ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ


യെശയ്യാ 44: 1 - 3 ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക.

നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.

ദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.

കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, 

ഹല്ലേലൂയ്യാ.

ദൈവം യാക്കോബിനെ ദൈവത്തിന്റെ ഭവനമായി അനുഗ്രഹിക്കുന്ന രീതി


കർത്താവിൽ പ്രിയമുള്ളവരേ, ദൈവം യാക്കോബിനെ എങ്ങനെ അനുഗ്രഹിച്ചുവെന്ന് ഇന്നലെ നാം ധാനിച്ചു. ആവർത്തനം 30: 19, 20 ലും ദൈവം പറയുന്നു ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും

യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്തദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.

അബ്രഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നൽകുമെന്ന് ദൈവം വാഗ്ദാനം ചെയ്ത ദേശം പാലും തേനും ഒഴുകിയ ദേശമായിരുന്നു, അതാണ് കനാൻ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ  ദൃഷ്ടാന്തമായി ഈ ദേശം കാണിച്ചിരിക്കുന്നു. നാമെല്ലാവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ നമ്മുടെ സ്വന്ത രക്ഷകനായി അംഗീകരിക്കുകയും അവനെ സ്നേഹിക്കുകയും അവന്റെ ശബ്ദം അനുസരിക്കുകയും ചെയ്താൽ അവൻ

നമുക്കു ജീവനും ദീർക്കായുസ്സും ആയിരിക്കും.

അതുകൊണ്ടാണ് സദൃശവാക്യങ്ങൾ 3: 16 - 18 ൽ അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.

അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.

അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

എന്നാൽ  ദൈവം യാക്കോബിനെ അനുഗ്രഹിക്കുന്നു,   എന്നാൽ യിസഹാക് യാക്കോബിനെ അനുഗ്രഹിക്കുന്നു എന്നു ഏശാവ് കണ്ടപ്പോൾ അവനു കോപംവന്നു. അവൻ കോപത്തോടിരിക്കുമ്പോൾ റിബേക്ക യാക്കോബിനോടു പറഞ്ഞു നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.

ആകയാൽ മകനേ: എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക.

നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാൾ അവന്റെ അടുക്കൽ പാർക്ക. നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം.

പിന്നെ റിബെക്കാ യിസ്ഹാക്കിനോടു: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു.അനന്തരം യിസ്ഹാൿ അവനെ അനുഗ്രഹിച്ചു, ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.  

ഉല്പത്തി 28: 3, 4 സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും

ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.

യിസ്ഹാക്ക് യാക്കോബിനെ അയച്ചതായി നാം കാണുന്നു. അതേ രീതിയിൽ, യാക്കോബ് അമ്മയെയും പിതാവിനെയും അനുസരിക്കുന്നു.

ഉല്പത്തി 28: 10 എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.

അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.

അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.

ഉല്പത്തി 28: 13 - 15 അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.

നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.

ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും.

ഇവിടെ നാം ധ്യാനിച്ച കല്ല് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണെന്ന് കാണാം. ആ കോവണി അവൻ നമുക്കുവേണ്ടി മധ്യസ്തവഹിക്കുന്നതിനെയും സൂചിപ്പിക്കുന്നു, അവൻ പ്രാർത്ഥിക്കുന്ന പ്രാർത്ഥന സ്വർഗത്തിലെത്തുന്നു, പ്രാർത്ഥന സ്വർഗത്തിൽ ദൈവത്തിൻറെ ദൂതന്മാർ പ്രാർത്ഥന ധൂപമായി എടുക്കുന്നു.

അതുകൊണ്ടാണ്, യോഹന്നാൻ 1: 50, 51 ൽ  യേശു അവനോടു: “ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും” എന്നു ഉത്തരം പറഞ്ഞു.

“ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” എന്നും അവനോടു പറഞ്ഞു.

അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.

അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു.(ക്രിസ്തുവിനെ സൂചിപ്പിക്കുന്നു)

നമ്മിൽ ഓരോരുത്തർക്കും ലഭിക്കുന്ന അനുഗ്രഹത്തെ ഇവിടെ ഒരു മാതൃകയായി ദൈവം കാണിക്കുന്നു. സഭയായ യാക്കോബ് നമ്മളാണ്, - അവൻ തന്റെ രക്തത്താൽ നമ്മെ വീണ്ടെടുത്തു, നമുക്കുവേണ്ടി തന്റെ ജീവൻ നൽകി, നമ്മെ സംരക്ഷിക്കുന്നതിനായി അവൻ നമുക്ക് 

ജീവനും ദീർഘായുസും നൽകി. നമുക്ക് അത് നഷ്ടപ്പെടാതിരിക്കാൻ, അവന്റെ ശരീരമായ സഭയെ നമുക്കു നൽകി, അതിനാൽ ആ സഭയ്ക്കുള്ളിൽ നമ്മൾ സംരക്ഷിക്കപെടുന്നതിനായി, രാവും പകലും നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.അവൻ നമ്മെ ഈ വിധത്തിൽ സംരക്ഷിക്കുന്നതിനുള്ള കാരണം, നാം ദൈവത്തിന്റെ ഭവനമായതിനാൽ, ദൈവം നമ്മിൽ വസിക്കുകയും, അവന്റെ  ജീവനും ദീർഘായുസും അവൻ എന്നെന്നേക്കുമായി തന്നു  അനുഗ്രഹിക്കുന്നു.

യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.അവൻ ആ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു

യാക്കോബിന്റെ ജീവിതത്തിൽ ദൈവം അവനെയും അവൻ താമസിച്ചിരുന്ന സ്ഥലത്തെയും ദൈവത്തിന്റെ ഭവനവും ബെഥേലും എന്ന് നാമകരണം ചെയ്യുന്നു.

ഉല്പത്തി 28: 21, 22 എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.

ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു. 

ഈ രീതിയിൽ, ദൈവം യാക്കോബിനെ ഒരു സഭയായി അനുഗ്രഹിക്കുന്നു.

പ്രാർത്ഥിക്കാം,  കർത്താവു എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ.

                                                                                                                                  തുടർച്ച നാളെ.