Sep 01, 2021

 ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

ഉത്തമ ഗീതം 7:12 പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ   നമ്മെ കർത്താവ്  ഓർക്കുന്നു.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം, നമ്മെ താഴ്ത്തി ദൈവസന്നിധിയിൽ സമർപ്പിച്ചു രക്ഷയെ അവകാശമാക്കാം എന്ന് നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കുന്നത് 1 ശമുവേൽ1:12-19 ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.

 ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.

 ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.

 അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.

 അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.

 അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.

 അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.

 അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എൽക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു.   

      മേൽപ്പറഞ്ഞ വാക്യങ്ങളുടെ ആശയങ്ങൾ  നോക്കുമ്പോൾ, ഹന്ന കയഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി. ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി. അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു. അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു. അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എൽക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു. 

പ്രിയമുള്ളവരേ  നമ്മുടെ ആത്മാവിന്റെ  രക്ഷയെ  അവകാശമാക്കാനുള്ള  വഴി ഹന്നയിൽക്കൂടെ നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു. പല  വർഷങ്ങളോളം മക്കൾ ഇല്ലാതിരുന്നപ്പോഴും  പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചപ്പോൾ, അവൾ ശീലോവിൽ ദൈവത്തെ ആരാധിക്കാൻ പോയ്  ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ; ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; അപ്പോൾ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു എന്ന് പറയുന്നു.  ഇതിൽ നിന്നും വ്യക്തമാകുന്നത് മറ്റുള്ളവർ  അറിയാതെ അവൾ തന്റെ എല്ലാ മാനസിക വേദനകളും കർത്താവിന്റെ മുമ്പിൽ പകരുന്നു എന്നതാണ്. അവൾ തന്റെ ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞിരിക്കാം.  എന്നാൽ  ഏലി  ചോദിച്ചതിന് അവൾ അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു എന്നും പറയുമ്പോൾ. സമാധാനത്തോടെ പോകൂ എന്ന് ഏലി പറയുന്നു.   

      ഈ വിധത്തിൽ നാം നമ്മുടെ ആത്മാവിനെ  കർത്താവിന്റെ സന്നിധിയിൽ  പകർന്നാൽ, അവൻ നമുക്ക് സമാധാനം നൽകും. അപ്പോൾ അവൾ ഭക്ഷണം കഴിച്ചു എന്നത്  ക്രിസ്തുവിന്റെ വിശുദ്ധ തിരുമേശയുടെ ദൃഷ്ടാന്തം. നാം     ക്രിസ്തുവിന്റെ വിശുദ്ധ തിരുമേശയിൽ  പങ്കെടുത്താൽ നാം  അവനോടൊപ്പം ജീവിക്കും. ആത്മാവ് അങ്ങനെ ജീവിച്ചാൽ നമ്മുടെ മനോവ്യസനം മാറും. അങ്ങനെ നമ്മുടെ മനോവ്യസനം നീങ്ങുമ്പോൾ, , അതിരാവിലെ തന്നെ നാം ദൈവത്തെ അന്യോഷിക്കും. അങ്ങനെ അതിരാവിലെ, നാം ദൈവത്തെ അന്വേഷിച്ചാൽ കർത്താവ് നമ്മെ ഓർക്കും. അങ്ങനെ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

 തുടർച്ച നാളെ.