂർണ്ണാത്മാവോടുംകൂടെ ആരാധിക്കണം. എന്ന് നാം ധ്യാനിച്ചു.  കാരണം ക്രിസ്തു  മാത്രമാണ് നമ്മുടെ ജീവിതത്തിലെ രാജാധി  രാജാവായിരിക്കേണ്ടത് എന്ന ആശയം നമ്മൾ ദൃഷ്ടാന്തത്തോടെ  ധ്യാനിച്ചു. കൂടാതെ, അടുത്തതായി നമ്മൾ ധ്യാനിക്കുന്നത് 1 ശമുവേൽ 13:1-3  ശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.

ശൌൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.

പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.

      മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, ശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു. ശൌൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു. പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.

      പ്രിയമുള്ളവരേ ഫെലിസ്ത്യരുടെ ക്രിയകൾ നമ്മുടെ ഉള്ളിൽനിന്നു നശിപ്പിക്കണമെങ്കിൽ, നമ്മുടെ ഉള്ളിൽ ദൈവവചനം വെളിപ്പെടണം, അതാകുന്നു ദൃഷ്ടാന്തത്തോടുകൂടെ ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു എന്ന് പറയുന്നത്. അതിനാൽ നാം  എപ്പോഴും കർത്താവിന്റെ വചനം പാലിച്ചാൽ ഫെലിസ്‌ത്യർ നശിപ്പിക്കപ്പെട്ടു നമ്മൾ ക്രിസ്തുവിന്റെ ആത്മാവിനാൽ വളരുവാൻ സാധിക്കും, ഇപ്രകാരം നമ്മെ  സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.  

   കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

  തുടർച്ച നാളെ.