ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
യാക്കോബ് 1: 8 ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ഇരുവഴികളിലൂടെ നടന്ന് ആത്മാവ് ഒരിക്കലും നശിച്ചുപോകാതെ സംരക്ഷിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ഹൃദയം പരിച്ഛേദനയുള്ളവരായി കാണണം. എന്ന് നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കുന്നത്, 1 ശമുവേൽ 6: 15-21 ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
ഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി.
ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലകൂരുക്കൾ അസ്തോദിന്റെ പേർക്കു ഒന്നു, ഗസ്സയുടെ പേർക്കു ഒന്നു, അസ്കലോന്റെ പേർക്കു ഒന്നു, ഗത്തിന്റെ പേർക്കു ഒന്നു, എക്രോന്റെ പേർക്കു ഒന്നു ഇങ്ങനെയായിരുന്നു.
പൊന്നു കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു.
ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ടു അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ടു ജനം വിലപിച്ചു:
ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്കു കഴിയും? അവൻ ഞങ്ങളെ വിട്ടു ആരുടെ അടുക്കൽ പോകും എന്നു ബേത്ത്-ശേമെശ്യർ പറഞ്ഞു.
അവർ കിർയ്യത്ത്-യെയാരീംനിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്നു അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടു പോകുവിൻ എന്നു പറയിച്ചു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നുനിന്നു: അവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവെക്കു ഹോമയാഗം കഴിച്ചതു യഹോവ തന്നെ ദൈവമെന്നു അറിഞ്ഞു തങ്ങളുടെ മനസ്സ് പൂർണ്ണമായി യഹോവക്കായി തുറന്നുകൊടുത്തതെ, നാം എപ്രകാരം ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കണം എന്നത് ദൃഷ്ടാന്തപ്പെടുത്തുന്നു.കൂടാതെ ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി. ഇതിന്റെ ആശയം എന്തെന്നാൽ ഫെലിസ്ത്യരുടെ ഈ അഞ്ച് പ്രഭുക്കന്മാരും ദൈവസന്നിധിയിൽ നാം ചേരാതിരിക്കാൻ നമ്മെ ലോകത്തിന്റെ മോഹങ്ങൾക്ക് അടിമകളാക്കുന്ന മല്ലന്മാരുടെ ആത്മാക്കളാകുന്നു.
അവരുടെ പ്രവൃത്തികൾ നടക്കാതെ കർത്താവ് അത് തടഞ്ഞു നിർത്തി, ജനങ്ങളെ തന്റെ പക്ഷത്താക്കിയതാൽ, ഫെലിസ്ത്യപ്രഭുക്കന്മാർക്കു നിൽക്കാൻപറ്റാതെ അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി. അങ്ങനെ അന്യ ദൈവങ്ങളിൽ നിന്ന് അകന്നുപോകാൻ കർത്താവ് നമ്മുടെ ഹൃദയങ്ങൾക്ക് കൃപ നൽകുന്നു. ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലകൂരുക്കൾ അസ്തോദിന്റെ പേർക്കു ഒന്നു, ഗസ്സയുടെ പേർക്കു ഒന്നു, അസ്കലോന്റെ പേർക്കു ഒന്നു, ഗത്തിന്റെ പേർക്കു ഒന്നു, എക്രോന്റെ പേർക്കു ഒന്നു ഇങ്ങനെയായിരുന്നു. പൊന്നു കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു. ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ടു അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ടു ജനം വിലപിച്ചു: ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്കു കഴിയും? അവൻ ഞങ്ങളെ വിട്ടു ആരുടെ അടുക്കൽ പോകും എന്നു ബേത്ത്-ശേമെശ്യർ പറഞ്ഞു. അവർ കിർയ്യത്ത്-യെയാരീംനിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്നു അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടു പോകുവിൻ എന്നു പറയിച്ചു.
അതുകൊണ്ട് പ്രിയമുള്ളവരേ കർത്താവിന്റെ വചനം വളരെ വിശുദ്ധമാണ്. ആ വിശുദ്ധ വചനം ദൈവമാണ്. വിശുദ്ധനായ നമ്മുടെ ദൈവത്തിൽ ഏതൊരു വിഗ്രഹമായ അന്യദൈവങ്ങൾക്കും സ്ഥാനമില്ല; മാത്രമല്ല ദൈവത്തെയും, ബാലിനെയും സേവിക്കുന്നതായ ഇരുമനസ്സുള്ളവരായിരിക്കുവാൻ സാധിക്കുകയില്ല . അതുമാത്രമല്ല നമ്മൾ രണ്ടു പ്രവർത്തികൾ ചെയ്താൽ നമ്മൾ മുടന്തി മുടന്തി നടക്കുന്നു എന്ന് അറിയണം. അത് മാത്രമല്ല നമ്മൾ രണ്ട് വഴികളിലൂടെ നടന്നാൽ അസ്ഥിരതയിലേക്ക് വീഴും എന്നതിൽ മാറ്റമില്ല. കൂടാതെ ദൈവത്തിന്റെ കോപം നമ്മിൽ ജ്വലിക്കും. അതുകൊണ്ട് പരിശുദ്ധിയില്ലാതെ ആർക്കും ദൈവത്തെ ദർശിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് നമുക്ക് ഇപ്പോൾ തന്നെ കർത്താവിന്റെ കൈകളിൽ വീണു നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.