ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 5: 2 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മുടെ ആത്മാവ് ഉണർവ്വ് പ്രാപിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവ് ചിതറാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് നാം ധ്യാനിച്ചു. കൂടാതെ ദൈവം ശൗലിനെ രാജാവാക്കാൻ അടയാളമായി ചില കാര്യങ്ങൾ ചെയ്യുന്നു. എന്തെന്നാൽ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു, ശൗൽ അന്വേഷിച്ചു പോകുമ്പോൾ; അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി. അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു. അവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ടു. പ്രിയമുള്ളവരേ ഈ വചനങ്ങൾ ദൈവം കർത്താവായ യേശുവിനെ രാജാവായും പ്രവാചകനായും പുരോഹിതനായും ആക്കുന്നു എന്നത് ദൃഷ്ടാന്തപ്പെടുത്തി നമുക്ക് ശാമുവേലിനെയും, ശൗലിനേയും ഉദാഹരണമായി നമ്മെ കാണിക്കുന്നു. ഇതെല്ലാം നമ്മുടെ ഉള്ളിൽ നിന്ന് വരുന്ന ഉണർവ്വുകളാണെന്നു തിരിച്ചറിഞ്ഞുകൊണ്ടു, നമ്മെ അപ്രകാരം സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.