ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 9: 9 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ഏതു സാഹചര്യത്തിലും കർത്താവിൽ മാത്രം അഭയം പ്രാപിച്ചാൽ, അവൻ നമ്മെ കൈവിടുകയില്ല .
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം കർത്താവിന്റെ വേല ചെയ്താൽ മാത്രം ക്രിസ്തു വീണ്ടെടുപ്പുകാരനായിത്തീരുന്നു എന്നു ദൃഷ്ടാന്തത്തോടെ നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കുന്നത് രൂത്ത് 3: 7-9 ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.
അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു.
ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ നവോമി കല്പിച്ചതുപോലെ ഒക്കെയും രൂത്ത് ചെയ്തു. ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു. ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു. ഈ ആശയങ്ങളെ നാം ആത്മാവിൽ ധ്യാനിക്കുമ്പോൾ, യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു എന്നത്. യവക്കൂമ്പാരവും, തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞു എന്നതിന്റെ ആശയം അവൻ പിതാവിന്റെ രാജ്യം ദൃഷ്ടാന്തപ്പെടുത്തി, തുടർന്ന് നമ്മൾ അർദ്ധരാത്രി അവന്റെ സന്നിധിയിൽ കാത്തിരുന്നു രാവിലെവരെ അവന്റെ പാദത്തിൽ ഇരുന്നു അവന്റെ കൃപ നമ്മിൽ പകരുന്നതുവരെ ഇരുന്നു പ്രാപിക്കണം എന്നത് ഇതിന്റെ ആശയം.
അങ്ങനെ നാം അവന്റെ പാദത്തിൽ ഇരുന്നാൽ അവൻ നമുക്ക് വീണ്ടെടുപ്പുകാരനായിരിക്കും എന്നതിൽ മാറ്റമില്ല. അപ്പോൾ നമുക്ക് ധൈര്യത്തോടെ അവന്റെ കൃപ പ്രാപിക്കുവാൻ സാധിക്കും . നമ്മൾ ഇപ്രകാരം ആയിരുന്നാൽ നമുക്ക് കർത്താവിന്റെ അനുഗ്രഹം ലഭിക്കും. എന്തെന്നാൽ അതിനുള്ള വാക്യം രൂത്ത് 3:10-12 അതിന്നു അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.
ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കും എല്ലാവർക്കും അറിയാം.
ഞാൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ഒരു വീണ്ടെടുപ്പുകാരൻ ഉണ്ടു.
ബോവാസ് രൂത്തിനോടു മുകളിൽപറയുന്ന വചനങ്ങൾ പറയാൻ കാരണം എന്തെന്നാൽ അവൾ തന്റെ ജീവിതത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടും പരാജയങ്ങൾ അഭിമുഖീകരിച്ചിട്ടും , അവൾ ലോക മോഹത്തിനു പുറകെ പോകാതെ വയലിൽ വന്നു കതിർ പെറുക്കിയതിനാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു എന്ന് ദൈവസഭക്കു ദൃഷ്ടാന്തപ്പെടുത്തുന്നു. ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരം സാഹചര്യങ്ങൾ എന്തുതന്നെയായാലും, നമ്മൾ കർത്താവിൽ മാത്രം വിശ്വസിക്കുന്നുവെങ്കിൽ, ദൈവം നമ്മുടെ ഉത്തമ ശീലങ്ങളെല്ലാം പരീക്ഷിച്ചു മനസിലാക്കി, നമ്മെ ഇപ്രകാരം അനുഗ്രഹിക്കുന്ന ദൈവമാണ്. ആകയാൽ ഇപ്രകാരം നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.