ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 138:8 യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നമ്മുടെ ആത്മീയ കണ്ണുകൾ നഷ്ടപ്പെടാതെ കാത്തു സംരക്ഷിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മെ എല്ലാവിധത്തിലും രക്ഷിക്കുന്ന യഹോവ. എന്ന് നാം ധ്യാനിച്ചു, അടുത്തതായി നാം ധ്യാനിക്കുന്നതു, 1 ശമുവേൽ 11:1-2 അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
അമ്മോന്യനായ നാഹാശ് അവരോടു: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ യഹോവ ശൗലിനെ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്ത ശേഷം, അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. അമ്മോന്യനായ നാഹാശ് അവരോടു: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു. അതിനു യാബേശിലെ മൂപ്പന്മാർ 1 ശമുവേൽ 11: 3-5 യാബേശിലെ മൂപ്പന്മാർ അവനോടു: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻ തക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
ദൂതന്മാർ ശൌലിന്റെ ഗിബെയയിൽ ചെന്നു ആ വർത്തമാനം ജനത്തെ പറഞ്ഞു കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
അപ്പോൾ ഇതാ, ശൌൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു.
മുകളിലുള്ള വാക്യങ്ങളുടെ അർത്ഥം ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻ തക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു. ദൂതന്മാർ ശൌലിന്റെ ഗിബെയയിൽ ചെന്നു ആ വർത്തമാനം ജനത്തെ പറഞ്ഞു കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു. അപ്പോൾ ഇതാ, ശൌൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു. ശൌൽ വർത്തമാനം ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു. 1 ശമുവേൽ 11:7 അവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളിൽ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു. പ്രിയമുള്ളവരേ ഇപ്രകാരം ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ അമ്മോന്യർ യിസ്രായേല്യർക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ അവർ നമ്മുടെ ആത്മീയ കണ്ണൊക്കെയും ചുഴന്നെടുക്കുന്നു. നമ്മുടെ ആത്മീയ കണ്ണുകൾ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ ഒരു മനസ്സോടെ സഭകൂടി ദൈവത്തെ ആരാധിക്കുമ്പോൾ കർത്താവ് യിസ്രായേല്യർക്ക് വേണ്ടി യുദ്ധം ചെയ്യും. അതിനാൽ നമ്മുടെ ആത്മീയ കണ്ണുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.