ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 140:7,8 എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു.
യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മുടെ ആത്മാവിനെ, ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു ദൈവം വിടുവിച്ചു; രക്ഷിക്കുന്നു.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം കർത്താവ് ചെയ്ത നന്മകൾ ഒരിക്കലും മറക്കരുത് എന്ന് നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കുന്നതു എന്തെന്നാൽ,1 ശമുവേൽ 12:9-11 എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ അവൻ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവർ അവരോടു യുദ്ധം ചെയ്തു.
അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.
എന്നാറെ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങൾ നിർഭയമായി വസിച്ചു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളിൽ യിസ്രായേൽ ജനം അങ്ങനെ ചെയ്തതിനാൽ , അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവർ അവരോടു യുദ്ധം ചെയ്തു. അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.അപ്പോൾ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു;
പ്രിയമുള്ളവരേ ഈ ശത്രുക്കൾ നാം ശരിയായി നടക്കാതെ നമ്മുടെ ഹൃദയത്തിൽ പലവിധ ചിന്തയിലേക്കും തിന്മയിലേക്കും നയിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു, നാം ദൈവത്തോട് അടുത്ത് വിശുദ്ധ ജീവിതം നയിക്കുന്നതിന് വിരോധമായി ക്രിയചെയ്യുന്ന ശത്രുക്കൾക്കു ദൈവം ഇത് ദൃഷ്ടാന്തപ്പെടുത്തുന്നു. എന്തെന്നാൽ നമ്മുടെ കുറവുകളെ ദൈവസന്നിധിയിൽ എറ്റുപറഞ്ഞാൽ അപ്രകാരമുള്ള എല്ലാ ശത്രുക്കളുടെയും കയ്യിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു രക്ഷിക്കുന്നു. ആകയാൽ എല്ലാവിധ ശത്രുവിന്റെ കരത്തിൽ നിന്നും വിടുതൽ ആകാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.