ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
എബ്രായർ 4: 10 ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നമ്മുടെ മക്കളെ കർത്താവിൽ വളർത്തുന്നവരായിരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവിൽ മ്ലേച്ഛതകളൊന്നുമില്ലെങ്കിൽ മാത്രമേ നമുക്ക് ഫെലിസ്‌ത്യരുടെ ക്രിയകളെ തോൽപ്പിച്ച് വിശുദ്ധരാകാൻ കഴിയൂ എന്ന് നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കുന്നത് 1 ശമുവേൽ 4: 11-22 ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.
പോർക്കളത്തിൽനിന്നു ഒരു ബെന്യാമീന്യൻ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ഓടി അന്നു തന്നെ ശീലോവിൽ വന്നു.
അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി വസ്തുത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാം നിലവിളിയായി.
ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യൻ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാൻ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
ആ മനുഷ്യൻ ഏലിയോടു: ഞാൻ പോർക്കളത്തിൽനിന്നു വന്നവൻ ആകുന്നു; ഇന്നു തന്നേ ഞാൻ പോർക്കളത്തിൽനിന്നു ഓടിപ്പോന്നു എന്നു പറഞ്ഞു. വർത്തമാനം എന്താകുന്നു, മകനേ, എന്നു അവൻ ചോദിച്ചു.
അതിന്നു ആ ദൂതൻ: യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോൾ ഏലി പടിവാതിൽക്കൽ ആസനത്തിൽ നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവൻ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു.
അവൾ മരിപ്പാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോടു: ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു.
ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു അവൾ പറഞ്ഞു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ അർത്ഥം നാം നന്നായി ശ്രദ്ധിക്കുകയും നമ്മുടെ ജീവിതത്തിലെ ദൈവകോപത്തിൽ നിന്ന് നമ്മെത്തന്നെ സംരക്ഷിക്കുകയും വേണം. ഏലി ഒരു പുരോഹിതനാണെങ്കിലും, അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ടു കർത്താവിന്റെ വഴിപാടിനെ ജനങ്ങൾ വെറുത്തു. ഫെലിസ്ത്യർ യഹോവയുടെ നിയമപെട്ടകം പിടിച്ചെടുത്തു, കാരണം ഏലിയുടെ പുത്രന്മാർ കൂടാരത്തിന്റെ വാതിൽക്കൽ ദുഷ്ടരായിരുന്നു. അതുകൊണ്ടു പരിച്ഛേദനയില്ലാത്തവരുടെ കൈകളിൽ യഹോവയുടെ നിയമപെട്ടകം അകപ്പെട്ടു. ഇതിനു കാരണം ആശുദ്ധിയോടെ ജീവിച്ചവർ ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു. എന്നതാണ് ഇതിന് കാരണം.
ഇതിൽ നിന്ന് നമ്മൾ പഠിക്കുന്ന പ്രധാന കാര്യം, നാം കർത്താവിന്റെ വേല ചെയ്യുമ്പോൾ, ദൈവം നമുക്ക് നൽകിയ മക്കൾ കർത്താവിൽ അനുസരണമുള്ളവരായി ജീവിക്കണം എന്നതാണ്. അല്ലാത്തപക്ഷം അവർ നമ്മുടെ മക്കളാണെന്ന് കരുതി നാം കർത്താവിന്റെ വേലയിൽ ഒരു പങ്കും അവർക്കു നൽകരുത്. അവരിൽ രഹസ്യ പാപമുണ്ടെങ്കിലും കർത്താവ് അത് കാണുന്നു. എന്തെന്നാൽ ഏലി അത് അറിഞ്ഞിട്ടും അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ടു, മഹത്വം യിസ്രായേലിൽനിന്നുമഹത്വം യിസ്രായേലിൽനിന്നു വിട്ടുപോയി, അങ്ങനെ കർത്താവ് ഏലിയെയും അവന്റെ പുത്രന്മാരെയും സംഹരിക്കുന്നു. അങ്ങനെ മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം കർത്താവായ യേശുക്രിസ്തു നമ്മുടെ മദ്ധ്യേ എന്നന്നേക്കും പുരോഹിതനായിരിക്കാനായി. നമുക്കുവേണ്ടി കഷ്ടം അനുഭവിച്ചു , അടിയേറ്റു , മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ്, എന്നെന്നേക്കും ജീവിക്കുന്നവനായി നമ്മുടെ ഹൃദയത്തിൽ വന്നു വസിച്ചു. നമ്മെ പുരോഹിതന്മാരും രാജാക്കന്മാരും ആക്കി അതുകൊണ്ട് നാം എപ്പോഴും ക്രിസ്തുവിൽ ജാഗ്രതയോടെ ജീവിക്കണം, ആയതിനാൽ നമ്മുടെ മക്കളെ ക്രിസ്തുവിനനുസരിച്ച് യോഗ്യമായ പ്രകാരം വളർത്തനം അതിനെക്കുറിച്ചു 1 തിമോത്തി 3: 1-11 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
മദ്യപ്രിയനും തല്ലുകാരനും അരുതു;
ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.
സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.
നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു.
അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം.
അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ.
അവ്വണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.
മുകളിൽ പറഞ്ഞിരിക്കുന്ന ആശയങ്ങൾ ശ്രദ്ധയിൽ വെച്ച് അപ്രകാരം സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനു ദൈവസഭ നടത്തുവാൻ സാധിക്കും, അല്ലെങ്കിൽ ദൈവകോപം നമ്മുടെ മേൽ ജ്വലിക്കും; അതുമാത്രമല്ല ദൈവ മഹത്വം നമ്മിൽ നിന്ന് അകന്നു പോകും. അങ്ങനെയെങ്കിൽ, നമുക്ക് സഭ പരിപാലിക്കുവാനാവില്ല. കാരണം, അങ്ങനെയുള്ളവർ സഭയിൽ ജന്മം നൽകുന്ന കുഞ്ഞിന്നു (ആത്മാവിനെ) ഈഖാബോദ് എന്നുകർത്താവ് ദൃഷ്ടാന്തപ്പെടുത്തി, ദൈവ മഹിമ പോയ ആത്മാവായി കാണപ്പെടും. അതിനാൽ പ്രിയമുള്ളവരേ നമ്മൾ എപ്പോഴും ദൈവ ഹിതം ചെയ്യുന്നവരായി നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.