ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
മത്തായി 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നമ്മുടെ ഹൃദയങ്ങളെ തകർക്കുകയും നമ്മുടെ സങ്കടങ്ങൾ കർത്താവിന്റെ മുമ്പിൽ പകരുകയും വേണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം നമ്മെത്തന്നെ കർത്താവിനായി സമർപ്പിക്കണം. എന്ന് നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കുന്നത് 1 ശമുവേൽ 2:17-21 ഇങ്ങനെ ആ യൌവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.
ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.
അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും.
എന്നാൽ ഏലി എൽക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവെക്കു കഴിച്ച നീവേദ്യത്തിന്നു പകരം യഹോവ അവളിൽ നിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി.
യഹോവ ഹന്നയെ കടാക്ഷിച്ചു; അവൾ ഗർഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.
മേൽപ്പറഞ്ഞ വാക്യങ്ങളിൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. അതുകൊണ്ടു ഇങ്ങനെ ആ യൌവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു. അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും. എന്നാൽ ഏലി എൽക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവെക്കു കഴിച്ച നീവേദ്യത്തിന്നു പകരം യഹോവ അവളിൽ നിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി. യഹോവ ഹന്നയെ കടാക്ഷിച്ചു; അവൾ ഗർഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.
പ്രിയമുള്ളവരേ നാം ദൈവവചനം ധ്യാനിക്കുമ്പോൾ, നമ്മുടെ ആത്മാവിന്റെ വളർച്ച വളരെ പ്രധാനമാണ്. എങ്ങനെയെന്നാൽ കർത്താവ് നമുക്ക് ഹന്നയെയും ശമുവേലിനെയും നമുക്ക് ദൃഷ്ടാന്തത്തിനായി കാണിക്കുന്നു. എങ്ങനെയെന്നാൽ അവളുടെ ജീവിതത്തിൽ, പെനിന്നാ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ യഹോവയുടെ സന്നിധിയിൽ തന്റെ ഹൃദയം പകരുന്നതിനാൽ, ആദ്യം ദൈവം അവളുടെ ജീവിതത്തിൽ ദൈവരാജ്യം സ്ഥാപിക്കുകയും ആതോടുകൂടെ അവൾക്ക് സന്തതിയെ നൽകുകയും ചെയ്യുന്നു, അതുപോലെ നാം ഹൃദയം തകർന്ന നിലയിൽ നാം കർത്താവിന്റെ പാദങ്ങളിൽ പകരുമ്പോൾ, അവൻ നമ്മുടെ സങ്കടങ്ങൾ നീക്കുകയും, നമ്മുടെ കണ്ണുനീർ തുടയ്ക്കുകയും ദൈവരാജ്യം നമ്മിൽ സ്ഥാപിക്കുകയും അത്യുന്നതന്റെ എല്ലാ അനുഗ്രഹങ്ങളും നൽകി നമ്മെ അനുഗ്രഹിക്കുകയും ചെയ്യും. ഇപ്രകാരം നമുക്ക് പ്രാർത്ഥിക്കാം, നമ്മെ സമർപ്പിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.