ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 71: 3  ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ   നമ്മെ  കർത്താവ്  ഓർക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ   നമ്മെ കർത്താവ്  ഓർക്കുന്നു. എന്ന് നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കുന്നത് 1 ശമുവേൽ1:20-22 ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.

പിന്നെ എൽക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവെക്കു വർഷാന്തരയാഗവും നേർച്ചയും കഴിപ്പാൻ പോയി.

എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോടു: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്നു അവിടെ എന്നു പാർക്കേണ്ടതിന്നു ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.     

      മേൽപ്പറഞ്ഞ വാക്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ,   ഹന്നാ  അതികാലത്തു എഴുന്നേറ്റു  ദൈവത്തെ അന്വേഷിച്ചതിനാൽ ദൈവം അവളെ  ഓർത്തു.  എന്നാൽ  ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു. പിന്നെ എൽക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവെക്കു വർഷാന്തരയാഗവും നേർച്ചയും കഴിപ്പാൻ പോയി. എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോടു: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്നു അവിടെ എന്നു പാർക്കേണ്ടതിന്നു ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു. അപ്പോൾ അവളുടെ ഭർത്താവ്  1 ശമുവേൽ1:23 അവളുടെ ഭർത്താവായ എൽക്കാനാ അവളോടു: നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടിമാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവർത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു. 

ഇങ്ങനെ  അവന്നു മുലകുടി മാറിയശേഷം അവൾ, 1 ശമുവേൽ 1:24 അവന്നു മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.  

   അങ്ങനെ അവർ കർത്താവിനു അർപ്പിക്കാനിരുന്ന യാഗം ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു; അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു. അവൾ അവനോടു പറഞ്ഞതു: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാർത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു. ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു. അതുകൊണ്ടു ഞാൻ അവനെ യഹോവെക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവെക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു.

പ്രിയമുള്ളവരേ   കർത്താവ് നമ്മെ ഓർത്താൽ   തീർച്ചയായും നമ്മെ രക്ഷിക്കും എന്നതിൽ ഒരു മാറ്റവുമില്ല. അതുകൊണ്ടാണ് കർത്താവ് ഹന്നായിൽക്കൂടെ ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നത് . എങ്ങനെയെന്നാൽ  നമ്മുടെ ആത്മാവ്  ജീവൻപ്രാപിച്ചു  ഉയിർത്തെഴുന്നേൽക്കുകയും ചെയ്തതിനുശേഷം, ദൈവസഭയുടെ ഉപദേശമായ ക്രിസ്തുവിന്റെ മായമില്ലാത്ത വചനമായ പാൽ കുടിച്ചു    വളരുമ്പോൾ.  നമ്മുടെ ആത്മീയ വളർച്ചയ്ക്കായി ദിവസവും നാം ഉൾക്കൊള്ളണം. എന്നാൽ നിശ്ചിത  പ്രായം മുതൽ തായ്‌പാൽ മറന്നു,   കട്ടിയുള്ള  ഭക്ഷണം കഴിക്കുകയും വേണം. അങ്ങനെ കഴിക്കുമ്പോൾ മാത്രമേ നമ്മുടെ ആത്മാവ് അഭിവൃദ്ധിപ്പെടുകയുള്ളൂ.

    മാത്രവുമല്ല, അത്തരത്തിൽ വളർന്ന ഒരു പിള്ളയായ  നമ്മുടെ ആത്മാവ്  എപ്പോഴും നമ്മുടെ പുരോഹിതനായ ക്രിസ്തുവിനോടുകൂടെ വസിക്കുന്നതിൽ ആശ്രയിക്കണം . അതിനു ദൃഷ്ടാന്തമായി ഹന്ന മുലകുടി മാറിയശേഷം അവൾ ശമുവേലിനെ  ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു. ഹന്ന ഏലി പുരോത്തിന്റെ സന്നിധിയിൽ  തന്നെ വെളിപ്പെടുത്തിയത്,  അവൾ അവനോടു പറഞ്ഞതു: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാർത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു. എന്നും  ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു. ഇപ്രകാരം ദൈവം നമ്മെ രക്ഷച്ചതു അവന്റെ മുൻപിൽ ഏറ്റുപറഞ്ഞു. നാം  ജീവപര്യന്തം കർത്താവിനുവേണ്ടി ജീവിക്കാൻ  നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

 തുടർച്ച നാളെ.